Khandakarnan Theyyam GOD IN MAN Dance of the Divine Theyyam Festivals of Kerala camper girL LAYANA
Автор: camper girL from kerala-Layana Ramesh
Загружено: 2025-02-15
Просмотров: 350
ഭദ്രകാളിയുടെ വസൂരി നക്കിത്തുടച്ച് ഇല്ലായ്മ ചെയ്യാന്‍ മഹേശ്വരന്റെ കണ്ഠത്തില്‍ രൂപമെടുത്ത് കര്ണരത്തിലൂടെ പുറത്തുവന്ന ഭീകര മൂര്ത്തി യാണ് കണ്ഠകർണൻ . പതിനാറ് കത്തുന്ന പന്തങ്ങളും വളരെ ഉയരമുള്ള മുടിയുമായാണ് നൃത്തം. കാഴ്ച്ചകാര്ക്ക് കൌതുകവും,ആകാംഷയും ഒരുപോലെ പ്രധാനം ചെയ്യുന്ന തെയ്യകൊലമാണ്. ആളികത്തുന്ന പന്തങ്ങള്ക്ക് ഇടയില് നീളന്മുടിയുംധരിച്ചുള്ള ഈതെയ്യം. ശിവന്റെ ഭൂതഗണങ്ങളില്‍ ഒരാള്‍ .വളരെയതികം സാഹസം നിറഞ്ഞതാണ് കണ്ടകര്ണെന്‍ തൈയ്യം. ശിവാംശജാതനായാണ് ഈ തെയ്യവും കണ്ടു വരുന്നത്.
കണ്ഠകർണൻ തെയ്യത്തിന്റെെ ഐതീഹ്യം ഒറ്റയ്ക്ക് പറഞ്ഞാല്‍ പൂര്ണ്ണാമാവില്ല. വസൂരിമാല തൈയ്യത്തിന്റെയ കഥ കൂടി പറഞ്ഞാലേ പൂര്ണ്ണയമാകു
ഐതീഹ്യം
മഹിഷാസുര വധത്തിനു ശേഷം മഹിഷസുരന്റെ പതനി മനോധരി ശിവനെ തപസ്സു ചെയ്യുകയും,ശിവന് പാര്വ്വതിയുടെ നിര്ബന്ധത്താല് മനോധരിക്ക് മുന്നില് പ്രതിഷപെടുകയും ചെയ്തു.കൂടുതല് സമയം മനോധരിക്ക് മുന്നില് ചിലവഴിച്ചാല് അത് പിന്നീട് പല ദുര്ഗതിക്കും കാരണമാകും എന്ന് കരുതി ശിവന് അല്പ സമയം മാത്രം അവിടെ നിന്നു(കാരണം കൂടുതല് വരം ചോദിക്കുന്നത് കൊണ്ട്)അങ്ങനെ ശിവന് തന്റെ വിയര്പ്പ് തുള്ളികള് മനോധരിക്ക് നല്കുകയും ശീഘ്രംഅപ്രത്യഷമാകുകയും ചെയ്തു.തനിക്ക് കിട്ടിയ ഈ വിയര്പ്പ് തുള്ളികള് ഒന്ന് പരീഷിക്കണം എന്ന് കരുതി മനോധര നില്കുമ്പോള് ഭദ്രകാളി മഹിഷാസുരനെ വധിച്ചു വിജയശ്രീ ലളിതയായി വരുന്നതാണ് കാണുന്നത്,മനോധര തന്റെ പതിയെ വധിച്ച ഭദ്രകളിയോടുള്ള ദേഷ്യത്തില് ശിവന് നല്കിയ വിയര്പ്പ് തുള്ളികള് ഭദ്രകാളിക്ക് നേരെ വര്ഷിച്ചു.വിയര്പ്പ് തുള്ളികള് പതിഞ്ഞ ഇടങ്ങളിലെല്ലാം വസൂരി കുരുക്കള് ഉണ്ടായി..ഭദ്രകാളി ക്ഷീണിച്ചു തളര്ന്നു വീണു.കാര്യം അറിഞ്ഞ ശിവന് രൌദ്രംഭാവത്തില് നിന്നു കണ്ഡത്തില് പിറന്നു കര്ണ്ണത്തിലൂടെ ഒരു മൂര്ത്തി പിറവിയെടുത്തു അതായിരുന്നു കണ്ഠകർണൻ . കണ്ഠകർണൻ നേരെ ഭദ്രകാളിയുടെ അടുത്ത് പോകുകയും ഭദ്രകാളിയെ നക്കി തുടച്ചുകൊണ്ട് വസൂരി മാറ്റുകയും ചെയ്തു.എന്നാല് ഭദ്രകാളിയുടെ മുഖത്തെ വസൂരികുരുക്കള് മാറ്റാന് കണ്ടകര്ന്നന് ശ്രമിച്ചപ്പോള് ഭദ്രകാളി അത് വിലക്കി.കാരണം അവര് സഹോദരി സഹോദരന്മാര് ആണെന്നും പറഞ്ഞായിരുന്നു.ഭദ്രകാളിക്ക് മുഖത്തെ വസൂരികുരുക്കള് അലങ്കാരമായി മാറുകയും ചെയ്തു.അങ്ങനെ പൂര്വ്വസ്ഥിതിയില് ആയ ഭദ്രകാളി കണ്ടകര്ന്നനോട് മനോധരയെ പിടിച്ചു കൊണ്ടുവരാന് പറയുന്നു ,കോപാകുലയായ ഭദ്രകാളിയുടെ അടുത്ത് വന്ന മനോധര തന്റെ തെറ്റ് പറഞ്ഞു മാപ്പപേക്ഷിക്കുന്നു.മനോധരയോടു അലിവ് തോന്നി ഭദ്രകാളി മനോധരയെ വസൂരിമാല എന്ന നാമം നല്കി ,തന്റെ സന്തത സഹചാരിയായി വാഴാന് നിര്ദേശവും നല്കി.കൊടുങ്ങല്ലൂര് ക്ഷേത്രത്തില് ഭാഗവ്തിക്കൊപ്പം വസൂരിമാലയും കുടികൊള്ളുന്നു.
രോഗങ്ങൾ ദേവകോപമാണെന്ന് സങ്കല്പം ചെയ്യുന്ന പതിവ് പണ്ടുണ്ടായിരുന്നു. തെയ്യാട്ടത്തിൽ രോഗദേവതകളെ കാണാം. ഇവരിൽ രോഗം വിതയ്ക്കുന്നവരെന്നും രോഗശമനം വരുത്തുന്നവരെന്നും രണ്ടുതരമുണ്ട്. , വസൂരിമാല രോഗമുണ്ടാക്കുന്നവരാണ്. എന്നാല്‍ കണ്ഠകർണൻ രോഗ ശമനമുണ്ടാക്കുന്നതുമാണ്
Follow Me Let's Travel Together
Insta Id : https://insta.openinapp.co/b80sd
Facebook Id : https://openinapp.co/campergirLrL
#keralatourism #campergirL #theyyam #thira #kannur #thalassery
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: