Enchanting view of Ponmudi Dam and its surroundings | പൊന്മുടി ഡാമിന്റെയും പരിസരത്തെയും കാഴ്ചകൾ | 4K
Автор: MS TRAVEL STORIES
Загружено: 2020-12-13
Просмотров: 362
#Ponmudidam #Ponmudydam
തിരുവനന്തപുരത്തു മാത്രമല്ല ഇടുക്കിയിലുമുണ്ടൊരു പൊന്‍മുടി. മലനിരകളും ഡാമും തൂക്കുപാലവും തേക്കിന്‍ കാടുകളും വെള്ളച്ചാട്ടവും ഓഫ് റോഡ് യാത്രകളും ഒത്തുചേരുന്ന പൊന്‍മുടി. ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. പൊന്‍മുടി പന്നിയാര്‍ ഇലക്ട്രിക് പ്രോജക്ടിന്റെ ഭാഗമായ പൊന്‍മുടി ഡാം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. 1963ലാണ് ഡാം പ്രവര്‍ത്തനമാരംഭിച്ചത്. 59 മീറ്റര്‍ ഉയരവും 294 മീറ്റര്‍ നീളവുമുണ്ട് ഈ ഡാമിന്. പൊന്‍മുടി ഡാമില്‍നിന്നും മലതുരന്നു നിര്‍മിച്ചിരിക്കുന്ന പെന്‍സ്‌റ്റോക്ക് പൈപ്പു വഴി വെള്ളത്തൂവലിലുള്ള പവര്‍ സ്‌റ്റേഷനില്‍ വെള്ളമെത്തിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശം നിറയെ തേക്കിന്‍ കാടുകള്‍ നിറഞ്ഞു നില്‍ക്കുന്നു. മഴക്കാലത്ത് ഡാമിലേക്ക് മണ്ണ് ഒഴുകിയെത്തുന്നത് തടയുന്നതിനായാണ് തേക്കു നട്ടുപിടിപ്പിച്ചിുള്ളത്. ഡാമിന് സമീപത്തു തന്നെയുള്ള നാടുകാണിപാറ സ്ഥലത്തെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ്. ഇവിടെ നിന്നാല്‍ പൊന്‍മുടിയുടെ വിശാല ദൃശ്യം കാണാന്‍ സാധിക്കും. ഡാമിന് 1.5 കിലോമീറ്റര്‍ അകലെ പഴയൊരു തൂക്കുപാലമുണ്ട്. 1950 കളില്‍ ഡാമിന്റെ നിര്‍മാണത്തോടനുബന്ധിച്ചാണ് ഇത് പണികഴിപ്പിച്ചത്. മലയടിവാരത്ത് പുഴയില്‍ നിന്ന് നൂറടിയോളം ഉയരത്തില്‍ ഇരു കരകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള രണ്ട് കൂറ്റന്‍ ഉരുക്ക് വടങ്ങളിലാണ് പാലം തൂങ്ങിക്കിടക്കുന്നത്. പാലത്തില്‍ വാഹനങ്ങള്‍ കയറുമ്പോള്‍ ആടി ഉലയുന്നതാണ് ഇവിടത്തെ മുഖ്യആകര്‍ഷണം. സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നും ഒപ്പം സാഹസികതയുടെ ത്രില്ലും തൂക്കുപാലം സമ്മാനിക്കുന്നു. ഡാമില്‍നിന്നു തൂക്കുപാലത്തിലേക്കുള്ള വഴിയില്‍ ഒരു ഭാഗത്ത് മുഴുവന്‍ വലിയ പാറക്കെട്ടുകളും മറുഭാഗത്ത് ആഴത്തിലുള്ള കൊക്കയുമാണ്.
Location: https://goo.gl/maps/TimBEVjvgGYNSURK7
Thumbnail courtesy: Neeraj Dayal
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: