"Krishnasilayay" - My Words - Saravan Maheswer Part-04 Padmabhushan.Late.Smt.Lakshmi N. Menon-8.8.24
Автор: Saravan Maheswer
Загружено: 2024-08-08
Просмотров: 165
Presented by : Saravan Maheswer
Description Research: Muhammad Sageer Pandarathil
"കൃഷ്ണശിലയായ്" - ശരവൺ മഹേശ്വർ
എന്റെ വാക്കുകൾ - ഭാഗം - 04
ലക്ഷ്മി എൻ. മേനോൻ
കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിതയായിരുന്നു ലക്ഷ്മി എൻ. മേനോൻ 1899 മാർച്ച് 27 ആം തിയതി രാമവർമ്മ തമ്പാന്റെയും മാധവിക്കുട്ടിയമ്മയുടെയും മകളായി തിരുവനന്തപുരത്തെ മൈതാനം തറവാട്ടിലാണ് ജനിച്ചത്.
ആറാം വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട ലക്ഷ്മിയെ വളർത്തിയതും പഠിപ്പിച്ചതും മുത്തശ്ശിയും അച്ഛനുമായിരുന്നു. തിരുവനന്തപുരത്തും ചെങ്ങന്നൂരുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇവർ, തിരുവനന്തപുരം മഹാരാജാസ് ആർട്സ് കോളേജിൽ നിന്ന് ബിരുദം കരസ്ഥമാക്കി. തുടർന്ന് പഠിച്ച കോളേജിൽ തന്നെ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
പിന്നീട് മദ്രാസിലെ ലേഡി വില്ലിംഗ്ടൺ ട്രെയിനിംഗ് കേളേജിലും ക്യൂൻ മേരീസ് കോളേജിലും കൽക്കട്ടയിലെ ഗോഖലെ സ്കൂളിലും അദ്ധ്യാപികയായി പ്രവർത്തിച്ച ഇവർ 1927 ൽ ഇംഗ്ലണ്ടിലെ മരിയ ഗ്രേ ട്രെയിനിംഗ് കോളേജിൽ വിദ്യാർത്ഥിനിയായിരുന്ന കാലത്ത് സോവിയറ്റ് യൂണിയന്റെ പത്താം വാർഷിക ആഘോഷങ്ങളിൽ വിദ്യാർത്ഥി പ്രതിനിധിയാകാൻ അവസരം ലഭിച്ചു. അവിടെ വച്ച് ജവഹർലാൽ നെഹ്റുവിനെ കണ്ടുമുട്ടിയത് അവരുടെ രാഷ്ട്രീയ പ്രവേശനത്തിന് നിമിത്തമാവുകയും ചെയ്തു.
1930 ൽ ലഖ്നൗ യൂണിവേഴ്‌സിറ്റി പ്രൊഫസറും പിന്നീട് തിരുവിതാംകൂർ സർവകാശാലയുടെ ആദ്യ വൈസ് ചാൻസലറുമായ ഡോ. വി.കെ. നന്ദൻ മേനോനെ ഇവർ വിവാഹം കഴിച്ചു. പട്‌ന സർവകലാശാലാ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ച നന്ദൻ മേനോൻ, ന്യൂഡൽഹി ആസ്ഥാനമായുള്ല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് അഡ്മിനിസ്ടേഷൻ ഡയറക്ടറായാണ് വിരമിച്ചത്.
വിവാഹശേഷം ഭർത്താവിനൊപ്പം ലഖ്നൗവിൽ താമസമായ ഇവർ അവിടെ കോളേജ് പ്രൊഫസറായി ജോലി ചെയ്തു. ഇതിനിടെ നിയമ ബിരുദവും കരസ്ഥമാക്കി. അതോടൊപ്പം പട്നയിലെ വിമൻസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച ഇവർ പിന്നീട് സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചു.1948 ലും 1950 ലും ഐക്യരാഷ്ട സഭയുടെ ജനറൽ അസംബ്ലിയിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിൽ അംഗമായി.
പിന്നീട് സ്റ്റാറ്റസ് ഒഫ് വിമൻ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇവർ ജനറൽ അസംബ്ലിയിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ മേധാവി സ്ഥാനത്തെത്തി. 1952, 1954, 1960 വർഷങ്ങളിൽ തുടർച്ചയായി ബീഹാറിൽ നിന്നുള്ള രാജ്യസഭാ പ്രതിനിധിയായും തിരഞ്ഞെടുക്കപ്പെട്ട ഇവർ വിദേശകാര്യ മന്ത്രാലയത്തിൽ പാർലമെന്ററി സെക്രട്ടറിയായി 1952 മുതൽ 1957 വരെ സേവനമനുഷ്ഠിക്കുകയും 1957 മുതൽ 1962 വരെ സഹമന്ത്രിയായും പിന്നീട് 1962 മുതൽ 1967 വരെ വിദേശകാര്യമന്ത്രിയുമായി. ഇതിനിടെ രാജ്യം ഇവരെ 1957 ൽ പദ്മഭൂഷൺ നൽകി ആദരിക്കുകയുണ്ടായി
1967 ൽ സജീവ രാഷ്ട്രീയത്തിൽ നിന്നു വിരമിച്ച ഇവർ തിരുവനന്തപുരത്ത് മടങ്ങിയെത്തി. 1974 ൽ ഭർത്താവ് ഡോ. നന്ദൻ മേനോൻ മരണപ്പെട്ടു. ഇവർക്ക് മക്കളില്ലായിരുന്നു. തുടർന്ന് സാമൂഹിക പ്രവർത്തനത്തിലും സന്നദ്ധ സേവനത്തിലും ഏർപ്പെട്ട ഇവർ ഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി വിമൻസ് എന്ന സംഘടന ഇന്ത്യയിൽ സ്ഥാപികുന്നതിന് വഴിയൊരുക്കി.
ഇവർ എൽ.ഐ.സി ഡയറക്ടറായിരുന്ന കാലത്ത് സ്ത്രീകളുടെ ഇൻഷുറൻസ് പരിരക്ഷയ്ക്കായി ആരംഭിച്ച പദ്ധതികൾ ഇന്നും പ്രസക്തമായി നിലനിൽക്കുന്നു. ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ് പ്രസിഡൻ്റ്, രക്ഷാധികാരി, കസ്തൂർബാ ഗാന്ധി ട്രസ്റ്റ് ചെയർ പേഴ്സൺ തുടങ്ങിയ പദവികളിലെല്ലാം തന്റെ കർമമുദ്ര പതിപ്പിച്ച ഇവർ 1994 നവംബർ 30 ആം തിയതി തന്റെ 95 ആം വയസ്സിൽ അന്തരിച്ചു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: