ഗോൾഡൻ ടെമ്പിൾ കാണാൻ അമൃതസർ എത്തിയപ്പോൾ|AMRITSAR|PUNJAB|KERALA TO LADAKH|FAMILY ROAD TRIP
Автор: Vibes Of Lives
Загружено: 2022-09-13
Просмотров: 22
#goldentemple #jammutoamritsar #keralatoladakh
"ഹർമന്ദർ സാഹിബ്" (പഞ്ചാബി: ਹਰਿਮੰਦਰ ਸਾਹਿਬ), അഥവാ ദർബാർ സാഹിബ് അനൗപചാരികമായി "സുവർണക്ഷേത്രം" എന്നും അറിയപ്പെടുന്നു. സിഖ് ഗുരുദ്വാരകളിൽ പ്രഥമവും അതിവിശുദ്ധവും ആണ് ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിൽ അമൃതസർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന സുവർണക്ഷേത്രം.അമൃതസർ നഗരം 1574-ൽ നാലാം സിഖ് ഗുരു ആയിരുന്ന ഗുരു രാംദാസ് ആണ് സ്ഥാപിച്ചത്. സുവർണ ക്ഷേത്രം നിർമിച്ചത് അഞ്ചാമത്തെ ഗുരു ആയിരുന്ന ഗുരു അർജൻ ദേവ് ആയിരുന്നു. മുസ്ലിം, സൂഫി വര്യൻ സായി ഹസ്രത് മിയാൻ മിർ ആണ് 28 ഡിസംബർ 1588 ന് ഹർമന്ദർ സാഹിബ് ശില സ്ഥാപനം നടത്തിയത്. 1604 വിശുദ്ധ ഗ്രന്ഥം ആയ ആദി ഗ്രന്ഥത്തിന്റെ തിരുവെഴുത്ത് പൂർത്തിയാക്കി ഗുരുദ്വാരയിൽ സ്ഥാപിക്കുകയും ചെയ്തു.
ഹർമന്ദർ സാഹിബിന് നാല് വാതിലുകലുണ്ട്. ജാതി, മത വ്യത്യാസമില്ലാതെ എല്ലാ മനുഷ്യർക്കും കടന്നു വരാം എന്നത് അർഥം വെക്കുന്നു ഈ നാല് വാതിലുകളും. ഇന്ന് കാണുന്ന ഗുരുദ്വാര 1764 ൽ ജസ്സ സിംഗ് അഹലുവാലിയപുതുക്കിപണിതതാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ മഹാരാജ രഞ്ജിത്ത് സിംഗ് പഞ്ചാബ് മേഖലയെ ബാഹ്യശക്തികളുടെ ആക്രമണത്തിൽ നിന്ന രക്ഷിക്കുകയും, അദ്ദേഹം ആംഗലേയ നാമം വ്യക്തമാക്കുന്നത് പോലെ ഹർമന്ദർ സാഹിബിന്റെ മുകൾ നിലകളിൽ സ്വർണം പൂശുകയും ചെയ്തു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: