മച്ചാട് മാമാങ്കം പറപുറപ്പാട് 2024 | Machad Mamangam Parapurappadu | Machad Thiruvanikkavu Temple🙏🔥
Автор: Ajith Sankar K
Загружено: 2024-02-16
Просмотров: 6641
എരിവെയിലിൻ്റെ ചൂടേറ്റ് തിളച്ചുപൊന്തുന്ന മച്ചാടിൻ്റെ മണ്ണിലേക്ക് ലക്ഷക്കണക്കിന് ഹൃദയങ്ങളെ ജാതിമത ഭേദമന്യേ നമ്മൾ ഒന്നാണെന്നു പെരുമ്പറമുഴക്കുന്ന, ഓരോ മച്ചാട്ടുകാരന്റെയും ഹൃദയധമനികൾ പുളകം കൊണ്ട് തിളയ്ക്കുന്ന തൃശൂർ ജില്ലയിലെ അതിപ്രശസ്തമായ മച്ചാട് മാമാങ്കത്തിന് ആരംഭത്തിന്റെ ശംഖനാദം മുഴക്കിക്കൊണ്ട് അരങ്ങേറുന്ന പറപുറപ്പാട്🙏
ഭൂമിയെ തന്റെ പാദംകൊണ്ട് സ്‌പർശിക്കാതെ തോളിൻ്റെ മുകളിൽ കയറിക്കൊണ്ട് തിരുവാണിക്കാവിലമ്മ തൻ്റെ ജനങ്ങളെ കാണാൻ അമ്പലം വിട്ട് പുറത്തേക്ക് എഴുന്നള്ളുന്നു.
രാപ്പകലില്ലാത്തെ ഇളയത് (ഭഗവതിയായി സങ്കൽപ്പിക്കുന്ന സമുദായം ) വീടുകളിൽ പോയി അനുഗ്രഹവർഷം ചൊരിയുന്നു. ഹരിജനങ്ങളെ അത്രയേറെ പ്രിയമായ ഭഗവതി ആദ്യം സ്വീകരിക്കുന്നത് അവരുടെ പറയാണ്.
കുംഭമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച പുറപ്പെടുന്ന പറ അവസാനിക്കുന്നത് വേലയുടെ പിറ്റേന്നാണ്.
കൊയ്ത്‌തുകഴിഞ്ഞ വയലോരങ്ങളിൽ പുതിയ നാമ്പുകൾ കിളിർക്കാൻ മാനവരുടെ ജീവിതപാതയിൽ സ്നേഹവും കരുണയും വർഷിക്കാൻ പ്രിയപ്പെട്ട അമ്മ തന്റെ മക്കളെ കാണാൻ യാത്രയാവുകയാണ്...
മച്ചാട്ടുകാരന്റെ ഹൃദയ താളമായ മച്ചാട് മാമാങ്കത്തിന്റെ വരവറിയിച്ചുകൊണ്ട് അമ്മേ... നാരായണ... ദേവി... നാരായണ..🙏🙏🙏
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: