കേരളത്തിൽ ഏത് സംരംഭവും വിജയിക്കുമോ ? The Truth About Doing Business in Kerala
Автор: Channel I'M
Загружено: 2025-12-27
Просмотров: 4257
കേരളത്തിന് നമ്മുടെ അയൽ സംസ്ഥാനങ്ങളെപ്പോലെ ബിസിനസ്സിൽ തിളങ്ങാൻ പറ്റുമോ? നമുക്ക് വിദ്യാഭ്യാസമുണ്ട്, ഉയർന്ന ആയുർദൈർഘ്യം ഉണ്ട്, പൊതുജനാരോഗ്യത്ത് തരക്കേടില്ലാത്ത നേട്ടമുണ്ട്, സാമൂഹിക നീതിക്കായുള്ള മുന്നേറ്റങ്ങൾ ഉണ്ട്. പക്ഷെ വരുമാനത്തിനുള്ള സോഴ്സുകളേക്കാൾ ചിലവാക്കാൻ മൈൻഡ് സെറ്റുള്ള പക്കാ കൺസ്യൂമർ സൊസൈറ്റിയല്ലേ കേരളം? 38,000 ഫാക്ടറികളും ആഴത്തിലുള്ള എംഎസ്എംഇ യൂണിറ്റുകളും, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്, ടെക്സറ്റയിൽസ് മേഖലയിൽ വലിയ മാനുഫാക്ചറിംഗ് ബേസുമുള്ള തമിഴ്നാട്. മറുവശത്ത് പ്രൈവറ്റ് ക്യാപിറ്റലും ടെക്നോളജി സംരംഭങ്ങളുടെ വേലിയേറ്റവും സ്റ്റാർട്ടപ് ഫ്രണ്ട്ലി കൾച്ചറുമുള്ള കർണ്ണാടക. ഇതിനിടയിൽ കേരളം?
തമിഴ്നാടും കർണ്ണാകടയും വളർന്ന 90-കളും 2000-ാമാണ്ടും.. അക്കാലത്ത് പ്രൈവറ്റ് ഇൻഡസ്ട്രികളെ ഭയപ്പെടുത്തിയ, കോർപ്പറേറ്റുകളെ ചൂഷകരായി മുദ്രകുത്തിയ, ലാഭം ഉണ്ടാക്കുന്നത് ക്രൈമായി കണ്ട ഒരു മനോഭാവമായിരുന്നു കേരളത്തിന്.
തൊഴിലാളികൾ വളരണം, പക്ഷെ തൊഴിലുടമകൾ വളരരുത്. പ്രൊഡക്റ്റിവിറ്റിയും സംരംഭ സാധ്യതകളും സംസാരിക്കേണ്ട സമയത്ത് നമ്മൾ ഒരുപയോഗവുമില്ലാത്ത ആശയ സംവാദത്തിൽ അഭിരമിച്ചു. അതേസമയം, ഈ 90-കളിൽ സിംഗപ്പൂർ എന്തായിരുന്നു എന്ന് അറിയാമോ? ഗ്രോത്ത് ഫസ്റ്റ്, നെഗോസിയേഷൻ നെക്സ്റ്റ് എന്ന് അവർ തീരുമാനിച്ചു. നിക്ഷേപകരെ വരൂ, പക്ഷെ ഞങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് ഞങ്ങൾ മാറില്ല, നിങ്ങളും ഞങ്ങളെപ്പോലെ ആകണം എന്ന് ശഠിച്ച രാഷ്ട്രീയമാണ് കേരളത്തിന്റെ ബിസിനസ്സ് അന്തരീക്ഷത്തെ ഒരുകാലത്ത് തകർത്തതെങ്കിൽ, പുതിയ ഇൻഡസ്ട്രിയൽ കോറിഡോറുകൾ നിശ്ചയിക്കാനും ഫാസ്റ്റ് ട്രാക്ക് അപ്രൂവലുകൾ നൽകാനും സിംഗിൾ വിൻഡോ ക്ലിയറൻസിൽ സംരംഭങ്ങളെ യാഥാർത്ഥ്യമാക്കാനും കേരളം ഇന്ന് ശ്രമിക്കുന്നു. ആ മാറ്റം കാണാതിരിക്കരുത്. സംരംഭക സൗഹൃദമായ ഒരു സംസ്ഥാനത്തിന്, ഇന്ന് തീരുമാനവും നാളെ എക്സിക്യൂഷനും നടത്താനുള്ള വേഗതയുണ്ടാകണം. സികെ കുമരവേൽ പറയുന്നപോലെ, സ്പീഡാണ് പുതിയ കറൻസി. ഇൻഡലക്ച്വലായ ആളുകളുടെ കേന്ദ്രമാണ് കേരളം. പക്ഷെ ഇൻഡലക്ച്വലായ ആളുകളെ കൊണ്ട് നാട്ടിൽ സംരംഭം വളരില്ല. ഇത്ര ഇൻഡലക്ച്വലുകളെ നമുക്ക് ഇപ്പോ ഈ സമയം ആവശ്യമില്ല. ഒരു തീരമാനമെടുക്കാൻ ഒരുപാട് കമ്മിറ്റികൾ, ഒരുപാട് അപ്രൂവലുകൾ, ആർക്കും എന്തിനേയും എതിർക്കാവുന്ന അവസ്ഥ, പണം മുടക്കുന്ന സംരംഭകന് ഞാഞൂലുകളേയും ഭയന്ന് മുന്നോട്ട് പോകേണ്ട സാഹചര്യം... ആ പഴയ സിറ്റുവേഷൻ ഇനി ഉണ്ടാകരുത്. പ്രൊട്ടസ്റ്റ് കൾച്ചറിൽ അഭിരമിച്ച്, പ്രൊഡക്ഷൻ കൾച്ചർ തീരെ പരിചയിക്കാതിരുന്ന സമൂഹമാണ് നമ്മുടേത്. അതുകൊണ്ട്, ബിഹേവിയറൽ കൾച്ചറിൽ കേരളം ഒറുപാട് മാറിയേ പറ്റൂ. അത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല, മലയാളികളുടെ ആകെ ഉത്തരവാദിത്വമാണ്.
|Kerala Business Model|Singapore Business Model| Business in Kerala|Success Business in Kerala|
Kerala Business Friendly|
Subscribe Channeliam YouTube Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam
►https://whatsapp.com/channel/0029Va5C...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: