ദുരൂഹമായ നിഷ്ക്രിയത്വം ഉപേക്ഷിക്കുക: ഇരിങ്ങാലക്കുട രൂപത CRI
Автор: Darsan Media
Загружено: 2025-07-30
Просмотров: 37
ഛത്തീസ്ഗഡിൽ രണ്ട് മലയാളി സന്യാസിനിമാർക്ക് നേരെ, ബജ്റംഗ്‌ദൾ വർഗീയ തീവ്രവാദികൾ ആൾക്കൂട്ട വിചാരണയും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് അന്യായമായ അറസ്റ്റും നടപ്പിലാക്കിയ വിഷയത്തിൽ, ഭാരത സർക്കാരും ഛത്തീസ്‌ഗഡ് സർക്കാരും തുടരുന്ന സംശയകരമായ നിഷ്ക്രിയത്വം ഉപേക്ഷിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടനയെയും ഭാരതീയൻ്റെ പൗരാവകാശങ്ങളെയും സംരക്ഷിക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കാതെ നിഷ്ക്രിയരായി തുടരുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ സംവിധാനങ്ങളെ ഭയത്തോടു കൂടെ മാത്രമേ പൊതുജനത്തിന്, പ്രത്യേകിച്ച് ന്യൂനപക്ഷ ജനവിഭാഗത്തിന് മനസ്സിലാക്കാൻ കഴിയൂ. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഛത്തീസ്‌ഗഡ് സർക്കാരിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ, പാർട്ടി കേരള ജനറൽസെക്രട്ടറിക്ക് ഇവിടെനിന്ന് പോകേണ്ടിവരുന്നു എന്നത്, സത്യം സംരക്ഷിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടരാൻ ആഗ്രഹിക്കുന്ന നിഷ്ക്രിയത്വത്തിൻ്റെ സൂചനയാണ്. മോചനം നടപ്പിൽ വരുത്താതെ, ആരോപണങ്ങളിലും അന്വേഷണങ്ങളിലും തളച്ച്, സ്റ്റാൻസ്വാമി ഉൾപ്പെടെ അനേകം ന്യൂനപക്ഷ ക്രൈസ്‌തവ വിശ്വാസികളെ കൽതുറങ്കിൻ്റെ ഇരുട്ടിലേക്ക് തള്ളുന്ന കിരാതമായ മത തീവ്രവാദം അവസാനിപ്പിക്കുക എന്നതാണ് പ്രധാനം. വർഗ്ഗീയതയെ ആയുധമാക്കി ഭരണഘടനാ വിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ബജ്‌റംഗ്ദൾ ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളെ ഭാരതത്തിൽ നിരോധിക്കണം. ഭാരതത്തിൻ്റെ ഭരണഘടനയെയും മതേതരത്വത്തെയും, ഭാരതീയന്റെ അവകാശങ്ങളെയും ആത്മാഭിമാനത്തേയും സംരക്ഷിക്കുന്നതിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾക്ക് കൂടുതൽ ജാഗ്രതയും പ്രവർത്തനക്ഷമതയും വേണം. പ്രവർത്തി കൂടാതെയുള്ള ആശ്വസിപ്പിക്കൽ സ്വാർത്ഥ-രാഷ്ട്രീയ-നേട്ടങ്ങൾക്കു വേണ്ടിയുള്ള പ്രീണനം മാത്രമാണ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: