എന്റെ നിത്യ സ്‌മൃതി
Автор: GURUPADHAM TV
Загружено: 2021-10-31
Просмотров: 6532
എന്റെ നിത്യ സ്‌മൃതി
ഗുരുനിത്യചൈതന്യയതി (1924-99 ) നവംബർ 2 ന് 97-ാം ജയന്തി.
20 -ാം നൂറ്റാണ്ടു കേരളം കണ്ട ഏറ്റവും ഉന്നത ശീർഷ്യരായ ധീഷണാശാലികളിൽ ഒരാൾ. ഗുരുദേവദർശന പ്രചരണം ജീവിതവൃതമാക്കിയ യതിവര്യൻ.
1949 ൽ തിരുവണ്ണാമലയിലെ രമണാശ്രമത്തിൽ നിന്നും സന്യാസി ദീക്ഷ. ജയചന്ദ്രൻ നിത്യ ചൈതന്യയതി ആകുന്നു. നാമംപോലെ സദാ അറിവിന്റെ, ഊഷ്മളമായ പെരുമാറ്റത്തിന്റെ, കർമ കുശലതയുടെ, ചൈതന്യം പരത്തിയ യതി.
മഹാഗുരുവിന്റെ ശിക്ഷ്യ പ്രമുഖനായ നടരാജഗുരുവിന്റെ ശിഷ്യനായി
1951 ൽ ഊട്ടിയിലെ നീലഗിരി നാരായണ ഗുരുകുലത്തിൽ. അദ്വൈതവേദാന്ത ദർശനത്തിൽ അധിഷ്ഠിതമായ ശ്രീനാരായണധർമത്തിന്റെ അനിഷേധ്യനായവ്യാഖ്യാതാവും വക്താവും. ഭൗതിക ശാസ്ത്രം, ആത്യാത്മികം, സമ്പത്ത് വ്യവസ്ത, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, മനഃശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം, തുടങ്ങി എല്ലാ മേഖലയിലും വിജയകരമായി പ്രവർത്തിച്ച സർവകലാ വല്ലഭൻ.
ഭാരതത്തിലും വിദേശത്തുമായി വൻ ആരാധകവൃന്ദത്തിന്റെയും സുഹൃത്ത് വലയത്തിന്റെയും ഉടമ. കൊല്ലം S.N.കോളേജിൽ മനഃശാസ്ത്ര അധ്യാപകൻ, മദിരാശിയിലെ വിവേകാനന്ദ കോളേജിൽ ദർശനശാസ്ത്ര പ്രൊഫെസ്സർ,
ഡൽഹിയിലെ spiritual science institute ഡയറക്ടർ, നിരവധി വിദേശ യൂണിവേഴ്സിറ്റികളിൽ
ഭാരതീയദർശനങ്ങൾ, ശ്രീനാരായണ ദർശനങ്ങൾ തുടങ്ങിയ ദാർശനിക വിഷയത്തിൽ, വിസിറ്റിംഗ് പ്രൊഫെസ്സർ,
നടരാജഗുരു വിദേശങ്ങളിൽസ്ഥാപിച്ച നാരായണ ഗുരുകുലങ്ങളുടെ കാര്യദർശി ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റിയുടെ ഡയറക്ടർതുടങ്ങി ജീവിതപാത
സംഭവബഹുലം. ഗുരുധർമപ്രചാരകൻ, തത്വജ്ഞാനി, ചിന്തകൻ, കവി. എഴുത്തുകാരൻ, വാഗ്മി, പ്രഭാഷകൻ ഫ്രണ്ട്, ഫിലോസഫർ ആൻഡ് ഗൈഡ്
എന്ന പ്രയോഗം അന്വർത്ഥമാക്കിയ ബഹുമുഖപ്രതിഭ
ഭാരതീയ മനഃശാസ്ത്രത്തിനൊരു ആമുഖം, ഭഗവത് ഗീതാസ്വാദ്ധ്വായം,
ചിന്താവിഷ്ടയായസീത ഒരുപഠനം തത്വമസി - തത്വവും അനുഷ്ട്ടാനവും, നടരാജഗുരുവും ഞാനും,
നെരൂദയുടെ ഓർമക്കുറിപ്പുകൾ,
സീത നൂറ്റാണ്ടുകളിലൂടെ,
ഒമർഖയ്യാം, നളിനി എന്ന കാവ്യശിൽപം
ദർശനമാലയുടെ മനഃശാസ്ത്രം
വിശുദ്ധഖുറാനോരു ഹൃദയാഞ്ജലി, സ്വാതന്ത്ര്യം തന്നേ അമൃതം
തുടങ്ങി മലയാളത്തിൽ നൂറ്റിയിരുപ
തോളവും ഇംഗ്ലീഷിൽ എൺപതോളവും ഈടുറ്റ കൃതികളുടെ ഉടമ.
ശ്രീ നാരായണ ദർശനങ്ങളെ ശാസ്ത്രീയ മായി അവലോകനം ചെയ്തു യുക്തി ഭദ്രമായി തന്റെ പ്രഭാഷണങ്ങളിലൂടെ, അധ്യാപനമാധ്യമത്തിലൂടെ, ലേഖനങ്ങളി ലൂടെ, ഗ്രന്ഥങ്ങളിലൂടെ പ്രചരിപ്പിച്ച മഹാമനീഷി. രമണമഹർഷിയുടെ ആശ്രമത്തിൽ അന്തേവാസിയായിരിക്കുമ്പോൾ,
രമണ മഹർഷി മഹാഗുരുവിന്റെ അത്മോപദേശശതകം കേൾക്കവേ, ഗുരുവിനെ "എല്ലാം തെറിഞ്ഞ പേരിയൊർകൾ "എന്നു ഉച്ചത്തിൽ വിളിച്ചു പറഞ്ഞ അനർഘ നിമിഷത്തിന് സാക്ഷിയാവുകയും അതു ലോകത്തെ അറിയിക്കുകയും ചെയ്ത ഗുരു ഭക്തൻ
സൂര്യനു താഴെയുള്ള ഏതു കാര്യത്തിലും സംശയംവന്നാൽ പോയനൂറ്റാണ്ടിൽ വൈജ്ഞാനികകേരളം ഏതു ജ്ഞാന സുര്യനെ ഉറ്റു നോക്കിയിരുന്നവോ
ആ മഹാപ്രതിഭയുടെ ദീപ്തമായ ഓർമ്മകൾക്കു മുന്നിൽനമുക്കു പ്രണമിക്കാം.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: