നമ്മളൊന്ന് നാടകത്തിലെ പച്ചപ്പനം തത്തേ | machattu vasanthi
Автор: Kairali TV
Загружено: 2024-10-14
Просмотров: 6693
13-ാം വയസില്‍ പാടിയ 'പച്ചപ്പനംതത്തേ...' എന്ന ഗാനത്തിലൂടെയാണ് മച്ചാട്ട് വാസന്തി ശ്രദ്ധേയയാകുന്നത്.
‘പച്ചപ്പനംതത്തേ പുന്നാര പൂമുത്തേ, പുന്നെല്ലിൻ പൊൻകതിരേ...’ എന്നതുൾപ്പെടെ മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഒട്ടേറെ പാട്ടുകളാണു വാസന്തി അനശ്വരമാക്കിയത്.
കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും വിപ്ലവ ഗായകനും റേഡിയോ ആർട്ടിസ്റ്റുമായ മച്ചാട് കൃഷ്ണന്റെയും കല്യാണിയുടെയും മകളായി കണ്ണൂർ കക്കാടാണു ജനനം. കണ്ണൂരിൽ നടന്ന കിസാൻസഭാ സമ്മേളന വേദിയിലാണു കുഞ്ഞു വാസന്തി ആദ്യമായി പാടുന്നത്. ഇ.കെ.നായനാരാണു കുട്ടിയെ വേദിയിലെത്തിക്കാൻ നിർദേശിച്ചത്. 9 വയസ്സുള്ള വാസന്തിയെ നായനാർ വേദിയിലേക്ക് എടുത്തുകയറ്റുകയായിരുന്നു. വാസന്തിയുടെ പാട്ട് അച്ഛന്റെ കൂട്ടുകാരനായിരുന്ന എം.എസ്.ബാബുരാജിനും ഇഷ്ടമായി. കല്ലായിയിൽ ബാബുരാജിന്റെ താമസസ്ഥലത്ത് ദിവസവും രാവിലെയെത്തി വാസന്തി സംഗീതം അഭ്യസിച്ചു. ബാബുരാജ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച തിരമാല എന്ന ചിത്രത്തിൽ ആദ്യഗാനം പാടി. എന്നാൽ, സിനിമ പുറത്തിറങ്ങിയില്ല.
ബാബുരാജാണ് വാസന്തിയെ സിനിമയിലെത്തിച്ചത്. വിപ്ലവഗായകനും റേഡിയോ കലാകാരനുമായ മച്ചാട്ട് കൃഷ്ണന്റെ മകളാണ് മച്ചാട്ട് വാസന്തി. ആദ്യകാലത്ത് നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആകാശ വാണിയിലും നിരവധി പാട്ടുകള്‍ പാടി.
നാടകത്തിലും സിനിമയിലും ആകാശവാണിയിലുമായി പതിനായിരത്തിലേറെ ഗാനങ്ങൾക്കാണു പിന്നീട് വാസന്തി ശബ്ദം നൽകിയത്. പാട്ടു മാത്രമല്ല നാടകാഭിനയവും വഴങ്ങി. നെല്ലിക്കോട് ഭാസ്കരന്റെ തിളയ്ക്കുന്ന കടൽ, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂർ സംവിധാനം ചെയ്ത വല്ലാത്ത പഹയൻ, പി.ജെ.ആന്റണിയുടെ ഉഴുവുചാൽ, കുതിരവട്ടം പപ്പുവിനൊപ്പം രാജാ തിയറ്റേഴ്സിന്റെ കറുത്ത പെണ്ണ്, കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, തിക്കോടിയന്റെ നാടകങ്ങൾ എന്നിവയിൽ വാസന്തി അഭിനേത്രിയും ഗായികയുമായി.
ഓളവും തീരവും സിനിമയില്‍ ബാബുരാജിന്റെ സംഗീതത്തില്‍ കെ.ജെ.യേശുദാസിനൊപ്പം പാടിയ 'മണിമാരന്‍ തന്നത് പണമല്ല പൊന്നല്ലാ..മധുരക്കിനാവിന്റെ കരിമ്പുതോട്ടം..' എന്ന പാട്ടിലൂടെയാണ് മച്ചാട്ട് വാസന്തിയെ ജനപ്രിയയായത്. രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന ചിത്രത്തില്‍, ബാബുരാജ് ഈണം പകര്‍ന്ന 'തത്തമ്മേ തത്തമ്മേ നീ പാടിയാല്‍ അത്തിപ്പഴം തന്നിടും...', 'ആരു ചൊല്ലിടും ആരു ചൊല്ലിടും...' എന്നീ പാട്ടുകള്‍ പാടി.
Kairali TV
Subscribe to Kairali TV YouTube Channel here 👉 https://bit.ly/2RzjUDM
Kairali News
Subscribe to Kairali News YouTube Channel here 👉 https://bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: