ഉത്തരവാദിത്ത ടൂറിസം; മുഖം മാറി കുമരകം| NAVAKERALAM| 12/05/2025| Season 2| Episode 27
Автор: Kerala Government
Загружено: 2025-05-12
Просмотров: 3281
ഒരു സുസ്ഥിര വികസന മാതൃകയെന്ന നിലയിൽ ലോകമാകേ ശ്രദ്ധനേടിയ കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസത്തിന്റെ മുഖമായി മാറിയ ഇടമാണ് കുമരകം. പ്രാദേശിക സാമൂഹ്യ വികസനത്തിന് വിനോദ സഞ്ചാരത്തെ ഉപയോഗിക്കുന്നതുവഴി ദാരിദ്ര്യനിർമാർജനവും സ്ത്രീ ശാക്തീകരണവും തൊഴിൽ സാധ്യതയുമടക്കം ഒരുപാട് വഴികളാണ് ഉത്തരവാദിത്ത ടൂറിസത്തിലൂടെ സാധ്യമായത്.ഉത്തരാവാദിത്ത ടൂറിസം കാഴ്ചകൾ കാണാം കുമരകത്തു നിന്നും പ്രദീപിനൊപ്പം നവകേരളം വ്‌ളോഗിൽ....#navakeralam
പച്ചയുടെയും നീലയുടെയും തെളിമയാർന്ന നിറപ്പകർച്ചകളാണ് ഒരു സഞ്ചാരിയെ കുമരകത്തേക്ക് ആകർഷിക്കുക. വേമ്പനാട്ടു കായലിന്റെ തീരത്തെ മനോഹരമായ ഈ നാട് തീർച്ചയായും സഞ്ചാരികൾക്കൊരു സ്വർഗം തന്നെയാണ്. 14 ഏക്കറിൽ വിസ്തൃതമായ കുമരകം പക്ഷി സങ്കേതം, കായൽക്കാഴ്ച്ചകൾ കാണാനുളള വിവിധ ജലയാത്രാ മാർഗങ്ങൾ, വൈവിധ്യമാർന്ന മത്സ്യബന്ധനരീതികൾ, കൃഷി തുടങ്ങിയവയെല്ലാം കാണികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. 2005ൽ സ്പെഷ്യൽ ടൂറിസം സോണായി സർക്കാർ പ്രഖ്യാപിച്ച കുമരകം ഇപ്പോൾ സംസ്ഥാനത്തെ ഒരു പ്രധാന ഉത്തരവാദിത്ത ടൂറിസം കേന്ദ്രം കൂടിയായി മാറി.
#navakeralam
#pradeep_Prabhakar
#keralagovernment
#kerala
#navakeralamvlog
#vlog
#iprdkerala
#responsibletourism
#keralatourism
#tourism
#kumarakam
#കുമരകം
#കേരളം
#ഉത്തരവാദിത്തടൂറിസം
#ടൂറിസം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: