Porlathiri Rajavu | പോര്‍ളാതിരി രാജാവിന്റെ കഥ | പോർളാതിരിയുടെ ഊര് അഥവാ പോലൂര്
Автор: AbhiS Media
Загружено: 2020-10-11
Просмотров: 2049
കോഴിക്കോട് ജില്ലയിലെ പോലൂർ എന്ന പ്രദേശത്തെ രാജാവായിരുന്ന പോർളാതിരിയുടെ ഭരണകാലഘട്ടത്തിലെ തിരുശേഷിപ്പുകൾ തേടിയുള്ള ഒരു യാത്ര മാത്രമല്ല ഇത്.രാജാക്കമാർ തമ്മിലുള്ള കുടിപകയുടെയും ചതിയുടെയും കഥ കൂടി അനാവരണം ചെയ്യപ്പെടുന്നു. പോർളാതിരിയുടെ കൊട്ടാരം, പോലൂർ അമ്പലം, അമ്പലക്കുളം എന്നിവയുടെ വിശേഷങ്ങൾ! ആനപ്പള്ളക്കെട്ട് മതിൽ കെട്ടിനപ്പുറം ഭീമാകാരങ്ങളായ കരിങ്കൽ കട്ടിളകൾ കടന്ന് ചെന്നെത്തുന്നത് അതിപുരാണമായ സുബ്രഹ്മണ്യസ്വാമി ക്ഷേത്രാങ്കണത്തിലേയ്ക്കാണ്. കേരളത്തിലെ അത്യപൂർവ്വ സുബ്രഹ്മണ്യസ്വാമി ക്ഷേത്രമാണിത്. രണ്ട് നേരം പൂജ നടക്കുന്ന ക്ഷേത്രം ഇപ്പോൾ നവീകരിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ നവീകരണം പൂർണമാക്കാൻ കഴില്ലത്രെ.അതിന്റെ പിറകിൽ ഒരു ശാപത്തിന്റെ കഥയുണ്ട്. പൂർത്തിയാക്കാൻ പറ്റാത്ത പണികളെ കുറിച്ച് പറയുമ്പോൾ 'പോലൂർ അമ്പലത്തിന്റെ പണി പോലെ ' എന്ന ഒരു ചൊല്ലുതന്നെയുണ്ട് പോലൂരുകാർക്ക് ! ക്ഷേത്രാങ്കണത്തിൽ നൂറ്റാണ്ടുകൾക്ക് മുൻപ് എപ്പഴോ നിർമ്മിച്ച വലിയ കൽതൊട്ടികൾ കാണാം!. കാട്ടുമൃഗങ്ങൾക്ക് വെള്ളം കുടിയ്ക്കാൻ ഉണ്ടാക്കിയതാണെന്ന് പറയപ്പെടുന്നു.വിസ്തൃതമായ ക്ഷേത്രകുളത്തിൽ പഴയകാല കിണറുകളിൽ കാണുന്നതുപോലെ നെല്ലിപടികൾ പാകിയിരിക്കുന്നു.വരും നാളുകളിൽ ബലിക്കല്ലിനിപ്പുറം ക്ഷേത്രാങ്കണത്ത് അഭിമാനപൂർവം തലയെടുത്തുയർത്തി നിൽക്കാനായി എണ്ണതോണിയിൽ 28 കൂട്ടം പച്ചമരുന്നുകൾ ലയിപ്പിച്ച നല്ലെണ്ണയിൽ തയ്യാറായി കൊണ്ടിരിക്കുന്ന കൊടിമരം !. ഇതിലെല്ലാം മൂകസാക്ഷിയായി നൂറ്റാണ്ടുകളുടെ ജനിമൃതി സ്മരണകൾ പേറിക്കൊണ്ട് അൽപ്പമകലെ ഹരിതപ്പട്ടുപുതപ്പിട്ട് നിൽക്കുന്ന മനോഹരമായ ആഞ്ഞിലോറ മല!. മലയുടെ മുകളിൽ ഇപ്പഴും കാണാവുന്ന കൊട്ടാര അവശിഷ്ടങ്ങൾ.! ആഞ്ഞിലോറ മലമുകളിൽ നിന്നും തുടങ്ങുന്ന നീണ്ട ഗുഹയുടെ ഇങ്ങേ അറ്റത്ത് താഴത്ത് സ്ഥിതി ചെയ്യന്ന മറക്കുളം!. ചിലർ മരക്കുളമെന്നും പറയുന്നു. പോർളാതിരിക്ക് മാത്രം കുളിയ്ക്കാനായ് നിർമിക്കപ്പെട്ട ഈ കുളം എന്തൊക്കെയോ ജലസസ്യങ്ങൾ നിറഞ്ഞ് കാടുപിടിച്ചു കിടക്കുന്നു. ജലസമൃദ്ധിയോട് കൂടി തന്നെ.!. ചരിത്രത്തിന്റെ താളുകളിൽ അർഹമായ രീതിയിൽ ഇടം പിടിയ്ക്കാതെപോയ പോർളാതിരി രാജാവിന്റെയും അദ്ദേഹത്തിന്റെ രാജ്യത്തിന്റെയും പോലൂർ അമ്പലത്തിന്റെയും ആരും പറയാത്ത കഥകൾ അഭീസ് മീഡയയിലൂടെ ഞങ്ങൾ അനാവരണം ചെയ്യുന്നു!
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: