ഏലച്ചെടികളിലെ Fusarium രോഗത്തെ എങ്ങനെ ഫലപ്രദമായി നിയന്ത്രിക്കാം
Автор: Cardamom Planter. Idukki
Загружено: 2024-09-26
Просмотров: 11672
ഏലചെടിയിൽ അടുത്ത കാലങ്ങളായി വ്യാപക നാശമുണ്ടാകുന്ന ഒരു കുമിൾ ആണ് Fusarium, ഈ കുമിൾ വേര് കരിച്ചിൽ, തട്ട മഞ്ഞപ്പ്, ഇല മഞ്ഞളിപ്പ്, ചരം കരിച്ചിൽ പോലുള്ള പ്രശ്‌നങ്ങൾ ഏലചെടിയിൽ ഉണ്ടാക്കും. കാലവർഷ മഴക്ക് ശേഷമാണ് ഈ രോഗം കൂടുതലായി ചെടിയിൽ കാണുക. മണ്ണിൽ നി ന്നും ഉണ്ടാക്കുന്ന അസുഖം അയത്‌കൊണ്ട് തന്നെ പൂർണമായ നിയന്ത്രണം അസാധ്യമാണ്. മണ്ണിൽ നിന്നും ചെടികളുടെ വേരുകളിൽ കയറുന്ന കുമിൾ ചെടിക്ക് ജലവും ലവണവും എടുത്തു കൊടുക്കുന്ന Xylem ട്യൂബലൂടെ മുന്നോട്ട് സഞ്ചരിക്കുകയും ഇടക്ക് വെച്ച് ചെടിക്ക് ജലവും ലവണവും കിട്ടുന്നത് തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് ചെടിയെ ഒരു ഉണങ്ങിയ അവസ്ഥയിലേക്ക് നയിക്കും. കാർഷിക സർവകലാശാല നടത്തിയ പഠനങ്ങളിൽ കുമിൽനാശിനികളായ Carbendazim, Hexaconazole + Captan കോമ്പിനേഷൻ മണ്ണിൽ കൊടുക്കുന്നത് ഒരു 90 % രോഗം നിയന്ത്രിക്കാൻ സഹായിക്കും. എന്നാൽ ഏറ്റവും ഫലപ്രദമായ രീതി ജൈവ കുമിൽനാശിനികളാണ്. ജൈവ കുമിൽനാശിനികളായ Psuedomonas Fluorescens, Tricoderma Viride, Mycorrhiza Fusarium Wilt എതിരെ വളരെ ഉപയോഗപ്രതമാണ്. അതുപോലെ വളപ്രയോഗവും രോഗം കൂടുവാൻ കാരണമാവും വളം കൊടുക്കുമ്പോൾ Ammonical - ഫോമിലുള്ള Nitrogen, Magnicium, Micronutrients, Phosphorus എന്നിവ ഒഴിവാകുക. മണ്ണിൻ്റെ pH അധികം അസിഡിക് ആവാതെ നോക്കുക. എന്നാൽ നൈട്രേറ്റ് ഫോമിലുള്ള നൈട്രജൻ, പൊട്ടാസിയം, എന്നിവ Fusarium Wilt കുറക്കാനും സഹായകരമാണ്. ജൈവകീട നിയന്ത്രണ മാർഗങ്ങൾ ഉപയോഗിച്ച തോട്ടങ്ങളിൽ കൂടുതൽ വിളവ് കിട്ടിയതും പഠനങ്ങളിൽ തെളിയിച്ചതാണ്. കാലവർഷം മാറി തുലാമഴ തുടങ്ങുന്ന ഈ സമയം Fusarium Wilt നിയന്ത്രിക്കാനുള്ള മാർഗങ്ങൾ അവലംബിക്കുക. ഇപ്പോൾ രോഗം നിയന്ത്രിക്കുന്നത് മുന്നോട്ട് ചെടിയെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ സഹായിക്കും. എല്ലാവർക്കും നന്ദി
( കർഷകർക്കുണ്ടാകുന്ന കൃഷി സംബന്ധമായ എല്ലാ സംശയങ്ങൾക്കും വിളിക്കാവുന്നതാണ് Mr. ടോണി തോമസ് കാർഷിക കൺസൾട്ടന്റ് , Mob: 9605223113.)#cardamom #ഏലം #cardamomfarming #farming #greencardamom #nature #agriculture
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: