KALLOLINI VANA KALLOLINI....
Автор: Seena siyad
Загружено: 2017-07-14
Просмотров: 21795
കല്ലോലിനീ വനകല്ലോലിനീ
Music-ജി ദേവരാജൻ
Lyricist- ഒ എൻ വി കുറുപ്പ്
Singer-പി ജയചന്ദ്രൻ
Film- നീലക്കണ്ണുകൾ
കല്ലോലിനീ വനകല്ലോലിനീ നിൻ
തീരത്തു വിടരും ദുഃഖപുഷ്പങ്ങളേ
താരാട്ടുപാടിയുറക്കൂ ഉറക്കൂ
കല്ലോലിനീ
തങ്കത്തളിരിലകൾ താലോലം പാടിപ്പാടി
പൊൻ തിരി തെറുക്കുന്ന വനഭൂമി
നീലവിശാലതയെ തൊട്ടുഴിയുവാൻ
പച്ചത്താലങ്ങളുയർത്തുമീ തീരഭൂമി
ഇവിടെ നിൻ കാൽ ത്തളകൾ കരയുന്നുവോ
ഇവിടെ നിൻ കളഗീതമിടറുന്നുവോ
ഇടറുന്നുവോ ഇടറുന്നുവോ (കല്ലോലിനീ..)
പൊങ്കലും പൊന്നോണവും സംക്രമസന്ധ്യകളും
എങ്ങോ പറന്നകന്ന മരുഭൂമി
തേയിലകൊളുന്തു പോൽ ജീവിതക്കുരുന്നുകൾ
വേനലിലെരിയുമീ ഉഷ്ണഭൂമി
ഇവിടെ നിൻ പൂത്തളിക ഒഴിയുന്നുവോ
ഇവിടെ നിൻ ബാഷ്പബിന്ദു പുകയുന്നുവോ
പുകയുന്നുവോ പുകയുന്നുവോ (കല്ലോലിനീ..)
-Video Upload powered by https://www.TunesToTube.com
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: