Sree Vaidyanatha temple Kanhirangad devotional song
Автор: Song Weaver
Загружено: 2025-12-11
Просмотров: 22
കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം ...തളിപ്പറമ്പിൽ നിന്നും ആലക്കോട് റൂട്ടിൽ 6 കി.മീ മാറി സ്ഥിതി ചെയ്യുന്നു.പ്രധാന പ്രതിഷ്ട കിഴക്ക് മുഖമായ ശ്രീ വൈദ്യനാഥനാണ് (ശ്രീ പരമേശ്വരൻ).
സ്വയം ഭൂവായ വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ട.പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വൈദ്യത്തിന്റെ നാഥനാണ് ഇവിടെ ശ്രീ പരമേശ്വരൻ. ഇവിടെ വന്ന് ഭജനയോടുള്ള ആചാരനുഷ്ടാനങ്ങോളോടെ പ്രാർത്ഥിച്ചാൽ ഏത് മാറാവ്യാധിയും വിട്ടു മാറുമെന്നാണു സങ്കല്പം
. ശ്രീ അയ്യപ്പൻ, ശ്രീ ഗണപതി എന്നീ പ്രതിഷ്ടകളും ഇവിടെ സ്ഥിതി ചെയ്യുന്നു. പ്രധാന വഴിപാടുകൾ ക്ഷീരധാര,ജലധാര എന്നിവയാണ്. കുംഭ മാസത്തിലെ "ശിവരാത്രി" ആണ് ഇവിടത്തെ പ്രധാന ഉത്സവം. "ആറും ഞായർ" ക്ഷേത്രത്തിലെ ഒരു പ്രധാന ആഘോഷമാണ്.
(മലയാള മാസത്തിലെ 6ം തീയ്യതിയും ഞായറാഴ്ചയും ഒരുമിച്ചു വരുന്നതാണ് "ആറും ഞായർ". ഇത് ഒരു വിശേഷ ദിവസമായി ഇവിടെ ആഘോഷിക്കുന്നു. "തിരുവാതിര" മറ്റൊരു പ്രധാന ആഘോഷമാണ്. എല്ലാ വർഷവും ധനു മാസത്തിലെ 10ം തീയ്യതി ക്ഷേത്ര നടയിൽ വച്ചു കളിയാട്ടം നടത്താറുണ്ട്.
ഉള്ളാറ്റിൽ ഭഗവതി, വലിയ തമ്പുരാട്ടി എന്നിവയാണ് പ്രധാന തെയ്യക്കോലങ്ങൾ. ടി.ടി.കെ ദേവസ്വത്തിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്ര ഭരണസമിതി പ്രവർത്തിക്കുന്നത്. ത്യച്ചംബരം ശ്രീ ക്യഷ്ണ ക്ഷേത്രം,തളിപ്പറമ്പ് ശ്രീ രാജരാജേശ്വരി ക്ഷേത്രം എന്നിവയാണ് ടി.ടി.കെ ദേവസ്വത്തിന്റെ കീഴിൽ വരുന്ന മറ്റു പ്രധാന ക്ഷേത്രങ്ങൾ....
പശ്ചാത്തല ചരിത്രം..പരശുരാമാനാൽ പ്രതിഷ്ടിതം ലക്ഷ്മിപുരത്തിന്നു (തളിപ്പറമ്പ് )മുൻ വശത്തുള്ള കൊടുംകാട്ടിൽ കാരസ്കരൻഎന്ന് പേരായ ഒരസുരൻ ജീവിച്ചിരുന്നു ഭസ്മാസുരന്റെ പുത്രനായ ഇയാളുടെ ശല്യം സഹിക്കാനാവാതെ
വന്നപ്പോൾ ഒരുനാൾ പരശുരാമൻ വനത്തിൽ കടന്നു അസുര നിഗ്രഹം നടത്തി അതിനു ശേഷം കാട്ടിലൂടെ നടക്കുകയായിരുന്ന ഭാർഗ്ഗവരാമൻ തേജോമയമായ ശിവലിംഗം കാണുകയും അത് യഥാവിധി പൂജിക്കുകയും ചെയ്തു അപ്പോഴാവിടെയെത്തിയ നാരദ മഹർഷി ശിവ ലിംഗത്തിന്റെഉത്ഭവം പരശുരാമാന്നു പറഞ്ഞു കൊടുത്തു പണ്ട് സൂര്യ ബിംബത്തിന്നു വിഷബാധ ഏൽക്കുകയും തേജസ്സ് മങ്ങിപ്പോവുകയും ചെയ്തു ഇതിനു പരിഹാരമെന്ത് എന്ന് ചിന്തിച്ചിരുന്ന സൂര്യന്നു മുന്നിൽ എത്തിയ ഗരുഡൻ ഉപായം പറഞ്ഞു കൊടുത്തു പാലാഴി മഥനസമയത്ത് വാസുകി ശർദ്ദിച്ച വിഷം ലോക രക്ഷാർത്ഥം ശിവൻ കുടിച്ചപ്പോൾ അതിൽ നിന്ന് മുക്തനാകാൻ ശിവൻ വൈദ്യ നാഥൻ എന്നആത്മ ലിംഗം തന്നെയുണ്ടാക്കി പാർവതീ സമേതനായി പൂജിച്ചു രോഗ വിമുക്തനാവുകയും ചെയ്തു അതിനാൽ ശിവന്റെ കൈവശമുള്ള ആ വൈദ്യ നാഥ ലിംഗം സമ്പാദിച്ച്പൂജ നടത്തിയാൽ രോഗ വിമുക്തി നേടാം അതനുസരിച്ച് സൂര്യൻ ശിവനെ ധ്യാനിച്ച് ശിവനിൽ നിന്നും വൈദ്യ നാഥ ലിംഗം സമ്പാദിച്ച് ലക്ഷ്മിപുരത്തിനടുത്ത് വിധി പ്രകാരം പ്രതിഷ്ഠിച്ചുപൂജിച്ചു അതോടെ രോഗമുക്തി നേടുകയും ചെയ്തു ആ മഹാലിംഗമാണിത് വിധി പോലെ ക്ഷേത്രം പണിതു പൂജിക്കുക എന്ന് പറഞ്ഞ്‌നാരദർ മറഞ്ഞു നാരദനിൽനിന്നും ശിവ ലിംഗ കഥ കേട്ട പരശുരാമൻ വൈദ്യ നാഥ ക്ഷേത്രം നിർമ്മിച്ചു കാരസ്കരൻ എന്നാ അസുരൻ മൂലമാണ് പരശുരാമൻ കാട്ടിലെത്തിയത് അത് കൊണ്ട് ക്ഷേത്രം കാരസ്കരാലയം വൈദ്യനാഥ ക്ഷേത്രം എന്ന പേരിലറിയപ്പെട്ടു ലോപിച്ച് കാഞ്ഞിരങ്ങാടായി ഇലകയിക്കാത്ത രു കാഞ്ഞിരമരം ഇവിടെയുണ്ട് സൂര്യ ദേവൻ പ്രതിഷ്ടിച്ചു പൂജിച്ച ശിവ ലിംഗം ആയതു കൊണ്ട് ഞായർ പ്രധാന ദിവസമാണ് രോഗ മുക്തി തേടി ഭക്തർ ഇവിടെയെത്തുന്നു
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: