അന്നമ്മച്ചേടത്തി സ്പെഷ്യൽ മത്തങ്ങക്കറി | Annamma Chedathi Recipe | Kerala Pumpkin Curry
Автор: Ruchi By Yadu Pazhayidom
Загружено: 2021-01-05
Просмотров: 742533
Ruchi, a Visual Travelouge by Yadu Pazhayidom
Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
മത്തങ്ങാക്കറി
ചേരുവകൾ
മത്തങ്ങ : 500 ഗ്രാം
ഉപ്പ് : ആവശ്യത്തിന്
മഞ്ഞൾപ്പൊടി : 1 ടേബിൾസ്പൂൺ
മുളകുപൊടി : 1 ടേബിൾസ്പൂൺ
ചിരവിയ നാളികേരം : ഒരു മുറി
ജീരകം : 1 ടീ സ്പൂൺ
ഉള്ളി അരിഞ്ഞത് : 4 എണ്ണം
കാന്താരി മുളക് : 4 എണ്ണം
പച്ചമുളക് : 3 എണ്ണം
കടുക് : ആവശ്യത്തിന്
വെളിച്ചെണ്ണ : ആവശ്യത്തിന്
അരി : 1 ടീസ്പൂൺ (വറുത്തു എടുക്കാൻ)
തയ്യാറാക്കുന്ന വിധം
ചെറിയൊരു മത്തങ്ങ എടുത്ത് തൊലി കളഞ്ഞു ചെറു കഷ്ണങ്ങൾ ആയി അരിഞ്ഞെടുക്കുക (എരിശ്ശേരിയുടെ പാകത്തിൽ)
ഒരു പാനിൽ മത്തങ്ങ കുറച്ച് വെള്ളവും ഒരു ടേബിൾ സ്പൂൺ മഞ്ഞൾപൊടിയും ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. അതിലേക്ക് രണ്ട് പച്ച മുളകും അരിഞ്ഞു ചേർക്കുക.
ഒരു മിക്സിയുടെ ജാറിൽ ചിരവിയ നാളികേരവും ഒരു സ്പൂൺ ജീരകവും ഉള്ളിയും ചേർത്ത് നന്നായി അരച്ചെടുക്കുക. മത്തങ്ങ നന്നായി വെന്ത് വരുമ്പോൾ അരപ്പും കൂടി ചേർത്ത് ഇളക്കി വേവിക്കുക. ശേഷം കടുകും വറ്റൽമുളകും കറിവേപ്പിലയും അരിയും കുറച്ച് ഉള്ളിയും വെളിച്ചെണ്ണയിൽ വറത്തെടുത്തു ചേർത്താൽ മത്തങ്ങക്കറി റെഡി.
ഊണിനു മാത്രമല്ല, ചപ്പാത്തിക്കും പൂരിക്കും ഒക്കെ ബെസ്റ്റ് ആണ്.
ട്രൈ ചെയ്തു ഫീഡ് ബാക്ക് തരണേ.
അന്നമ്മ ചേടത്തിയുടെ ചാനൽ ലിങ്ക്
/ annammachedathispecial
സച്ചിൻ ബ്രോയുടെ ചാനൽ ലിങ്ക്
/ @comeoneverybody4413
Location : Annammachedathi's residence
Crew : Ambareesh, Rajeshettan, Kannan, Abilash
Edits : Ambareesh
Special Thanks
Babu Chettan
Sachin and Pinchu (Come On Everybody)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: