Manassinullil Mayangi Nilkkum H D Karaoke
Автор: MelodyMedia karaoke !🎤
Загружено: 2025-10-11
Просмотров: 223
മനസ്സിനുള്ളില്‍ മയങ്ങിനില്‍ക്കും വെളുത്തവാവേ
എന്നെ വിളിച്ചുണര്‍ത്താന്‍ വിരുന്നുകാരായ് വരുന്നതാരോ
കണിമലരോ കളമൊഴിയോ
കസവണിയും കനവുകളോ മഴയുടെ മണിവിരലോ
ഒരു ചന്ദനഗന്ധിയില്‍ ഇന്നലെ മുത്തിയ മാനത്തേ കാറ്റോ
വനചന്ദ്രിക മൂളിയ തൂമഞ്ഞിന്‍ പാട്ടോ
സോനാ സോനാ സോനാ സോനാവോ
സോജാവോ സോജാവോ
മനസ്സിനുള്ളില്‍ മയങ്ങിനില്‍ക്കും വെളുത്തവാവേ
എന്നെ വിളിച്ചുണര്‍ത്താന്‍ വിരുന്നുകാരായ് വരുന്നതാരോ
ആരും കൊതിക്കും നിന്റെ മാറില്‍ മയങ്ങും മൊട്ടില്‍
മായച്ചുണ്ടാല്‍ മെല്ലെ മുത്തും പീലിത്തെന്നല്‍
ഈണം തുളുമ്പും നിന്റെ പാട്ടില്‍ പതുങ്ങിച്ചെന്നീ
മേഘക്കയ്യാല്‍ താളം കൊട്ടും മിന്നാമിന്നല്‍
ഞാനൊരു പുഴയായി പൂവിടുമഴകാല്‍
പ്രണയപരാഗം പെയ്യുമ്പോള്‍
കൂട്ടിലടച്ച കുയിൽക്കിളിയായ് നീ കൊഞ്ചിക്കുഴയുമ്പോള്‍
കുന്നിനു മേലേ ഉദിച്ചുയരുന്നൊരു തിങ്കൾകലയായ് ഞാന്‍
സോനാ സോനാ സോനാ സോനാവോ
സോജാവോ സോജാവോ
മനസ്സിനുള്ളില്‍ മയങ്ങിനില്‍ക്കും വെളുത്തവാവേ
നിന്നെ വിളിച്ചുണര്‍ത്താന്‍ വിരുന്നുകാരായ് വരുന്നതാരോ
ദൂരെ വെണ്‍മേഘപ്പാടം പൊന്നില്‍ കുളിക്കും രാവില്‍
താനെ മിന്നും താരാജാലം വാരിച്ചൂടാം
മെല്ലെ കിനാവും കണ്ടു നെഞ്ചില്‍ നിലാവും തൊട്ടു
ഞാലിപ്പൂവന്‍വാഴക്കൂമ്പായി നില്‍ക്കുന്നു ഞാന്‍
താമരമലരേ താരിളംകുളിരേ
ആയിരമിതളായി നീ വിരിയൂ
പിന്നെയും എന്റെ കിനാവിലുണർന്നത് പിച്ചമകമൊട്ടുകളോ
കണ്ണിലുറങ്ങിയുണർന്ന് പറന്നത് കാണാപ്പറവകളോ
സോനാ സോനാ സോനാ സോനാവോ
സോജാവോ സോജാവോ
മനസ്സിനുള്ളില്‍ മയങ്ങിനില്‍ക്കും വെളുത്തവാവേ
എന്നെ വിളിച്ചുണര്‍ത്താന്‍ വിരുന്നുകാരായ് വരുന്നതാരോ
കണിമലരോ
കളമൊഴിയോ
കസവണിയും
കനവുകളോ
മഴയുടെ മണിവിരലോ
ഒരു ചന്ദനഗന്ധിയില്‍ ഇന്നലെ മുത്തിയ മാനത്തേ കാറ്റോ
വനചന്ദ്രിക മൂളിയ തൂമഞ്ഞിന്‍ പാട്ടോ
സോനാ സോനാ സോനാ സോനാവോ
സോജാവോ സോജാവോ
സോനാ സോനാ സോനാ സോനാവോ
സോജാവോ സോജാവോ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: