ചിക്കൻ ബിരിയാണി 10 people |പൊരിച്ച കോഴിന്റെ ബിരിയാണി|Kerala Style Chicken Biryani |Malayalam
Автор: Home tips & Cooking by Neji
Загружено: 2023-09-07
Просмотров: 68706
Chicken Biryani is one of the most favorite dish in Kerala. This Kerala Style recipe is unique due the Wonderful combination of Kerala spices, pudina leaves, coriander leaves, ghee and brown onions.
ചിക്കൻ ബിരിയാണി (Chicken Biriyani for 10 people )
10 പേർക്കുള്ള ചിക്കൻ ബിരിയാണി എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ 2 to 2 1/2 Kg kg (വലിയ പീസ് )
ജീരക ശാല അരി 2 kg( 1 ലിറ്റർ അളവ് കപ്പിൽ 2 കപ്പ്
വെള്ളം അരി അളന്ന കപ്പിൽ 3 കപ്പ്
സവോള 10 to 12
തക്കാളി 3 to 5
ഇഞ്ചി വൃത്തിയാക്കിയതിന് ശേഷം 70 gram
വെളുത്തുള്ളി 3 to 4എണ്ണം ( വെളുത്തുള്ളിയുടെ വലുപ്പം അനുസരിച്ചു )
പച്ച മുളക് 20 to 25 (എരിവ് നോക്കി )
മല്ലിയില
പുതിനയില
നെയ്യ് 1/2 cup
Sunflower oil / dalda
ഗരം മസാല 2.5 ടീസ്പൂൺ (പെരുംജീരകം കൂടുതൽ ചേർത്തു പൊടിച്ചത് )
ചിക്കൻ മസാല (പാക്കറ്റ് )2 to 4 ടീസ്പൂൺ
മുളക് പൊടി 2 ടീസ്പൂൺ
മഞ്ഞൾ പൊടി 1 ടീസ്പൂൺ
(മല്ലിപ്പൊടി, മുളകുപൊടി ഇവ മസാല കൂടുതൽ വേണ്ടവർക്ക് ചേർക്കാം ഈ അളവിൽ തന്നെ നല്ല മസാല കിട്ടും അതുകൊണ്ട് ഇവിടെ എഴുതിയ അളവിൽ ഉള്ള മസാല മാത്രമേ ചേർക്കുന്നുള്ളു )
തൈര് 2 ടേബിൾ സ്പൂൺ
ഏലക്ക 14to 16
ഗ്രാമ്പു 20
കറുവപ്പട്ട കുറച്ചു
തക്കോലം, ജാതിപത്രി ആവശ്യമെങ്കിൽ ചേർക്കാം
നാരങ്ങ നീര് 3 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ്
കിസ്മിസ്
ഉപ്പ് 6 ടീസ്പൂൺ മിനിമം
പാചകരീതി
ആദ്യം തന്നെ ചിക്കൻ മാരിനെറ്റു ചെയ്യണം. എടുത്തിരിക്കുന്ന ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ഇവ മിക്സിയിൽ ചെറുതായി അരച്ച് പകുതി മാറ്റി വക്കണം.ബാക്കി പകുതി ഒന്ന് കൂടി നന്നായി അരച്ചെടുക്കണം ഇതും ചിക്കൻ മസാലയുടെ പകുതി, ഗരം മസാലയുടെ പകുതി, മഞ്ഞൾ പൊടി , നാരങ്ങ നീര്, ആവശ്യത്തിന് ഉപ്പ് ഇവ പുരട്ടി മിനിമം 1/2 മണിക്കൂർ വക്കണം. ശേഷം അണ്ടിപ്പരിപ്പ് കിസ്മിസ് ഇവ നെയ്യും ഡാൽഡയും കൂടിയുള്ള കൂട്ടിൽ വറുത്തു കോരുക. ശേഷം 5 സവോള കനം കുറഞ്ഞു അരിഞ്ഞത് വറുത്തു കോരുക. ഉള്ളി ടേസ്റ്റിയും ക്രിസ്‌പിയും ആകാൻ ഒരു കുറച്ച് ഉപ്പും 1 ടീസ്പൂൺ പഞ്ചസാരയും വറക്കുന്ന സമയം ചേർത്ത് കൊടുക്കാം. ശേഷം ഈ എണ്ണയിൽ മാരിനെയ്റ്റ് ചെയ്ത ചിക്കൻ വറുത്തു കോരുക. ചിക്കൻ വറുത്തു മാറ്റിയതിനു ശേഷം ആ എണ്ണയിൽ തന്നെ , അരച്ചെടുത്ത കൂട്ടു, തക്കാളി ഇവ ബാക്കി പൊടികൾ ചേർത്ത് നന്നായി വഴറ്റി അതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി ഇളക്കി വളരെ കുറച്ച് വെള്ളവും ചേർത്ത് കുറച്ചു സമയം അടച്ചു വച്ചു വേവിക്കുക. വേറെ ഒരു പാത്രത്തിൽ ബിരിയാണിക്കുള്ള ചോറും ഉണ്ടാക്കിയെടുക്കാം. ചിക്കൻ, ചോറ് ഇവ റെഡി ആയതിനു ശേഷം ബിരിയാണി ദം ചെയ്തു എടുക്കാം. ഈ ഒരു റെസിപ്പി അതേ പടി ചെയ്യുകയാണെങ്കിൽ ആർക്കു വേണമെങ്കിലും എളുപ്പത്തിൽ ബിരിയാണി ഉണ്ടാക്കിയെടുക്കാൻ പറ്റും.10 മുതൽ 14 പേർക്ക് വരെ കഴിക്കാനുള്ള ബിരിയാണി കിട്ടും.
Neji Biju
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: