ഈ രീതിയിൽ മീൻ കറി ഒന്ന് തയ്യാറാക്കി നോക്കൂ😋 നാവിൽ കപ്പലോടും 😋
Автор: S4Sruthybala
Загружено: 2024-09-24
Просмотров: 167
തയ്യാറാക്കുന്ന വിധം:
ചട്ടിയിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി പച്ചമുളക് 4 അല്ലി വെളുത്തുള്ളി കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് നല്ലപോലെ വഴറ്റുക. ശേഷം 10 ചുവന്നുള്ളി നാലായി കീറിയതും അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് ഒരു പിഞ്ചു മഞ്ഞൾപൊടിയും ഒരു വലിയ സ്പൂൺ മല്ലിപ്പൊടിയും ഒരു സ്പൂൺ മുളകുപൊടിയും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കാം. ശേഷം ഒരു വലിയ തക്കാളിയും ചേർത്ത്ഇളക്കി യോജിപ്പിക്കുക.ഈ മിക്സ് അരച്ചെടുക്കുക. ശേഷം മീൻ വെക്കാനുള്ള വെള്ളവും ചേർത്ത് തിളപ്പിച്ച് എടുക്കാം. ഈ സമയം തന്നെ ഒരു വലിയ കുട പുളി കുതിർത്തതും ചേർത്തു കൊടുക്കാം. പിന്നീട് മീനും ചേർത്ത് മീഡിയം ഫ്ലെയിമിൽ ഏഴു മിനിറ്റോളം വേവിച്ചെടുക്കാം. കടുക് താളിക്കാൻ ആയി ഒരു പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ചേർത്ത് അതിലേക്ക് ഉലുവയും വട്ടത്തിൽ എറിഞ്ഞാൽ ചെറിയ ഉള്ളിയും ചേർത്ത് നല്ലപോലെ വഴറ്റി കുറച്ച് കറിവേപ്പിലയും ചേർക്കാം. പിന്നീട് ഇത് മീൻ കറിയിൽ ചേർത്ത് വിളമ്പാവുന്നതാണ് 😋
#cooking #fishcurry #fishcurrykeralastyle
ആവശ്യമായ ചേരുവകൾ:
നാലു മീഡിയം അയല
ചുവന്നുള്ളി
വെളുത്തുള്ളി
ഇഞ്ചി
കറിവേപ്പില
തക്കാളി
വെളിച്ചെണ്ണ
മഞ്ഞൾപൊടി
മല്ലിപ്പൊടി
മുളകുപൊടി
ഉലുവ
കുടപ്പുളി 😋
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: