കേരളം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമോ? | KERALAM | EXTREME POVERTY ERACDICATION | THE NOCAP
Автор: Nocap News
Загружено: 2025-10-31
Просмотров: 437
ഓരോ വാർഡിലെയും അതിദരിദ്രരെ കണ്ടെത്തുന്നതിനായി വാർഡ് തല സമിതികളും ഫോക്കസ് ഗ്രൂപ്പുകളും രൂപീകരിച്ചു. അവർക്ക് പ്രത്യേക പരിശീലനം നൽകി. വിവിധ തലങ്ങളിലുള്ള കൂടിയാലോചനകളിലൂടെ അതിദരിദ്രരായി അനുമാനിക്കപ്പെടുന്ന കുടുംബങ്ങളിൽ എത്തി മൊബൈൽ ആപ്പിലൂടെ സർവ്വേ നടപടികൾ പൂർത്തീകരിക്കേണ്ടുന്ന സന്നദ്ധ പ്രവർത്തകരെ പ്രത്യേകം കണ്ടെത്തി അവർക്കും ആവശ്യമായ പരിശീലനങ്ങൾ നൽകി. മൊബൈൽ ആപ്പ് വഴി കണ്ടെത്തിയ കുടുംബങ്ങളുടെ പട്ടിക ബ്ലോക്ക് തലത്തിലെ ഉദ്യോഗസ്ഥർ പുനഃ പരിശോധന നടത്തിയതിനുശേഷം അന്തിമ പട്ടിക രൂപം നൽകി .അങ്ങനെ അർഹരായി കണ്ടെത്തപ്പെട്ട കുടുംബങ്ങൾക്ക് അതിജീവനം സാധ്യമാക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ഫോക്കസ് ഗ്രൂപ്പുകൾ വീണ്ടും കൂടിയാലോചനകൾ നടത്തി. ഓരോ കുടുംബത്തിന്റെയും സവിശേഷമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യാൻ കഴിയും വിധം മൈക്രോ പ്ലാനുകൾ തയ്യാറാക്കി.തങ്ങളുടെ അതിദാരിദ്ര്യാവസ്ഥയെക്കുറിച്ചും അതിനെ മറികടക്കുന്നതിനെക്കുറിച്ചുമുള്ള ഓരോ കുടുംബത്തിന്‍റെയും അഭിപ്രായങ്ങള്‍ കൂടി കേട്ടാണ് സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഈ രീതി ശാസ്ത്രം, ഈ പ്രയത്നം നിങ്ങൾ അറിഞ്ഞിരുന്നോ ? 2021 മുതൽ നാലു ലക്ഷം പേർ ചേർന്നു നടത്തിയ അതിവിപുലമായ സർവേയെ കുറിച്ച് ഏതെങ്കിലും മാധ്യമങ്ങൾ നിങ്ങളെ അറിയിച്ചിരുന്നോ ?
#keralam #extremepovertyeradication #navakeralam #november1 #ldfgovernment #pinarayivijayan #china #keralamodel #malayalammedia #thenocap
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: