കേരളത്തിലെ കുംഭമേള ഒരു സംഭവം തന്നെ ആണുട്ടോ 💥❤️
Автор: Nammude Kshethrangal
Загружено: 2026-01-24
Просмотров: 69
മാഘമഹോത്സവം നടക്കുന്ന മലപ്പുറത്തെ തിരുനാവായയിലെ ത്രിമൂർത്തീസംഗമസ്ഥാനത്ത് ഒഴുകിയെത്തുന്ന ഭാരതപ്പുഴ യാത്ര ആരംഭിച്ചത് തിരുമൂർത്തിമലയിൽനിന്നാണ്.
തമിഴ്‌നാട്ടിലെ ഉഡുമൽപേട്ടയ്ക്കടുത്താണ് നിളയുടെ ഉത്ഭവസ്ഥാനം.
തിരുമൂർത്തിമലയിൽ ത്രിമൂർത്തികൾക്ക് അമ്പലമുണ്ട്, ത്രിമൂർത്തീസാന്നിദ്ധ്യമുള്ള ഇടമാണ്.
ഇതിനു പുറകിലെ കഥ ഈ ചെറുകുറിപ്പിൽ പറയാം.
വിശദമായ വിവരണങ്ങൾ,
'മാമാങ്കം: മറച്ചുപിടിച്ച വെളിച്ചങ്ങൾ'
എന്ന പുസ്തകത്തിലുണ്ട്.
സൃഷ്ടികർമ്മങ്ങളിൽ ബ്രഹ്മാവിനെ സഹായിക്കാനായുള്ള ശക്തി നേടാനായി അത്രിമഹർഷി കൊടുംതപസ്സിലാണ്.
മഹർഷിയെ പരീക്ഷിയ്ക്കാൻ ത്രിമൂർത്തികൾ തീരുമാനിയ്ക്കുന്നു.
'പാതിവ്രത്യത്തിൻ്റെ ദേവത' എന്നറിയപ്പെടുന്ന അനസൂയയെയും കൂടെ പരീക്ഷിയ്ക്കാൻ ഇവർ തീരുമാനിയ്ക്കുന്നു.
മൂന്ന് മൂർത്തികളും ആശ്രമത്തിലെത്തി അനസൂയയോട് ഭിക്ഷ ചോദിക്കുന്നു.
ഭിക്ഷ സ്വീകരിയ്ക്കാൻ ഒരു രീതിയും പറയുന്നു.
"ഞങ്ങൾ പൂർണ്ണനഗ്നരായി നിന്നാണ് ഭിക്ഷ സ്വീകരിയ്ക്കാറുള്ളത്."
ചിരിയോടെ അനസൂയ സമ്മതിക്കുന്നു.
എന്നിട്ട്, കമണ്ഡലുവിലെ വെള്ളം ഇവർക്കുമേൽ തളിച്ചതും
മൂവരും കൈക്കുഞ്ഞുങ്ങളായി മാറുന്നു.
വിവരമറിഞ്ഞ് അത്രിമഹർഷിയും ത്രിമൂർത്തികളുടെ പത്നിമാരും ആശ്രമത്തിലെത്തുന്നു.
ത്രിമൂർത്തീപത്നിമാരുടെ അപേക്ഷപ്രകാരം അനസൂയ മൂവരെയും പൂർവ്വരൂപത്തിലാക്കുന്നു.
ഇഷ്ടവരം ചോദിച്ചുകൊള്ളാൻ പറഞ്ഞ ത്രിമൂർത്തികളോട് അനസൂയ ആവശ്യപ്പെട്ടത്,
'നിങ്ങൾ എനിയ്ക്ക് മക്കളായി വരണം' എന്നാണ്.
അപ്രകാരം മൂവരുടെയും അംശത്തോടെ ജനിച്ച ദേവതയാണ്,
മൂന്ന് തലയും ആറ് കൈകളുമുള്ള ദത്താത്രേയ ഭഗവാൻ.
ഭാരതത്തിലെ ഏറ്റവും പഴയതും ഏറ്റവും വലുതുമായ സന്ന്യാസിസൈന്യം, ജൂനാ അഖാഡയുടെ ദേവതയാണ് ദത്താത്രേയൻ.
ദത്താത്രേയൻ ദേവതയായ ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വർ ആണ് മലപ്പുറത്ത് നടക്കുന്ന മഹാമാഘമഹോത്സവത്തെ നയിക്കുന്നത് എന്നതും ശ്രദ്ധേയം.
ഭാരതപ്പുഴ പുഴയും നദിയും ആറുമാണ്. ഇപ്രകാരം മൂന്ന് ഭാവങ്ങൾ എപ്രകാരം വന്നു എന്നതിൻ്റെ ഉത്തരംകൂടിയാണ് സൃഷ്ടി,സ്ഥിതി,
ഏകമായലിഞ്ഞുചേർന്ന ഈ ദത്താത്രേയൻ്റെ ഉത്ഭവകഥ.
ഈ സംഭവത്തോടെ,
ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനദേശം ത്രിമൂർത്തികളുടെ സാന്നിദ്ധ്യമുള്ള ഭൂമിയായി.
ഇവിടെനിന്നും നിള ഒഴുകിയെത്തുന്നത് ത്രിമൂർത്തീസംഗമസ്ഥാനമായ തിരുനാവായയിലേയ്ക്ക്.
#keralakumbamela #thirunavaya #nilaarati, #arati
#kumbamela #കേരളകുംഭമേള#kerala #bakthi #god #nammudekshethrangal
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: