Close up Magic Cheppum panthum By Magician Nanu Master.
Автор: Suresh Ayithara
Загружено: 2022-01-12
Просмотров: 962
64 കലകളിൽ ഒന്നാണ് ഹസ്തലാഘവം അഥവാ ചെപ്പടിവിദ്യ.
വളരെ ആസൂത്രിതമായ ഉണ്ടാക്കുന്ന സ്വാഭാവികത, ഒരു വസ്തു ശരീരത്തിൽ എവിടെയെങ്കിലും, പലപ്പോഴും കൈക്കുള്ളിലോ പിന്നിലോ ഒക്കെയായി മറച്ചുപിടിച്ചു, പെട്ടന്നു അതു പ്രത്യക്ഷപെടുത്താനുള്ള കഴിവ് അല്ലെങ്കിൽ കയ്യടക്കം, നിരന്തര പ്രയത്നത്താൽ കയ്യെത്തും ദൂരത്തുള്ള എന്തെങ്കിലും ഒരു വസ്തു, നിമിഷാർദ്ധനേരത്തേക്ക് കാണികളുടെ ശ്രദ്ധയെ തിരിച്ചുവിട്ടുകൊണ്ട് വളരെ ചടുലമായ ഒരു നീക്കത്തിലൂടെ തിരിച്ചെടുത്ത് കളിക്കളത്തിനുള്ളിലേക്ക് കൊണ്ടുവന്ന് വെക്കാനും അതുപോലെ തിരിച്ച് അപ്രത്യക്ഷമാക്കാനുമുള്ള കഴിവ് അല്ലെങ്കിൽ കയ്യൊതുക്കം. ചെപ്പടിവിദ്യക്ക് (മാജിക്) തീർച്ചയായും വേണ്ട മൂന്നു കൂട്ടം ആണ്.
കേരളത്തിലെ മാജിക് ഇതിഹാസം ശ്രീ. വാഴക്കുന്നം നീലകണ്ഠൻ നമ്പൂതിരിയുടെ ശിഷ്യൻ ശ്രീ. കുറ്റിയാടി നാണു ഇവിടുത്തെ വളരെ പരമ്പരാഗതമായ " ചെപ്പും പന്തും" എന്ന ചെപ്പടിവിദ്യ പെരിങ്ങര മനയിൽ വെച്ച് ഇന്നലെ അവതരിപ്പിച്ചു. ഇന്ന് കേരളത്തിൽ ഒരു പക്ഷെ ശ്രീ.നാണു മാത്രം ആയിരിക്കും ഇപ്പോൾ ഇതു ചെയ്യുന്നത്. Close-up മാജിക് അല്ലെങ്കിൽ കാണികളുടെ വളരെ അടുത്ത ഇരുന്നു കാണിക്കുന്ന ഈ ജലവിദ്യക്ക് നല്ല കയ്യൊതുക്കവും കയ്യടക്കവും വേണം. ചിരട്ടയുടെ അത്രെ വലിപ്പം ഉള്ള 3-4 ചെപ്പുകളും ചെറുനാരങ്ങ വലിപ്പത്തിൽ ഉള്ള പന്തും ആണ് ഇതിന് ഉപയോഗപ്പെടുത്തുക... തമിഴ് കലർന്ന വളരെ രസകരമായ വായ്‌തരിയോട് കൂടി ഇടത്തെ കൈയിൽ അടച്ചു പിടിച്ച പന്ത് കമഴ്ത്തി വെച്ചിരിക്കുന്ന ചെപ്പുകളിൽ നിന്നും പുറത്തേക്ക് എടുത്താണ് ഇതിന്റെ തുടക്കം.. പിന്നെ പന്തു ഒരു ചെപ്പിൽ നിന്നും മറ്റൊന്നിലേക്ക് പിന്നെ അവിടുന്നും മാറ്റി വേറെ ഒന്നിലേക്കു... ഇതൊക്കെ ഈ ചെപ്പുകൾ കമഴ്ത്തി വെച്ചുകൊണ്ട് തന്നെ.... അവസാനത്തോട് അടുക്കുംതോറും പന്തിന്റെ നിറം മാറും, എണ്ണം കൂടും, പന്തിന്റെ സ്ഥാനത്ത് തക്കാളിയും, ചെറു നാരങ്ങയും മറ്റും എത്തും... 7-8 മിനിട്ടിൽ തീരുന്നു എങ്കിലും അതിന്റെ ആ പ്രഭാവത്തിൽ നിന്നും അത്രേ പെട്ടന്ന് വിട്ടു മാറാൻ പറ്റില്ല. അതു തന്നെ ആണ് ചെപ്പു പന്തിന്റെ കേമത്തവും .
ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ ഒരു കല വേദി ആണ് ന്യൂയോർക്കിലെ Carnegie Hall. ആ ഹാളിന് പറ്റി ഒരു തമാശ പണ്ട് വായിച്ചട്ടുണ്ട്. ഒരിക്കൽ ന്യൂയോർക്കിൽ എത്തിയ ഒരു ടൂറിസ്റ്റ് ഇത് ഒന്നു കാണണം എന്ന് വിചാരിച്ചു, വഴി ചോദിച്ചത് എതിരെ വരുന്ന ഒരു വയലിനിസ്റ്റിനോട് ആയിരുന്നു.
ടൂറിസ്റ്റ് : " How to get to the Carnegie Hall ? "
ഇതു കേട്ട് ആ വയലിനിസ്റ്റ് ,പുറത്തു തട്ടി ഇങ്ങനെ പറഞ്ഞു ,പോയി : "Practise, Practise and Practise".
ഇന്ന് ചെപ്പും പന്തും അവതരിപ്പിച്ചു കഴിഞ്ഞു വേളയിൽ അദ്ദേഹത്തിൻറെ അടുത്തു ആരോ ചോദിച്ചു ഇത് എങ്ങിനെ ആണ് ചെയുന്നത്... ഉത്തരം മുകളിൽ പറഞ്ഞതു തന്നെ...
ശ്രീ. നാണു അവതരപ്പിച്ച " ചെപ്പും പന്തും".
കടപ്പാട് : ശ്രീകാന്ത് മേനോൻ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: