കാഞ്ഞൂർ ഫൊറോന പള്ളിയിൽ സഹസ്രാബ്ദോത്തര രജത ജൂബിലി.
Автор: Kanjoor Church | കാഞ്ഞൂർ പള്ളി
Загружено: 2025-11-22
Просмотров: 156
കാഞ്ഞൂർ ഫൊറോന പള്ളിയിൽ സഹസ്രാബ്ദോത്തര രജത ജൂബിലി.
1025 വർഷ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു.
AD 1001- ൽ സ്ഥാപിതമായ കാഞ്ഞൂർ ഫൊറോന ദേവാലയത്തിൽ 1025 -ാം വർഷ ജൂബിലി ആഘോഷങ്ങൾ വികാരി റവ.ഫാ. ജോയ് കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. ദേവാലയത്തിന് തറക്കല്ലിട്ട തിരുനാൾ എന്നറിയപ്പെടുന്ന റോസാ പുണ്യവതിയുടെ തിരുനാൾ കുർബാനയ്ക്കും പ്രദക്ഷിണത്തിനും ശേഷം സഹസ്രാബ്ദോത്തര രജത ജൂബിലി തിരി തെളിഞ്ഞു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് 101 അംഗ കമ്മിറ്റി രൂപീകരിച്ചു. കൺവീനർ കുരിയച്ചൻ മഞ്ഞളി, ജോയിൻ്റ് കൺവീനർ റോയ് കരുമത്തി, സെക്രട്ടറി സെബിൻ പുത്തൻപുരയ്ക്കൽ, അക്കൗണ്ടൻ്റ് ഡേവിസ് പെരുമായൻ. കൈക്കാരന്മാരായ ജോസ് പാറയ്ക്ക, ജോസി കോഴിക്കാടൻ, വൈസ് ചെയർമാൻ ഡേവിസ് വരേക്കുളം എന്നിവർ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ, കുടുംബങ്ങളിലേക്ക് തിരുസ്വരൂപ പ്രയാണം, കലാസാംസ്കാരിക പരിപാടികൾ, വിവിധ സംഗമങ്ങൾ, നിർമ്മാണ പദ്ധതികൾ തുടങ്ങിയവ ജൂബിലിയുടെ ഭാഗമായി ഉണ്ടാകും.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: