ഒരു കിടിലൻ ചെമ്മീൻ റോസ്റ്റ്!!
Автор: Mom's Curry Pot
Загружено: 2025-02-24
Просмотров: 64
ഇന്നത്തെ മോംസ് കറി പൊട്ടിന്റെ ഡിഷ് ഒരു സൂപർ ടേസ്റ്റി പ്രൗൻസ് റോസ്റ്റ് ആണ്, മാറിനേറ്റ് ചെയ്ത ചെമ്മീൻ വറുത്തു നല്ല എരിവും പുളിയുമുള്ള മസാലയിൽ റോസ്റ്റ് ചെയ്‌തെടുക്കുന്ന ഈ ഡിഷ് സീ ഫുഡ് ഇഷ്ടപെടുന്ന എല്ലാവരുടെയും favourite ആണ്!
ചേരുവകൾ:
1 Kg ചെമ്മീൻ
¼ ടീസ്പൂൺ മഞ്ഞൾപ്പൊടി
1 ടീസ്പൂൺ മുളകുപൊടി
ഉപ്പ് പാകത്തിന്
2 ടേബിൾസ്പൂൺ എണ്ണ
കുറച്ച് കറിവേപ്പില
1.5 കപ്പ് ചെറിയ ഉള്ളി, അരിഞ്ഞത്
1 ടേബിൾ സ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
2 വലിയ തക്കാളി
¼ ടീസ്പൂൺ മഞ്ഞൾ പൊടി
1.5 ടേബിൾസ്പൂൺ കശ്മീരി മുളകുപൊടി
1 ടേബിൾസ്പൂൺ മല്ലിപ്പൊടി
1 നാരങ്ങയുടെ നീര്
ആദ്യം തന്നെ ഒരു പാൻ ചൂടാക്കി ഇതിലേക്ക് 2 ടേബിൾസ്പൂൺ എണ്ണ ചേർത്ത് ഇത് ചൂടാകുമ്പോൾ മാറിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് കൊടുക്കുക, ചെമ്മീൻ മാറിനേറ്റ് ചെയാനായി ഞാൻ ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, കുറച്ചു മഞ്ഞ പൊടിയും, പിന്നെ ഒരു ടേബിൾസ്പൂൺ മുളകുപൊടിയും ചേർത്തിട്ടുണ്ട്. ചെമ്മീൻ ഹൈ flameil വച്ച് വറുക്കുവാൻ ചേർക്കുക, ഇടയ്ക്കിടെ ഫ്ലിപ്പു ചെയ്തു, ഏകദേശം 2 മുതൽ 3 മിനിറ്റ് വരെ വേവിക്കുക. ചെമ്മീനിലെക്കു കുറച്ച് കറിവേപ്പില ക്രഷ് ചെയ്തു ചേർക്കുക. ഇനി ചെമ്മീനിന്റെ നിറം മാറി വെന്തു കഴിയുമ്പോൾ കോരി മാറ്റി വയ്ക്കുക, ഇനി ഇതേ പാത്രത്തിൽ, 1.5 കപ്പ് ചെറിയ ഉള്ളി കഷ്ണങ്ങളാക്കി അരിഞ്ഞത് ചേർത്ത് ഒന്ന് ട്രാന്സ്പരെന്റ് ആകുന്നതുവരെ വഴറ്റുക, ഇനി ഇതിലേക്ക് 1 ടേബിൾസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇതിന്റെ പച്ച മണം പോകുന്നതുവരെ വേവിക്കുക. അടുത്തതായി, 2 വലിയ തക്കാളി അരിഞ്ഞത് ചേർത്ത് കൂട്ടി യോജിപ്പിച്ച് താക്കളി സോഫ്റ്റ് ആകുന്നതുവരെ വേവിക്കുക. ഇപ്പോൾ, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, 1.5 ടേബിൾസ്പൂൺ കശ്മീരി മുളകുപൊടി, 1 ടേബിൾസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത്, മസാലയുടെ പച്ച മണം മാറുന്നത് വരെ നന്നായി വഴറ്റുക. പാകത്തിന് ഉപ്പ് ചേർത്ത് ഒപ്പം വറുത്ത ചെമ്മീനും പാനിലേക്കു ചേർക്കുക, ഇനി എല്ലാം നന്നായി ഇളക്കുക. തീ കുറച്ചു വച്ച് ഒരു മൂടി കൊണ്ട് മൂടി 5 മുതൽ 7 മിനിറ്റ് വരെ വേവിക്കുക. അവസാനം, ഒരു നാരങ്ങയുടെ നീരും കുറച്ച് കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കുക. സ്വാദുള്ള ചെമ്മീൻ റോസ്റ്റ് ഇപ്പോൾ വിളമ്പാൻ തയ്യാറാണ്.!!

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: