തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള തിരഞ്ഞെടുപ്പ്, ഇരിങ്ങാലക്കുട നഗരസഭയില്‍ ത്രികോണ മത്സരം
Автор: City Channel Irinjalakuda
Загружено: 2025-11-30
Просмотров: 85
ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണം പിടിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് മൂന്ന് മുന്നണികളും. കഴിഞ്ഞ 25 വര്‍ഷമായി ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ്സ് ഇക്കുറി കൂടുതല്‍ സീറ്റോടെ അധികാരം നിലനിറുത്തുവാനുള്ള ശ്രമത്തിലാണ്. ഇതിനായി കെ. പി. സി. സി. മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ എം. പി. ജാക്സന്‍റെ നേത്യത്വത്തിലാണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ ഒരു സീറ്റിന്‍റെ കുറവില്‍ ഭരണം നഷ്ടപ്പെട്ട എല്‍. ഡി. എഫ് ഇക്കുറി ഒറ്റക്കു ഭരണം നേടാനുള്ള ശ്രമത്തിലാണ്. ഇതിനായി വിദ്യാസമ്പന്നരായ യുവതലമുറയെ പോരാട്ടത്തിനിറക്കിയാണ് എല്‍. ഡി. എഫ് നീക്കം. ലോക്സഭ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം ആവര്‍ത്തിക്കാനായാല്‍ ഭരണത്തിലെത്താമെന്നാണ് എന്‍. ഡി. എ യുടെ ആത്മവിശ്വാസം. ഇതിനായി കേന്ദ്ര സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രചരണം. മൂന്നു മുന്നണികളും ഒരോ വാര്‍ഡുകളിലും ചിട്ടയോടെ, കാര്യക്ഷമമായി നടത്തുന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ നേട്ടമുണ്ടാക്കാനുമെന്ന വിശ്വാസത്തിലാണ് നേത്യത്വം. അപരډാരില്ലാത്തതും, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും കുറവും മുന്നണികളുടെ തലവേദന കുറച്ചിട്ടുണ്ട്. വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നതാണ് കൗണ്‍സില്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചതെന്ന തിരിച്ചറിവില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരികയെന്ന ലക്ഷ്യവുമായാണ് പരിചയ സമ്പന്നരായ സ്ഥാനാര്‍ത്ഥികളെ നിറുത്തിയിട്ടുള്ളതെന്നും ഇത് അനുകൂല ഘടകമാവുമെന്നുമാണ് യു. ഡി. എഫ് നേത്യത്വത്തിന്‍റെ കണക്കുകൂട്ടല്‍. ഇക്കുറി ഭരണത്തിലെത്താമെന്ന ആത്മവിശ്വാസത്തിലാണ് എല്‍. ഡി. എഫ്. നേത്യത്വം. വിദ്യസമ്പന്നരായ യുവനിരയെ അണിനിരത്തിയതിലൂടെ മാറ്റത്തിന്‍റെ കാറ്റ് വീശുമെന്ന് പ്രതീക്ഷയിലാണ് എല്‍. ഡി. എഫ്. നേത്യത്വം. മുന്‍കാല തിരഞ്ഞെടുപ്പുകളിലുണ്ടാക്കിയ നേട്ടം ആവര്‍ത്തിക്കാനും, കേന്ദ്ര സര്‍ക്കാരിന്‍റെ വികസന പദ്ധതികളും, നേട്ടങ്ങളും അനുകൂലമാകുമെന്ന ആത്മ വിശ്വാസത്തിലാണ് എന്‍. ഡി. എ. നേത്യത്വവും. ............
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: