Kalaravam Interview with Melakalaratnam Kizhakkoot Aniyan Marar
Автор: Sasikala Shashikumar
Загружено: 2024-08-17
Просмотров: 5254
ശ്രീമതി ശശികല ശശികുമാർ , മേള കലാരത്നം ശ്രീ കിഴക്കൂട്ട് അനിയൻ മാരാരുമായി നടത്തിയ അഭിമുഖം:
78 വയസുള്ള അനിയൻ മാരാർ അദ്ദേഹത്തിൻ്റെ പതിനൊന്നാം വയസിലായിരുന്നു നെട്ടിശ്ശേരി ക്ഷേത്രത്തിൽ ആദ്യമായി അരങ്ങേറ്റം കുറിച്ചത്.
താണിക്കുടം ഭഗവതി ക്ഷേത്രത്തിലെ സ്ഥിരം വാദ്യക്കാരനായിരുന്നു . 17-ാം വയസ്സിൽ ഇലഞ്ഞിത്തറ മേളത്തിന്റെ മുൻനിരയിൽ കൊട്ടിതുടങ്ങിയ അനിയൻ മാരാർ 35 വർഷത്തോളം തൃശ്ശൂർ പൂരത്തിലെ പാറമേക്കാവ് മേളത്തിൽ പങ്കാളിയായി. 2006 ൽ പാറമേക്കാവിൻ്റെ പകൽപൂരത്തിന് പ്രാമാ ണ്യം വഹിച്ചു. 2011 ൽ തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണിയായി തിരഞ്ഞെടുക്കപ്പെട്ടു. 2023 തൃശ്ശൂർ പൂരം പാറമേക്കാവ് വിഭാഗം ഇലഞ്ഞിത്തറ മേളം പ്രമാണിയായി തിരഞ്ഞെടുക്കപ്പെട്ടതോടുകൂടി ഇരുവിഭാഗങ്ങളുടേയും പ്രധാന മേളങ്ങൾക്ക് പ്രാമാണ്യം വഹിക്കുന്ന ആദ്യ വ്യക്തിത്വം കൂടി ആയി കിഴക്കൂട്ട് അനിയൻ മാരാർ സംസ്ഥാനത്ത് അറിയപ്പെടുന്ന മറ്റു പൂരങ്ങൾക്കും വേലകൾക്കും പ്രാമാണ്യം വഹിച്ചിട്ടുണ്ട്. അങ്കണവാടി അധ്യാപികയായ ചന്ദ്രികയാണ് ഭാര്യ. മക്കൾ മഹേഷ്, മനോജ്. ഇരുവരും പ്രഗല്ഭരായ ചെണ്ടവിദഗ്ദരാണ്.
പുരസ്കാരങ്ങൾ -
1. കേരള സർക്കാരിൻ്റെ പരമോന്നത വാദ്യകലാ പുരസ്‌കാരമായ പല്ലാവൂർ പുരസ്കാരം (2020)
2. സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം (2010)
3. ശ്രീപദ്‌മനാഭ കലാക്ഷേത്ര പുരസ്ക്‌കാരം 2017 (തിരുവനന്തപുരം)
4. ആലിപ്പറമ്പ് ശിവരാമ പൊതുവാൾ സ്‌മാരക വാദ്യ പ്രവീണ പുരസ്ക്‌കാരം 2017 (മണ്ണാർക്കാട്)
5. കർമ്മശ്രേഷ്ഠ പുരസ്‌കാരം - ധ്വനി 2017 (പല്ലാവൂർ ത്രയം അനുസ്മരണ സമിതി)
6. വാദ്യകലാസാർവ്വഭൗമൻ പുരസ്‌കാരം - ചിനക്കത്തൂർ പൂരം 2016
7. കീർത്തിപത്രം 2016 (അന്നമനട ത്രയം അനുസ്മരണ സമിതി)
8. കലാനിധി' പുരസ്‌കാരം 2015 (കേരള ക്ഷേത്രവാദ്യകലാ അക്കാദമി)
9. 'കലാചാര്യ' പുരസ്‌കാരം 2008 (അഖില കേരള മാരാർ ക്ഷേമ സഭ)
10. 'ധന്വന്തരി പുരസ്‌കാര പ്രശസ്തി പത്രം (പെരിങ്ങാവ് ദേവസ്വം ശ്രീ ധന്വന്തരി ക്ഷേത്രം)
11. മേളകലാരത്നം പുരസ്‌കാരം (ഒല്ലൂക്കര)
12. നെട്ടിശ്ശേരി ശിവ ശാസ്‌താ പുരസ്കാരം 2023
Aniyan Marar is a renownved chenda musician from Kerala. He made his debut at the Netissery temple at the age of eleven and started his professional career at the age of 17 at the forefront of the Elanjithara Mela & have participated in the Paramekkav Mela at Thrissur Pooram for 35 years. In 2011, he was selected as the Mela Pramani of the Thiruvambadi section & in 2023 Thrissur Pooram, he was also selected as the Paramekkav Section Ilanjithara Mela Pramani and became the first person to preside over the major fairs of both the sections. His wife is Chandrika, a pre-school teacher. He has two sons Mahesh and Manoj. Both are eminent Chenda experts.
#kerala #thrissur #thrissurpooram #melam #ilanjithara #traditional #kizhakkoottuaniyanmarar #indian #melapramani #melakalaratnam #pandimelam #pancharimelam #interview
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: