വാളമീൻ കൽപ്പിക്കുന്നു | ഷീജ വക്കം
Автор: കവിതക്കൂട് - Kavithakkoodu by Karthika Sivaprasad
Загружено: 2022-11-11
Просмотров: 3354
*വാളമീൻ കൽപ്പിക്കുന്നു ഞാൻ ഇച്ഛിയ്ക്കുന്നു " എന്ന മന്ത്രം ചൊല്ലി ഏതാഗ്രഹം വിചാരിച്ചാലും അത് സാധിയ്ക്കും എന്ന് വിശ്വസിച്ചിരുന്ന ഒരു കുട്ടിത്തലമുറ റഷ്യയിൽ ഉണ്ടായിരുന്നു.
"റൊട്ടിപോൽ പാൽക്കട്ടി പോൽ
അക്ഷരം കൊതിപ്പിക്കെ,
നിത്യവും പതുങ്ങിച്ചെ-
ന്നെത്തിയാ അയൽവീട്ടിൽ.
എത്ര ജീവിതം കൊണ്ടു
വീട്ടിയാൽ ത്തീരും ബാല-
ഭിക്ഷുവിന്നൂട്ടിത്തന്ന
ഭാവമാധുര്യക്കടം!"
Dr Sheeja Vakkom എഴുതിയ മനോഹര കവിത, "വാളമീൻ കല്‌പിക്കുന്നു" ഈ ആഴ്ചയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതാണ്.
വാക്കുകളുടെ പുതുമകൊണ്ടും ആശയങ്ങളുടെ വ്യത്യസ്ത കൊണ്ടും തലക്കെട്ടുകളുടെ ആകർഷകത്വം കൊണ്ടും കവിതയിലെ കഥപറച്ചിൽ കൊണ്ടും ഒക്കെ ഏറെ ശ്രദ്ധിക്കപ്പെടുന്നു ഷീജ വക്കത്തിൻ്റെ കവിതകൾ. റഷ്യൻ നാടോടിക്കഥകളുടയും യുക്രൈൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ എഴുതിയ "വാളമീൻ കൽപ്പിക്കുന്നു " എന്ന കവിത ഒന്നു കേട്ടുനോക്കൂ....
#വാളമീൻകൽപ്പിക്കുന്നു #ഷീജവക്കം #കവിത #kavita #malayalam #kavithakal #kavitha #malayalakavithakal #കവിതകള് #malayalakavithakal #മലയാളംകവിതകള്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: