ചെമ്പട്ടുടുത്തുകെട്ടി നമുക്ക് പഠിച്ചാലോ | sopanasangeetham | Tutorial | song |
Автор: Deepthasangeetham
Загружено: 2025-11-17
Просмотров: 9923
#Sopanasangeetham#malayalam#musician#trending#music#bhajans#classicalmusic#tutorial#chembattuduthuketti#elurbiju#
ഭദ്രേ മഹേശ്വരി ശംഭു സൂനോ ......
ദേവീ..... ദേവീ മനോഹരി ശാന്തിമൂർത്തേ
കാളി സുഹാസിനി രൗദ്രരൂപേ
ശക്തിസ്വരൂപി വരദേ നമസ്തേ...വരദേ നമസ്തേ.......
ചെമ്പട്ടുടുത്തു കെട്ടി ചിത്ര ചിലംബണിഞ്ഞ്
ചന്തമോടെന്നുടയ ചാരവേ വന്നീടേണം
ചഞ്ചല മാനസത്തിൽ ചിന്തകൾ വളർത്താതെ
ചിത്തേ നീ വന്നണയൂ.... ചന്ദ്ര സമാനമുഖീ...
ദേവീ....
സിന്ദൂരമണിഞ്ഞെത്തി രൗദ്രമാം ഭാവമോടെ
സന്ധ്യതൻ പ്രഭയുള്ള സാധികേ സർവ്വേശ്വരീ...(2)
സൽകുല നാദേ ഭദ്രേ രുദ്രസുധയാം ദേവീ
സാദരം ചൊല്ലീടുന്നേൻ
സൽചരിതങ്ങളെല്ലാം (2)
നർത്തന പ്രിയങ്കരി നൃത്തമതേതുമാടി
നൽചിലമ്പണിഞ്ഞമ്മ നിർത്താതെ നടനവും (2)
നാരിയിൽ ദേവീഭാവം ശ്രീമഹാഭദ്രകാളി
നേരിൽ നീ വന്നണയൂ മാർഗ്ഗങ്ങൾ തെളിയിക്കാൻ
നാരിയിൽ ദേവീഭാവം ശ്രീമഹാഭദ്രകാളി
ദേവീ വന്നണയുമാർഗ്ഗങ്ങൾ തെളിയിക്കാൻ
ദേവീ .....അമ്മേ....
പതിയേ നീ ഉറഞ്ഞാടി പോരിൻ്റെ ഭാവമാർന്നു (2)
പള്ളി വാൾകരത്തിലും പൂമാല കഴുത്തിലും (2)
പട്ടു ഞൊറിഞ്ഞുടുത്തു പാട്ടുപുരക്കൽ വാഴും (2)
പാർവ്വണ വദനേ പാരിടത്തിൻ്റെ മൂർത്തി...
പട്ടു ഞൊറിഞ്ഞുടുത്തു പാട്ടുപുരക്കൽ വാഴും
പാർവ്വണ വദനേ നീ പാരിടത്തിൻ്റെ മൂർത്തി...
അമ്മേ..... ശ്രീഭദ്രേ
അമ്മേ.... ശരണം ......ശരണം
പ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: