How to prepare for a good confession ? | കുമ്പസാരത്തിന് എങ്ങനെ ഒരുങ്ങാം ? | Confession | Sr Sunitha
Автор: Sr (Dr) Sunitha Ruby CCR
Загружено: 2022-04-09
Просмотров: 110199
#latest #trending #sunitha #hope #confession
"അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ "എന്ന വചനത്തിന്റെ പൊരുൾ ഏറെ ശ്രേഷ്ഠമാണ്. ജീവിതത്തെ വിശുദ്ധിയിൽ ആഴപ്പെടുത്താൻ വചനം നമ്മെ സഹായിക്കുന്നു. ഒരുപാട് ദൂരം പിന്നിടുമ്പോഴാണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ കഴിയൂ. ജീവിതത്തെ ആത്മീയതയുടെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ഓരോ വഴികൾ കടക്കേണ്ടതുണ്ട്.
ജീവിതം ഒരു യാത്രയാണ്. ചിലപ്പോൾ പ്രശ്നങ്ങളുടെ, പരാജയത്തിന്റെ ഭാണ്ഡവും പേറിയുള്ള യാത്രയാകാം. ഈ യാത്രയിൽ ഒരുപാട് ഭാരം ഏറ്റെടുക്കേണ്ടി വരും.
അപ്പോൾ നമ്മെ രക്ഷയിലേക്ക് നയിക്കുന്ന ദൈവകല്പനകളാകുന്ന പുണ്യങ്ങളെ മറക്കാതിരിക്കാം. പാപത്തിന്റെ, പ്രലോഭനങ്ങളുടെ കെടുതികളിൽ വീഴാതിരിക്കാൻ ദൈവകല്പനകളെ നിത്യവും ഒരടയാളമായി നമ്മുടെ ഹൃദയത്തിൽ മുദ്രപ്പെടുത്താം.
തളർന്നുപോകുമ്പോൾ മാത്രമല്ല. എപ്പോഴും നമ്മുടെ മനസ്സിന്റെ ഭാരം ഇറക്കിവയ്ക്കാവുന്ന ഇടമാണ് കുമ്പസാരക്കൂട്. വിശുദ്ധമായ ഈ ഇടത്തോട് ചേർന്നുനിൽക്കുമ്പോൾ നാമറിയാതെ ഒരു പുതിയ വ്യക്തിയായി മാറുന്നു. പാപങ്ങൾ ക്ഷമിക്കുന്ന രാജാധിരാജനായ യേശു അവിടെ സന്നിഹിതനാണ്. അവിടുന്ന് പുരോഹിതനിലൂടെ നമ്മോട് സംസാരിക്കുന്നു. നമ്മുടെ കണ്ണീരൊപ്പുന്നു.
ദൈവകല്പനകളെ നമുക്ക് മുറുകെ പിടിക്കാം. കുമ്പസാരം നമ്മുടെ മനസ്സിനെ വിശുദ്ധമാക്കുന്നു. ദൈവകല്പനകളെ ചേർത്തുവേണം നമ്മുടെ പാപങ്ങൾ ഓർമ്മിക്കാൻ. ആ പാപങ്ങൾ ഒരു പേപ്പറിൽ എഴുതിവയ്ക്കാം. ഈശോയുടെ സന്നിധിയിൽ ഈ പാപങ്ങളുടെ ഭാരം ഇറക്കിവയ്ക്കാം. അനുതപിക്കാം. അങ്ങനെ ഒരു പുതിയ സൃഷ്ടിയായി മാറുകയും ചെയ്യാം. ഈ നോമ്പുകാലത്തെ വിശുദ്ധമാക്കി തീർക്കാൻ കഴിയട്ടെ.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: