Kalyana Pasupatheswarar Temple | Temple Videos | Travel Videos | Tamilnadu Temples
Автор: MM Travel Guide Malayalam
Загружено: 2025-02-25
Просмотров: 181
തമിഴ് നാട്ടിലെ കരൂർ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മഹാ ക്ഷേത്രമാണ് ശ്രീ കല്യാണ പശുപതിശ്വര ക്ഷേത്രം.
കിഴക്കോട്ട് ദർശനമായി നിലകൊള്ളുന്ന ഈ മഹാക്ഷേത്രത്തിൽ സ്വയംഭൂമൂർത്തിയായ ശിവ ഭഗവാൻ വാഴുന്നു. ചതുരാകൃതിയിലുള്ള ഇരിപ്പിടത്തിൽ ഒരു വശത്തേക്ക് ചരിഞ്ഞാണ് ലിംഗ രൂപത്തിലുള്ള പ്രതിഷ്‌ഠ സ്ഥിതി ചെയ്യുന്നത്.
ഏഴ് പ്രമുഖ ദിവ്യ ശിവക്ഷേത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന ക്ഷേത്ര സങ്കേതമാണിത്.
പശുദേവതയായ കാമധേനു ശിവനെ ആരാധിച്ചിരുന്നതായി സങ്കല്പിക്കപ്പെടുന്ന മഹാ ക്ഷേത്രമാണിത്. ലിംഗത്തിൽ കുളമ്പടയാളം ഉണ്ടെന്ന് പറയപ്പെടുന്നു. അതിനാലാണ് ഇവിടെ കുടികൊള്ളുന്ന ശിവന് പശുപതീശ്വരൻ എന്ന വിശേഷണം കൈവന്നതെന്ന് പറയപ്പെടുന്നു.
ആനിലയ്യപ്പർ എന്ന പേരിലും പശുപതീശ്വരൻ അറിയപ്പെടുന്നു.
അംബാളിൻറെ പ്രതീകങ്ങളായ സുന്ദരവല്ലിയുടെയും, അലങ്കാര വല്ലിയുടെയും പ്രതിഷ്ഠകൾ ഇവിടെ ദർശിക്കാൻ കഴിയും.
ചോള രാജാക്കന്മാരുടെ കാലത്ത് നിർമ്മിച്ച അതിപുരാതനമായ ക്ഷേത്രമാണിത്. ചോളന്മാരുടെ അഞ്ച് തലസ്ഥാനങ്ങളിൽ ഒന്നായിരുന്നുവത്രേ കരൂർ.
Direction : Riyaz Irinjalakuda
Script: V K Asokan
Camera: Nidhin Thalikulam
Associate Director: Abhijith Vaniyambalam
Editor : Reneesh Ottapalam
Studio: Magic Mango Film Studio
#travel
#SouthIndia #Kerala
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: