ടിപ്പർ ലോറിയിലെ Hitech തട്ടിപ്പുകൾ.
Автор: Home zone media
Загружено: 2022-05-07
Просмотров: 45815
മണൽ, ജെല്ലി, M.sand എന്നിവ ഓർഡർ ചെയ്ത് വരുത്തുമ്പോൾ പറ്റിക്കപ്പെടുന്ന വഴികളെ കുറിച്ചാണ് ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. ഈ വീഡിയോയിൽ ചില സ്ഥലങ്ങളിൽ മായ്ച്ചു കളയേണ്ടി വന്നിട്ടുണ്ട്. അതിന്റെ കാരണം. കോൺക്രീറ്റ് ദിവസം m.sand,, ജെല്ലി എന്നിവ ഇറക്കുന്നതിന്റെ വീഡിയോ വണ്ടി നമ്പർ അടക്കം ഇതിൽ പെട്ടുപോയിട്ടുണ്ടായിരുന്നു. ആ വണ്ടികളുടെ ഉടമ പറഞ്ഞത് വണ്ടി അളവിലെ ക്രമക്കേടുകളെ കുറിച്ച് പറയുന്ന ഈ വീഡിയോയിൽ ഈ വണ്ടികൾ കാണുന്നവർ വിചാരിക്കും. ആ വണ്ടികളും തട്ടിപ്പ് നടത്തുന്ന വയിൽ പെട്ടതാണെന്ന്. ആ ടിപ്പറുകൾ കൃത്രിമം നടത്തിയതിൽ പെട്ടതായിരുന്നില്ല. അതിനാൽ ആ വണ്ടികൾ കാണിച്ച എല്ലാ ഭാഗങ്ങളും മായ്ച്ചുകളഞ്ഞു. ഈ വീഡിയോയിൽ ടിപ്പർ വണ്ടിക്കാരെ മൊത്തത്തിൽ അടക്ഷാക്ഷേപിച്ചിട്ടില്ല. വീഡിയോ മുഴുവൻ കാണുമ്പോൾ അത് വഴിയേ മനസ്സിലാകും. കൺസ്ട്രക്ഷൻ ഫീൽഡിൽ. പ്രത്യേകിച്ചും മണൽ, ജെല്ലി, മംഗലാപുരം മണൽ, പൊന്നാനിപൂഴി, പാപ്പിനിശ്ശേരി പൂഴി, ഇരിക്കൂർ പൂഴി എന്നിവയൊക്കെ ഇറക്കുമ്പോൾ അളവുകളിൽ ഏറെ പറ്റിക്കപ്പെട്ട..... ഇപ്പോഴും പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇരകളിൽ ഒരാളാണ് ഈ ഞാനും.ഇത്തരം ദുരനുഭവങ്ങൾ വെച്ച് കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ഇടാൻ തയ്യാറായത് അല്ലാതെ ചുമ്മാ ഒരു യൂട്യൂബ് ചാനൽ തുടങ്ങി ആരെയെങ്കിലും കുറ്റപ്പെടുത്തി എന്റെ വീഡിയോകൾക് വ്യൂ കൂട്ടാൻ വേണ്ടിയുള്ള ഒരു ശ്രമം ആണെന്ന് ഈ വീഡിയോ കാണുന്നവർ വിചാരിക്കരുത്. കൂടുതൽ എഴുതി ദീർഘിപ്പിക്കുന്നില്ല. ജയ് ഹിന്ദ് 🙏🙏❤️
---------------------------------------------------------------
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: