Manikyakallal Menju Menanje | 1080p | Varnapakittu | Mohanlal | Divya Unni - Vidyasagar Hit Song
Автор: Music Zone
Загружено: 2021-07-12
Просмотров: 705371
Song : Manikyakkallaal...
Movie : Varnappakittu [ 1997 ]
Director : IV Sasi
Lyrics : Jose Kallukulam
Music : Vidyasagar
Singers : MG Sreekumar & Swarnalatha
മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം
താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം
കുളിരമ്പിളി കൊമ്പനും ആവണി തുമ്പിയും
മയ്യണി കണ്ണുമായ് കാവലു നില്‍ക്കണ
മായക്കൊട്ടാരം എന്റെ മോഹകൊട്ടാരം [ മാണിക്യക്കല്ലാല്‍ ]
ചം ..ചം ..ചം ..ചം ..ചം.. ചം ......... [ 2 ]
മഞ്ഞും മഞ്ചാടി പൂ പൂക്കും തൊടിയും
പുള്ളിപ്പൂവാലിപ്പൈക്കള്‍ തന്‍ കുറുമ്പും ..
തുള്ളും കുഞ്ഞാടിന്‍ കൂട്ടവും പൂമീനും പൊന്മാനും
പൂങ്കുയില്‍ പാടും പാട്ടും
മഞ്ഞും മഞ്ചാടി പൂ പൂക്കും തൊടിയും
പുള്ളിപ്പൂവാലി പൈക്കള്‍ തന്‍ കുറുമ്പും
തുള്ളും കുഞ്ഞാടിന്‍ കൂട്ടവും പൂമീനും പൊന്മാനും
പൂങ്കുയില്‍ പാടും പാട്ടും
കുഞ്ഞുപ്രാവുകള്‍ മേയും ഇലഞ്ഞിക്കാവും ...
പാല്‍മരം പെയ്യും ഇളം തണുപ്പും
നാണം കുണുങ്ങും നിന്‍ പുഞ്ചിരിയും തുള്ളി തുളുമ്പും പള്ളിമണിയും
ഉള്ളിന്നുള്ളില്‍ കൌതുകമായ് ഓരോ നാളും ഉത്സവമായ്.....
ആ ആ ആ …ആ ആ...
മാണിക്യക്കല്ലാല്‍.....
മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം
താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം
കണ്ണില്‍ മിന്നാട്ടം മിന്നുന്ന തിളക്കം,
കാതില്‍ തോണിപ്പാട്ടിന്‍ വളകിലുക്കം
മെയ്യില്‍ അന്തിക്കൈ ചെന്തെങ്ങിന്‍ ചെമ്മുകില്‍ ചാന്തിട്ട
പൂക്കുല തോല്‍ക്കും ഗന്ധം
കണ്ണില്‍ മിന്നാട്ടം മിന്നുന്ന തിളക്കം
കാതില്‍ തോണിപ്പാട്ടിന്‍ വളകിലുക്കം
മെയ്യില്‍ അന്തിക്കൈ ചെന്തെങ്ങിന്‍ ചെമ്മുകില്‍ ചാന്തിട്ട
പൂക്കുല തോല്‍ക്കും ഗന്ധം
മാറില്‍ ചില്ലു നിലാവോ മഞ്ഞള്‍ക്കുഴമ്പോ
താമരമൊട്ടോ വര്‍ണ്ണപ്പകിട്ടോ
മാമയില്‍പ്പീലി പൂക്കാവടിയോ മാരിവില്ലോലും പകല്‍മുകിലോ
കാണാചെപ്പിന്‍ കുങ്കുമമോ..മുത്താ ചുണ്ടത്തു മുത്തങ്ങളായ് ..
ആ ആ ആ …ആ ആ ….
മാണിക്യക്കല്ലാല്‍...........
മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം
താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം
കുളിരമ്പിളി കൊമ്പനും ആവണി തുമ്പിയും
മയ്യണി കണ്ണുമായ് കാവലു നില്‍ക്കണ
മായക്കൊട്ടാരം എന്റെ മോഹകൊട്ടാരം
മായക്കൊട്ടാരം എന്റെ മോഹകൊട്ടാരം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: