ബ്രഹ്മശ്രീ കോട്ടപ്പുറം ശങ്കരനാരായണ ശർമ്മയുടെ ഭാഗവത പ്രഭാഷണം വരാപ്പുഴ ഭാഗവത സപ്താഹ യജ്ഞവേദിയിൽ..! 🕉️
Автор: God Of Dream Drive
Загружено: 2025-11-01
Просмотров: 669
സംപൂജ്യ സ്വാമി ഉദിത് ചൈതന്യജിയുടെ ശ്രീമദ് ഭാഗവത സപ്താഹം ആറാം ദിനത്തിൽ..
ബ്രഹ്മശ്രീ കോട്ടപ്പുറം ശങ്കരനാരായണ ശർമ്മയുടെ ശ്രീമദ് ഭാഗവതത്തെ
ആസ്പദമാക്കിയുള്ള അദ്ധ്യാത്മിക പ്രഭാഷണം..!
ഭക്തജനങ്ങളെ..!
വരാപ്പുഴ മണ്ണുംതുരുത്ത് വള്ളി ദേവസേന സമേതനായ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ
കാലചക്രങ്ങളെ അതിവർത്തിച്ചുകൊണ്ട് നിലകൊള്ളുന്ന ഭാരത ത്തിലെ അമൂല്യ ജ്ഞാന രത്നങ്ങളെ സാധാരണ മനുഷ്യരിലേക്ക്, അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ എത്തിച്ചു കൊടുക്കുക എന്ന മഹത് സേവനമാണ് ശ്രീമൻ ഉദിത് ചൈതന്യ സ്വാമിജി പതിറ്റാണ്ടുകളായി ചെയ്‌തുകൊണ്ടിരി ക്കുന്നത്. ഈ ജ്ഞാനയോഗിയുടെ സാന്നിധ്യം നമ്മുടെ ക്ഷേത്രാങ്കണത്തി ലേക്ക് ഗുരുപരമ്പരയുടെ കാരുണ്യം എത്തിക്കുമെന്നതിൽ സംശയമില്ല.
സാങ്കേതികമായും സാമ്പത്തികമായും മുന്നേറിക്കൊണ്ടിരിക്കു മ്പോഴും സമൂഹത്തിൽ ആധി, ഉത്കണ്‌ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്‌ന ങ്ങൾ കൂടിവരുന്നതായി കാണുന്നു. ഏതൊരു സമൂഹത്തിൻ്റെയും അടിസ്ഥാന ശിലയായ കുടുംബബന്ധങ്ങളിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങൾ രാഷ്ട്ര പുരോഗതിക്ക് തന്നെ തടസ്സം സൃഷ്ടിച്ചേക്കാം വൈകാരികവും, മാനസികവും, ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുവാനും പ്രചോദിത ബുദ്ധിയോടെ പ്രവർത്തിക്കുവാനും ആത്മീയത മനുഷ്യരെ സഹായിക്കുന്നു എന്ന് ആധുനിക ഗവേഷണങ്ങൾ വരെ സമർത്ഥിക്കുന്നുണ്ട്. ആയതുകൊണ്ട് എല്ലാ ഭക്തമനസ്സുകളെയും ഞങ്ങൾ ഈ സദുദ്യമത്തിലേക്ക് സാദരം ക്ഷണിക്കുന്നു.
വേദസാരമായ ശ്രീമദ് ഭാഗവതത്തിന്റെ മാഹാത്മ്യം ശൗനകാദി യോഗീശ്വരന്മാർ പാടിപ്പുകഴ്ത്തുന്നു. കലികാലത്ത് മറ്റെല്ലാ അനുഷ്‌ഠാനങ്ങളിലും വെച്ച് ശ്രേഷ്ഠമാണ് ശ്രീമദ് ഭാഗവത പാരായണവും, ശ്രവണവും. മഹാവിഷ്‌ണുവിൽ നിന്ന് ബ്രഹ്മാവും, ബ്രഹ്മാവിൽ നിന്ന് നാരദനും, നാരദനിൽ നിന്ന് വേദവ്യാസ ഭഗവാനും ഗ്രഹിച്ച ഭാഗവത ധർമ്മം വ്യാസപുത്രനും ശിഷ്യനുമായ ശ്രീശുക ബ്രഹ്മർഷി ശാപഗ്രസ്ഥനായ പരീക്ഷിത്ത് മഹാരാജാവിന് ഏഴു ദിവസം കൊണ്ട് ഉപദേശിച്ച് അദ്ദേഹത്തെ ജീവൻ മുക്തനാക്കി. അതുപോലെ എല്ലാ ജീവരാശികൾക്കും മാർഗ്ഗനിർദ്ദേശം നൽകുന്ന മഹാമൃത്യുഞ്ജയ മന്ത്രമാണ് ശ്രീമദ് മഹാഭാഗവതം. ഏഴുദിനങ്ങൾ കൊണ്ട് ഭാഗവതത്തെ ദുഴുവൻ യജ്ഞവിധിപ്രകാരം പാരായണം ചെയ്ത് ശ്രവിക്കുക എന്നതാണ് സപ്‌താഹം എന്ന പേരുകൊണ്ട് സൂചിപ്പിക്കുന്നത്. യുഗ ധർമ്മങ്ങൾ പാലിക്കാത്ത ജനങ്ങൾക്ക് സംസാരജീവിതം ക്ലേശകരമാവുന്നത് പ്രത്യക്ഷാനുഭവം. കലിയുഗത്തിൽ മനുഷ്യർ നിത്യ ദുഃഖിതമായി വലയുമ്പോൾ പരിഹാരമായി ശ്രീശുക ബ്രഹ്മർഷി നിർദ്ദേശിച്ചിരിക്കുന്നത് ശ്രീമദ് ഭാഗവത ശ്രവണം തന്നെയാണ്. ഏഴു ദിവസം കൊണ്ട് ആചരിച്ചാൽ പ്രത്യക്ഷ ഫലത്തെ നൽകുന്ന ശ്രീമദ് ഭാഗവത യജ്ഞം സകല ചരാചരങ്ങൾക്കും ഉത്തമ കർമ്മം തന്നെയാണ്. ദുർചിന്തകളിൽ പിടയുന്ന ആധുനിക മനുഷ്യൻ്റെ മനസ്സിനെ അദ്ധ്യാത്മികത യിലേക്ക് കയറ്റണമെങ്കിൽ ശ്രീകൃഷ്‌ണ കഥകൾ ശ്രവിക്കണം എന്നതാണ് ആചാര്യന്മാർ നിർദ്ദേശിച്ചിട്ടുള്ളത്.
#temple #travel #india #photography #travelphotography #love #hindu #instagram #god #photooftheday #mahadev #architecture #instagood #nature #temples #shiva #travelgram #hinduism #art #history #thailand #krishna #hindutemple #templesofindia #culture #buddha #mandir #beautiful #incredibleindia #japan
#buddhism #bhfyp #asia #ancient #trending #explore #wanderlust #follow #picoftheday #harharmahadev #ig #kerala #templephotography #religion #peace #instatravel #mahakal #spirituality #travelblogger #photo #meditation #lordshiva #maharashtra #kedarnath #darshan #gujarat #templearchitecture #jainism #om #bhakti
#yathra #kerala #keralatourism #keralagram #keralagodsowncountry #travel #travelphotography #idukki #photography #india #travelgram #vazhikal #nature #wayanad #godsowncountry #entekeralam #trip
#bhagavatam #harekrishna #iskcon #prabhupada #bhagavadgita #bhaktiyoga #srilaprabhupada #krishna #srilaprabhupadaquotes #bhakti #mayapur #srimadbhagavatam #krishnaconsciousness #vrindavan #aindraprabhu #iskcontemple #vaishnava #radhakrishna #krsna #bhagavadgitaasitis #harekrsna #damodarachallenge #radha #haribol #sanatandharma #gita #kcmemes #backtogodhead #kirtan #harinam
#harekrishnamemes #kirtanjozi #hourkirtan #kirtanforlife #chantharekrishnaandbehapy #hkmemes #iskconmemes #kirtanlondon #vaisnava #vrndavan #spiritual #vishnu #gauranga #isckontemple #vedas #bhaktivedanta #digitalart #mathura #artchallenge #artistsoninstagram #daychallenge #dayartchallenge #hinduism #dwarka #harerama #kirtanwallah #sanatan #puran #lotusfeet #damodarmonth
✴️🕉️✴️
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: