52: അത്ത്വൂർ ആയത്ത് 25-28 | surah at tur malayalam translation and explanation | shihab mankada
Автор: Quran Class Room
Загружено: 2025-09-28
Просмотров: 1251
സൂറഃ അത്ത്വൂർ: അർത്ഥം, വിശദീകരണം, പാരായണ നിയമങ്ങൾ, ഗ്രാമർ.
💥സൂറത്തുന്നാസ് മുതല്‍ മുകളിലേക്ക് ഒരല്‍പ്പം വിശദമായി പഠിക്കാനുള്ള സംരംഭമാണ് ഖുര്‍ആന്‍ ക്ലാസ്സ് റൂം മങ്കട.
💥ഓരോ ക്ലാസ്സിലും ഏതാനും ചില ആയത്തുകളുടെ അര്‍ത്ഥവും വിശദീകരണവും പാരായണ നിയമങ്ങളും (തജ്’വീദ്) ഗ്രാമ്മറും അവതരണ പശ്ചാത്തലവും വിശദീകരിക്കുന്നു.
💥റെക്കോര്‍ഡ് ചെയ്ത വീഡിയോ ക്ലാസുകള്‍ പഠിതാക്കളുടെ സൗകര്യമനുസരിച്ച് എപ്പോള്‍ വേണമെങ്കിലും കേള്‍ക്കാം.
💥പോസ്റ്റ് ചെയ്യുന്ന ക്ലാസുകള്‍ പോസ്റ്റ് ചെയ്യുന്ന സമയത്ത് തന്നെ നിങ്ങള്‍ക്ക് ലഭിക്കാന്‍ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ ചാനല്‍ സബ്‌സ്ക്രൈബ് ചെയ്യുക. കൂടെ ബെല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
/ @quranclassroom
————————————————————————
അത്ത്വൂർ 52 : 25-28
أعوذ بالله من الشيطان الرجيم
وَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٍ يَتَسَآءَلُونَ
അവര്‍ പരസ്പരം (പലതും) ചോദിച്ചുകൊണ്ട് ചിലര്‍ ചിലരുടെ മുന്നിട്ടുവരും.
وَأَقْبَلَ = മുന്നിടും, മുമ്പോട്ടുവരും, നേരിടും
بَعْضُهُمْ = അവരില്‍ ചിലര്‍
عَلَىٰ بَعْضٍ = ചിലരുടെ നേരെ, ചിലരുടെ മേല്‍
يَتَسَاءَلُونَ = പരസ്പരം ചോദിച്ചുകൊണ്ട്
26
قَالُوٓاْ إِنَّا كُنَّا قَبۡلُ فِىٓ أَهۡلِنَا مُشۡفِقِينَ
അവര്‍ പറയും; 'നാം, മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കെ ഭയപ്പെട്ടുകൊണ്ടിരിക്കുന്നവരായിരുന്നു.
قَالُوا = അവര്‍ പറയും
إِنَّا كُنَّا = നിശ്ചയമായും നാമായിരുന്നു
قَبْلُ = മുമ്പ്
فِي أَهْلِنَا = നമ്മുടെ കുടുംബത്തില്‍, സ്വന്തക്കാരിലായപ്പോള്‍
مُشْفِقِينَ = ഭയപ്പെട്ടവര്‍, പേടിക്കുന്നവര്‍
27
فَمَنَّ ٱللَّهُ عَلَيۡنَا وَوَقَىٰنَا عَذَابَ ٱلسَّمُومِ
'അതിനാല്‍ അല്ലാഹു നമ്മളില്‍ (ദയാ) ദാക്ഷിണ്യം ചെയ്തു; സുഷിരങ്ങളില്‍ കടന്നുചെല്ലുന്ന (അത്യുഷ്ണമായ) അഗ്നിശിക്ഷയില്‍ നിന്നു അവന്‍ നമ്മെ കാത്തുതരുകയും ചെയ്തു.
فَمَنَّ اللَّـهُ = അതിനാല്‍ (എന്നാല്‍) അല്ലാഹു ദാക്ഷിണ്യം (ദയവ്, ഉപകാരം) ചെയ്തു
عَلَيْنَا = നമ്മുടെമേല്‍
وَوَقَانَا = അവന്‍ നമ്മെ കാക്കുകയും ചെയ്തു
عَذَابَ = ശിക്ഷയെ, ശിക്ഷയില്‍നിന്ന്
السَّمُومِ = സുഷിരങ്ങളില്‍കൂടി പ്രവേശിക്കുന്നതിന്‍റെ (അത്യുഷ്ണമായ അഗ്നിയുടെ)
28
إِنَّا كُنَّا مِن قَبۡلُ نَدۡعُوهُۖ إِنَّهُۥ هُوَ ٱلۡبَرُّ ٱلرَّحِيمُ
നാം മുമ്പേ അവനെ (വിളിച്ചു) പ്രാര്‍ത്ഥിക്കുമായിരുന്നു. നിശ്ചയമായും, അവന്‍ തന്നെ പുണ്യം നല്‍കുന്നവനും, കരുണാനിധിയുമായുള്ളവന്‍'.
إِنَّا كُنَّا = നാം ആയിരുന്നു
مِن قَبْلُ = മുമ്പ്, മുമ്പേ
نَدْعُوهُ = നാമവനെ വിളിച്ചിരുന്നു
إِنَّهُ هُوَ = നിശ്ചയമായും അവന്‍ തന്നെ
الْبَرُّ = പുണ്യം (ഗുണം, നന്മ) ചെയ്യുന്നവന്‍
الرَّحِيمُ = കരുണാനിധിയായ
————————————————————————
#shihabmankada
#quranclassroom
#surahattur
#atthoor
#quranclassroom
#shihabmankada
#khuranclassroom
#surah_atthur
#surah_at_tur
#surah_tur
#surah_thur
#surah_at_tur_malayalam_meaning
#at_toor
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: