സൂക്ഷ്മമൂലകങ്ങൾ ചെടികളുടെ വളർച്ചയ്ക്ക് എന്തിന് ? എപ്പോൾ ? എത്ര ?എങ്ങനെ ? MICRO NUTRIENTS FOR PLANTS
Автор: GREEN GRAMA
Загружено: 2020-06-30
Просмотров: 49190
#MICRONUTRIENTS #GREENGRAMA#FRUITPLANTS
സൂക്ഷ്മമൂലകങ്ങൾ ചെടികളുടെ വളർച്ചയ്ക്ക് എന്തിന് ? എപ്പോൾ ? എത്ര ?എങ്ങനെ ? MICRO NUTRIENTS FOR PLANTS
വ്യാപകമായ രാസവളപ്രയോഗം മൂലം സംസ്ഥാനത്ത് മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുള്ളതായി കൃഷിവകുപ്പിന്റെ പഠനം വ്യക്തമാക്കുന്നു. വിളകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ സൂക്ഷ്മമൂലകങ്ങളുടെ അളവില്‍ കാര്യമായ കുറവുണ്ടായിരിക്കുന്നുവെന്നത് കാര്‍ഷിക രംഗത്താകെ ആശങ്ക ഉയര്‍ത്തുന്നുണ്ട്. മണ്ണിനെ ശരിയായി മനസ്സിലാക്കാതെയുള്ള വര്‍ദ്ധിച്ച രാസവളപ്രയോഗമാണ് ഉല്പാദനത്തോത് ഗണ്യമായി കുറയ്ക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 90 ശതമാനത്തിലേറെ മണ്ണിലും അമ്ലത കൂടുതലാണ്. സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി മണ്ണു പരിശോധന തുടര്‍ന്നിരുന്നു. എല്ലാ പഞ്ചായത്തുകളിലും നിന്നായി രണ്ടുലക്ഷത്തോളം കര്‍ഷകരില്‍ നിന്ന് മണ്ണ് സാമ്പിളുകള്‍ സ്വീകരിച്ചു നടത്തിയ പരിശോധനയില്‍ ഫോസ്ഫറസ്,
പൊട്ടാസ്യം മുതലായവയുടെ അളവ് കാര്യമായി വര്‍ദ്ധിച്ചിരിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. 62 ശതമാനം മണ്ണിലും ആവശ്യത്തിലധികം ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ പൊട്ടാസ്യം ആവശ്യത്തിലേറെയുണ്ടെങ്കില്‍ മറ്റു ചില സ്ഥലങ്ങളില്‍ ഇതു വളരെ കുറവാണ്. നൈട്രജനും സിങ്കുമൊക്കെ അനുപാതമില്ലാതെയാണ് കാണപ്പെടുന്നത്. മണ്ണിന്റെ അമ്ലത വര്‍ദ്ധിപ്പിക്കുന്നതില്‍ അമോണിയം സള്‍ഫേറ്റ് പോലുള്ള രാസവളങ്ങളുടെ വര്‍ദ്ധിച്ച ഉപയോഗം കാര്യമായ പങ്കു വഹിക്കുന്നതായി വ്യക്തമാവുന്നുണ്ട്. അമ്ലത വര്‍ദ്ധിക്കുന്നത് വിളകളുടെ വളര്‍ച്ച മുരടിപ്പിക്കുകയും വിളവ് ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നുണ്ട്. അമിത രാസവള പ്രയോഗം മണ്ണിന്റെ നൈസര്‍ഗ്ഗികമായ ഘടനാവിശേഷങ്ങളേയും സിദ്ധികളെയും അടിമുടി തകര്‍ക്കുന്നുണ്ടെന്ന ചിന്ത വ്യാപകമാവുമ്പോഴും വന്‍തോതില്‍ രാസവളം ഉപയോഗപ്പെടുത്തിയുള്ള കൃഷിരീതികള്‍ തന്നെയാണ് നമ്മള്‍ തുടരുന്നതെന്ന വസ്തുത അവശേഷിക്കുന്നു. # നമ്മുടെ മണ്ണിന്റെ വൈവിധ്യം തിരിച്ചറിയണം.
വളരെ കുറഞ്ഞ അളവില്‍ വിളകള്‍ക്കാവശ്യമുളള മൂലകങ്ങളാണ് സൂക്ഷ്മ മൂലകങ്ങള്‍. ഒരു ഹെക്ടറിലുളള വിള ഇത്തരം മൂലകങ്ങള്‍ ഏതാനും ഗ്രാം മാത്രമാണ് വലിച്ചെടുക്കുന്നത്. എന്നിരുന്നാലും ഇവയുടെ ലഭ്യത ചെടികള്‍ക്കു വളരെ പ്രധാനമാണ്. ഇരുമ്പ് , മാംഗനീസ്, ചെമ്പ് , നാകം, ബോറോണ്, മോളിബ്ഡിനം, ക്ലോറിന്‍ ,നിക്കല്‍ എന്നിവയാണ് ചെടികള്‍ക്കാവശ്യമുളള സൂക്ഷ്മമൂലകങ്ങൾ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: