Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

ആത്മോപദേശശതകം ശ്ലോകം 02 I ഷൗക്കത്ത് I Athmopadesa Sathakam Slokam 02 I Shoukath

Автор: Shoukath

Загружено: 2022-05-29

Просмотров: 9093

Описание:

#ആത്മോപദേശശതകം #Athmopadesasathakam #atmopadesasatakam #shoukath #ശ്രീനാരായണഗുരു #നാരായണഗുരു #narayanaguru #sreenarayanaguru #ഷൗക്കത്ത് #ആത്മീയ #spirituality #spiritual #ഗുരു #ഗുരുദേവന്‍

നൂറു ശ്ലോകം മാത്രമുള്ള ആത്മോപദേശശതകം കേവലമൊരു അറിവിനെ മാത്രം പ്രതിപാദിക്കുന്ന പുസ്തകമല്ല ഇത്. പ്രാപഞ്ചികമായ അറിവിന്റെ ഉണർവ്വ് തരുന്ന അവബോധത്തെയും സാമൂഹികജീവിതത്തെയും എങ്ങനെയാണ് നോക്കിക്കാണേണ്ടതെന്നും അത് വ്യക്തിജീവിതത്തിൽ ഏങ്ങനെ പ്രായോഗികമാക്കാമെന്നും ഗുരു ഇതില്‍ വ്യക്തമാക്കുന്നുണ്ട്. അത് പ്രാപഞ്ചികമായ അറിവിനെ തൊടുന്നുണ്ട്. അത് സാമൂഹികമായ ലോകത്തെ സ്പർശിക്കുന്നതോടൊപ്പം തന്നെ വ്യക്തിപരമായ ജീവിതത്തിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നുണ്ട്. നമ്മുടെയെല്ലാം ദർശനങ്ങൾ പരിശോധിച്ചാൽ, ഉപനിഷത്ത് എടുത്തു പരിശോധിച്ചാല്‍ അത് പ്രാപഞ്ചികമായിട്ടുള്ള സത്യത്തെ ആഴത്തിലും പരപ്പിലും അവതരിപ്പിക്കുമ്പോഴും സാമൂഹികജീവിതത്തെയും വ്യക്തിജീവിതത്തെയും പലപ്പോഴും സ്പർശിക്കാതെ പോകുന്നു എന്നുള്ളതാണ് സത്യം. സാമൂഹികശാസ്ത്രസംബന്ധിയായ ഒരു ദർശനം പരിശോധിച്ചാല്‍ അത് സാമൂഹികതയ്ക്ക് മാത്രം പ്രാധാന്യം കൊടുക്കുന്നു.

സോപാധികമായ അറിവ്, നിരുപാധികമായ അരറിവ് അങ്ങനെ രണ്ട് തരത്തിലാണ് അറിവുള്ളത്. നമ്മുടെ ഇന്ദ്രിയങ്ങൾ കൊണ്ടും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും ലോകത്തെ അറിയുന്ന അറിവിനെയാണ് സോപാധികമായ അറിവ് എന്നുപറയുന്നത്. യാതൊരു ഉപാധിയുമില്ലാതെ സ്വയം പ്രകാശമായിരിക്കുന്ന അറിവിനെയാണു നിരുപാധികമായ അറിവ് എന്നു പറയുന്നത്. ആ അറിവിനെ അറിയുക. ആനുഭൂതികമായി അറിയുക എന്നു പറയുന്ന ഒരറിവാണത്. ആ അറിവിനെയാണ് അറിവിലുമേറിയ അറിവായിട്ട് പറയുന്നത്‌.

അറിവിലുമേറിയറിഞ്ഞിടുന്നവൻ ത-
ന്നുരുവിലുമൊത്തു പുറത്തു – ഈ ശ്ലോകത്തിന് രണ്ടുതരത്തിൽ അർത്ഥം പറയാറുണ്ട്. അറിവിലും ഏറി അതായത് സാധാരണയായി അറിയുന്ന അറിവിൽ നിന്നും കവിഞ്ഞ ഒരറിവുണ്ട് എന്ന്. ആരാണോ അറിയുന്നവനായിരിക്കുന്നത്, എന്താണോ അറിയപ്പെടുന്നതായിരിക്കുന്നത് ഇതിൽ രണ്ടിലും നിറഞ്ഞിരിക്കുന്ന അറിവിലും ഏറിയ അറിവ്. അതിന് കരുവിന് കണ്ണുകളഞ്ചുമുള്ളടക്കി തെരുതെരെ വിണുവണങ്ങി ഓതിടേണം എന്നുപറയുന്ന തലത്തിൽ ഈ ശ്ലോകത്തിന് ഒരർത്ഥം പറയാറുണ്ട്.

രണ്ടാമതായി; അറിവിലും ഏറി- അറിവായും, അറിഞ്ഞിടുന്നവൻ തന്നുരുവിലും- അറിയപ്പെടുന്നവനായും, ഒത്തു പുറത്തും- അറിയപ്പെടുന്നതായും, ഉജ്ജ്വലിക്കും കരുവിന്- പ്രകാശിക്കുന്ന കരുവിന് കണ്ണുകൾ അഞ്ചും ഉള്ളടക്കി തെരുതെരെ വിണു വണങ്ങി ഓതിടേണം എന്നാണ് ഗുരു പറയുന്നത്. സാധാരണ നമ്മള്‍ കണ്ണുകൾ അഞ്ചും ഉള്ളടക്കി തെരുതെരെ വീണുവണങ്ങുന്നത് കരുവിനെയല്ല. ഇന്ദ്രിയ വിഷയങ്ങളായിരിക്കുന്ന, മനസ്സുകൊണ്ട് മനസ്റ്റിലാക്കിയിട്ടുള്ളതിനെ, ബുദ്ധികൊണ്ട് മനസ്സിലാക്കിയിട്ടുള്ളതിനെ തുടങ്ങി നമ്മുടെ ധാരണയിലും മാനസികവ്യാപരത്തിലും വിരിഞ്ഞിട്ടുള്ള പലതരം സങ്കല്പങ്ങളെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. പക്ഷെ ഗുരു പറയുന്നത്, ധ്യാനിക്കേണ്ടതും പ്രാർത്ഥിക്കേണ്ടതും നമസ്കരിക്കേണ്ടതും കരുവിനെയാണ് എന്നാണ്.

ആത്മോപദേശശതകം - നാരായണഗുരു
1
അറിവിലുമേറിയറിഞ്ഞിടുന്നവന്‍ ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി
ത്തെരുതെരെ വീണുവണങ്ങിയോതിടേണം.

2
കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേകജഗത്തുമോര്‍ക്കിലെല്ലാം
പരവെളിതന്നിലുയര്‍ന്ന ഭാനുമാന്‍ തന്‍
തിരുവുരുവാണു തിരഞ്ഞു തേറിടേണം.

3
വെളിയിലിരുന്നു വിവര്‍ത്തമിങ്ങു കാണും
വെളിമുതലായ വിഭൂതിയഞ്ചുമോര്‍ത്താല്‍
ജലനിധിതന്നിലുയര്‍ന്നിടും തരംഗാ-
വലിയതുപോലെയഭേദമാ‍യ് വരേണം.

4
അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന്‍‌ ത-
ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമര്‍ന്നതു മാത്രമായിടേണം.

5
ഉലകരുറങ്ങിയുണര്‍ന്നു ചിന്ത ചെയ്യും
പലതുമിതൊക്കെയുമുറ്റു പാര്‍ത്തുനില്‍ക്കും
വിലമതിയാത വിളക്കുദിക്കയും പിന്-
‍പൊലികയുമില്ലിതു കണ്ടു പോയിടേണം.

6
ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
ടണമശനം പുണരേണമെന്നിവണ്ണം
അണയുമനേക വികല്പമാകയാലാ-
രുണരുവതുള്ളൊരു നിര്‍വികാരരൂപം!

7
ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായിതിനിന്നയോഗ്യനെന്നാല്‍
പ്രണവമുണര്‍ന്നു പിറപ്പൊഴിഞ്ഞു വാഴും
മുനിജനസേവയില്‍ മൂര്‍ത്തി നിര്‍ത്തിടേണം.

8
ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും
നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചുമരിഞ്ഞു കീഴ്‌മറിക്കും
വെളിവുരുവേന്തിയകം വിളങ്ങീടേണം.

9
ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടിവന്നു പടര്‍ന്നുയര്‍ന്നു മേവും
തരുവിനടിക്കു തപസ്സുചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം.

10
“ഇരുളിലിരുപ്പവനാര്? ചൊല്‍ക നീ”യെ-
ന്നൊരുവനുരപ്പതു കേട്ടു താനുമേവം
അറിവതിനായവനോടു “നീയുമാരെ”-
ന്നരുളുമിതിന്‍ പ്രതിവാക്യമേകമാകും.

11
‘അഹമഹ’മെന്നരുളുന്നതൊക്കെയാരാ-
യുകിലകമേ പലതല്ലതേകമാകും;
അകലുമഹന്തയനേകമാകയാലീ
തുകയിലഹമ്പൊരുളും തുടര്‍ന്നിടുന്നു.

12
തൊലിയുമെലുമ്പുമലം ദുരന്തമന്തഃ-
കലകളുമേന്തുമഹന്തയൊന്നു കാണ്‍ക!
പൊലിയുമിതന്യ പൊലിഞ്ഞുപൂര്‍ണ്ണമാകും
വലിയൊരഹന്ത വരാ വരം തരേണം.

13
ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
ന്നകമലരിട്ടു വണങ്ങിയക്ഷമാറി
സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിന്‍
മഹിമയുമറ്റു മഹസ്സിലാണിടേണം.

14
ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കപടയതിയ്ക്കു കരസ്ഥമാകുവിലെ-
ന്നും ഉപനിഷദുക്തിരഹസ്യമോര്‍ത്തിടേണം.

15
പരയുടെ പാലുനുകര്‍ന്ന ഭാഗ്യവാന്മാര്‍‌-
‍ക്കൊരുപതിനായിരമാണ്ടൊരല്പനേരം;
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടിയായിരമാണ്ടുപോലെ തോന്നും.

16
അധികവിശാലമരുപ്രദേശമൊന്നായ്-
നദിപെരുകുന്നതുപോലെ വന്നു നാദം
ശ്രുതികളില്‍ വീണുതുറക്കുമക്ഷിയെന്നും
യതമിയലും യതിവര്യനായിടേണം.

17
അഴലെഴുമഞ്ചിതളാര്‍ന്നു രണ്ടു തട്ടായ്-
ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ
നിഴലുരുവായെരിയുന്നു നെയ്യതോ മുന്‍-
പഴകിയ വാസന, വര്‍ത്തി വൃത്തിയത്രേ

18
അഹമിരുളല്ലിരുളാകിലന്ധരായ് നാ-
മഹമഹമെന്നറിയാതിരുന്നിടേണം;
അറിവതിനാലഹമന്ധകാരമല്ലെ-
ന്നറിവതിനിങ്ങനെയാര്‍ക്കുമോതിടേണം.

19
അടിമുടിയറ്റമതുണ്ടിതുണ്ടതുണ്ടെ-
ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;
ജഡമിതു സര്‍വ്വമനിത്യമാം; ജലത്തിന്‍-
വടിവിനെ വിട്ടു തരംങ്ഗമന്യമാമോ?

ആത്മോപദേശശതകം ശ്ലോകം 02 I ഷൗക്കത്ത് I  Athmopadesa Sathakam Slokam 02 I Shoukath

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

ആത്മോപദേശശതകം ശ്ലോകം 03 I ഷൗക്കത്ത് I  Athmopadesa Sathakam Slokam 03 I Shoukath

ആത്മോപദേശശതകം ശ്ലോകം 03 I ഷൗക്കത്ത് I Athmopadesa Sathakam Slokam 03 I Shoukath

ആത്മോപദേശശതകം ശ്ലോകം 01 I ഷൗക്കത്ത് I  Athmopadesa Sathakam Slokam 01 I Shoukath

ആത്മോപദേശശതകം ശ്ലോകം 01 I ഷൗക്കത്ത് I Athmopadesa Sathakam Slokam 01 I Shoukath

Shoukath - Manushyan Enna Prathibhasam

Shoukath - Manushyan Enna Prathibhasam

ഭരതം | Ep 15 | മനുഷ്യനായി ജനിച്ചതിന്റെ കാരണം | Guru Yogi Shivan | Indimasi

ഭരതം | Ep 15 | മനുഷ്യനായി ജനിച്ചതിന്റെ കാരണം | Guru Yogi Shivan | Indimasi

ദൈവത്തിൻ്റെ പേരിൽ ഐശ്വര്യത്തിൻ്റെ സ്റ്റിക്കർ പതിക്കുന്നത് അന്ധവിശ്വാസം: സ്വാമി ചിദാനന്ദപുരി | PART 1

ദൈവത്തിൻ്റെ പേരിൽ ഐശ്വര്യത്തിൻ്റെ സ്റ്റിക്കർ പതിക്കുന്നത് അന്ധവിശ്വാസം: സ്വാമി ചിദാനന്ദപുരി | PART 1

സാധന | ഷൗക്കത്ത്

സാധന | ഷൗക്കത്ത്

TG യെ കാണാൻ സന്തോഷ് പണ്ഡിറ്റ് വന്നു.!| ABC MALAYALAM |

TG യെ കാണാൻ സന്തോഷ് പണ്ഡിറ്റ് വന്നു.!| ABC MALAYALAM |

ശ്രീമന്നാരായണീയംനിത്യപാരായണത്തിന്പാർട്ട്‌1ദശകം1മുതൽ5വരെNarayaneeyamfor DailyChantingDasak1to5Supatha

ശ്രീമന്നാരായണീയംനിത്യപാരായണത്തിന്പാർട്ട്‌1ദശകം1മുതൽ5വരെNarayaneeyamfor DailyChantingDasak1to5Supatha

ആത്മോപദേശശതകം | ശ്ലോക൦ 1 മുതൽ 100 | #atmopadesasadakam | #gurudevakriti

ആത്മോപദേശശതകം | ശ്ലോക൦ 1 മുതൽ 100 | #atmopadesasadakam | #gurudevakriti

വേർപിരിയുമ്പോഴാണ് സ്നേഹം സ്വയം വെളിപ്പെടുക | ഷൗക്കത്ത്

വേർപിരിയുമ്പോഴാണ് സ്നേഹം സ്വയം വെളിപ്പെടുക | ഷൗക്കത്ത്

Plan A Day ! ഒരു ദിവസത്തിലെ 24 മണിക്കൂർ എങനെ വിനിയോഗിക്കാം ❓   Alexander Jacob IPS | Ep -01

Plan A Day ! ഒരു ദിവസത്തിലെ 24 മണിക്കൂർ എങനെ വിനിയോഗിക്കാം ❓ Alexander Jacob IPS | Ep -01

ആത്മോപദേശശതകം ആമുഖം I ഷൗക്കത്ത് I  Athmopadesa Sathakam Introduction I Shoukath

ആത്മോപദേശശതകം ആമുഖം I ഷൗക്കത്ത് I Athmopadesa Sathakam Introduction I Shoukath

Oru Sanchariyude Diary Kurippukal | Arizona | EPI 514 | BY SANTHOSH GEORGE KULANGARA | SAFARI TV

Oru Sanchariyude Diary Kurippukal | Arizona | EPI 514 | BY SANTHOSH GEORGE KULANGARA | SAFARI TV

Sunil p ilayidam

Sunil p ilayidam

AATHMOPADESHA SATHAKAM |  ആത്മോപദേശ  ശതകം | Kavalam Sreekumar | Gayathri

AATHMOPADESHA SATHAKAM | ആത്മോപദേശ ശതകം | Kavalam Sreekumar | Gayathri

ദൈവത്തിൽ വിശ്വസിക്കുന്നു എന്നുള്ള വിശ്വാസം വിശ്വാസികളുടെ അന്ധവിശ്വാസമാണ് | ഷൗക്കത്ത്

ദൈവത്തിൽ വിശ്വസിക്കുന്നു എന്നുള്ള വിശ്വാസം വിശ്വാസികളുടെ അന്ധവിശ്വാസമാണ് | ഷൗക്കത്ത്

KHASAKKILE CHARITHRA BANDHANGAL -  ഖസാക്കിലെ ചരിത്രബന്ധങ്ങള്‍ - സുനില്‍ പി ഇളയിടം

KHASAKKILE CHARITHRA BANDHANGAL - ഖസാക്കിലെ ചരിത്രബന്ധങ്ങള്‍ - സുനില്‍ പി ഇളയിടം

ബന്ധങ്ങള്‍ ആഴമാര്‍ന്നതാവാന്‍ I ഷൗക്കത്ത് I Bandhangal Aazhamarnnathavan I Shoukath

ബന്ധങ്ങള്‍ ആഴമാര്‍ന്നതാവാന്‍ I ഷൗക്കത്ത് I Bandhangal Aazhamarnnathavan I Shoukath

460 #ഭാഗവതപഠനം I നരകവർണന 4 I പഞ്ചമസ്കന്ധം : അധ്യായം 26

460 #ഭാഗവതപഠനം I നരകവർണന 4 I പഞ്ചമസ്കന്ധം : അധ്യായം 26

ഗാസ.. ഇൻതിഫാദ.. പൊട്ട് മായ്ച്ചുള്ള തട്ടം...ആരാണ് ഇതിനൊക്കെ പിന്നിൽ? I Social media in Kerala

ഗാസ.. ഇൻതിഫാദ.. പൊട്ട് മായ്ച്ചുള്ള തട്ടം...ആരാണ് ഇതിനൊക്കെ പിന്നിൽ? I Social media in Kerala

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: infodtube@gmail.com