ഉപേക്ഷിക്കപ്പെട്ട നഗരത്തിലൂടെ...
Автор: WANDERING BIRDS
Загружено: 2022-09-25
Просмотров: 2380
ധനുഷ്കോടി ..
"പോയാലോ"
"പോവല്ലേ"
"എങ്ങോട്ട് പോവും"
മക്കളും ഞാനും
ചർച്ചകളും സ്ഥലങ്ങളും
മാറിക്കൊണ്ടേയിരുന്നു..
ഒടുക്കം
അവിടെ തീരുമാനിച്ചു...
ചില കാഴ്ചകൾ അങ്ങനെയാണ്..
അത് നമ്മളെ വിട്ട് പോവില്ല...
വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും..
പിന്നെ വണ്ടിയെടുത്ത്
ഒരൊറ്റ പാച്ചിലായിരുന്നു...
പാലക്കാടൻ കാറ്റേറ്റ്...
തമിഴ്‌നാടൻ വരണ്ട ചൂടേറ്റ്...
വീട്ടിൽ നിന്ന് 545 കിലോമീറ്ററുള്ള ധനുഷ്കോടിയിലേക്ക്...
അതിന്റെ അവസാന മുനമ്പായ അരിച്ചാൽ മുനയിലേക്ക്...
കാഴ്ച്ചകൾ
മാറി മറിഞ്ഞു കൊണ്ടേയിരുന്നു..
സമൃദ്ധമായ കൃഷിഭൂമികൾ..
കാർഷിക കാഴ്ചകൾ..
വെള്ളച്ചാട്ടങ്ങൾ..
ഒക്കെ കടന്ന്
ആദ്യത്തെ വിശ്രമകേന്ദ്രമായ ദിണ്ഡിഗൽ എത്തുമ്പോഴേക്കും
രാത്രി 7 മണിയും
282 കിലോമീറ്ററും
ഞങ്ങൾ പിന്നിട്ടു...
വിശന്ന് വയർ തള്ളക്കു വിളി തുടങ്ങിയപ്പോഴാണ്;
ഹൈവേയുടെ അടുത്ത് തന്നെ
പ്രശസ്തമായ
"ഡിണ്ഡിഗൽ തലപ്പാക്കട്ടി ബിരിയാണിയുടെ"
ബോർഡ് കണ്ടത്...
വണ്ടി നേരെ അങ്ങോട്ട് തിരിച്ചു..
മൂന്ന് മട്ടൻ ബിരിയാണി ഓർഡർ ചെയ്തു..
കുറച്ചു സ്പൈസിയായ ബിരിയാണി...
നല്ല രുചി..
ഒരുവട്ടം പരീക്ഷിക്കാവുന്നതാണ്(ആമ്പൂർ ബിരിയാണിയുടെ അത്ര പോരെന്ന് എന്റെ അഭിപ്രായം🫣)...
പത്തു മണിയോടെ എത്തിയ മധുരയിൽ നിൽക്കണോ വേണ്ടയോ എന്നതിൽ ചെറിയ ഒരു സംശയം..
പിന്നെ നേരെ വണ്ടി വിട്ടു...
വിജനമായ വഴികൾ..
നാലാളും കിടന്നുറങ്ങി..
പുറത്ത് രാത്രിയുടെ നിശബ്ദ താളം..
അകത്ത്
കൂർക്കം വലിയുടെയും
പാട്ടിന്റെയും സമ്മിശ്ര മേളം...
ഞാൻ ചവിട്ടി വിട്ടു...
ഒരു മണിയോടെ
ക്ഷേത്രനഗരമായ രാമേശ്വരത്ത്...
റോഡ് വക്കിലുള്ള
അത്യാവശ്യം കുഴപ്പമില്ലാത്ത
ലോഡ്ജിൽ കയറി..
1500 രൂപ..
വൃത്തിയുള്ള AC റൂം...
പിറ്റേന്ന്
രാവിലെ 9 മണിയോടെ
രാമേശ്വരം അമ്പല പരിസരങ്ങളിൽ ഒന്ന് കറങ്ങി നേരെ ധനുഷ്കോടിയിലേക്ക്..
രാമേശ്വരത്ത് നിന്ന്
24 കിലോമീറ്ററുണ്ട്;
അവസാന പോയിന്റായ
അരിച്ചാൽ മുനയിലേക്ക്...
നഗരം കഴിയുന്നതോടെ
രണ്ട് ഭാഗത്തും
ചെറിയ വീടുകൾ..
മൽസ്യബന്ധനമാണ് പ്രധാന തൊഴിൽ...
പത്തു കിലോമീറ്റര് കഴിയുന്നതോടെ
രണ്ട് ഭാഗത്തും കരിങ്കല്ലിന്റെ മതിൽ കണ്ട് തുടങ്ങി..
രണ്ട് ഭാഗത്തും കടൽ..
ചില കാഴ്ചകൾ എത്ര
വിവരിച്ചാലും പകർത്തിയാലും കണ്ണിൽ പതിയുന്നത്ര തീവ്രതയോടെ
പ്രകടിപ്പിക്കാൻ കഴിയില്ല...
ഒരു നേർരേഖ പോലെ കടലിലേക്ക് നീണ്ട് കിടക്കുന്ന റോഡ്..
പടിഞ്ഞാറ് ഭാഗത്ത്
കാറ്റേറ്റ് തിരയിളക്കമുള്ള കടൽ..
കിഴക്ക് ഭാഗത്ത്
ശാന്തമായ കടൽ...
നീലയുടെ മനോഹാരിത...
സ്ഫടികതുല്യ ജലം...
നമ്മൾ കടലിന്റെ ഉള്ളിലേക്ക് ഇറങ്ങി ചെന്ന പോലെ...
അവസാന മുനമ്പിൽ നിന്ന്
ഏകദേശം 24 കിലോമീറ്റർ മാത്രം അകലെയാണ്;
ശ്രീലങ്കയിലെ തലൈമാന്നാർ...
1964 വരെ ശ്രീലങ്കയിലെ തേയില തോട്ടങ്ങളിലേക്ക് തോണിയിലും മറ്റും ഇവിടെ നിന്ന് യാത്രയുണ്ടായിരുന്നു...
ധനുഷ്കോടി വരെ ട്രെയിൻ സർവീസും ഉണ്ടായിരുന്നു..
ശ്രീലങ്ക കാണാം എന്ന് പറഞ്ഞ് ദൂരദർശിനിയുമായിയുമായി ചിലർ അവിടെ നിൽപ്പുണ്ട്..
ഒന്നും കാണൂല എന്നത് സത്യം...
1964 വരെ ജനങ്ങൾ വസിച്ചിരുന്ന ഒരു പട്ടണമായിരുന്നു ധനുഷ്കോടി..
ശ്രീലങ്കയുമായുള്ള വാണിജ്യ യാത്രയിലെ പ്രധാന കേന്ദ്രം...
1964 പുലർച്ചയോടെ വീശിയടിച്ച ചുഴലിക്കാറ്റ്;
ആ നാടിനെയാകെ ഇല്ലാതെയാക്കി..
സ്കൂളുകളും
പള്ളികളും
വീടുകളും
അന്ന് ധനുഷ്കോടിയിലേക്ക് വന്ന് കൊണ്ടിരുന്ന ട്രെയിനും അതിലെ 115 യാത്രക്കാരും ഒലിച്ചു പോവുകയും ചെയ്തു...
അക്ഷരാർത്ഥത്തിൽ ഇന്ന് ഒരു പ്രേതനഗരം തന്നെയാണിത്...
തകർന്ന പള്ളികൾ,
മറ്റ് അവശിഷ്ടങ്ങൾ എല്ലാം; പ്രകൃതിയുടെ തിരിച്ചടികൾ എത്ര ഭയാനകമാവും എന്നതിന്റെ ഓര്മക്കുറിപ്പ് പോലെ..
വരുന്ന വഴിയിൽ
റോഡിന്റെ ഇരു വശത്തും
ഹോട്ടലുകൾ..
വീശിയടിക്കുന്ന കാറ്റ് മീൻ പൊരിക്കുന്നതിന്റെ മണം അന്തരീക്ഷത്തിൽ പരത്തി വിടുന്നു..
നമ്മൾ പറയുന്ന മീനുകൾ അപ്പോൾ തന്നെ വേവിച്ചു തരും..
കറിയും നീന പൊരിച്ചതും അസാധ്യ രുചി...
ഒരു ചോറിന് മീൻ അടക്കം 100 രൂപ..
പൊരിച്ചതിന് 200 രൂപ..
അതിനുള്ള മുതലുണ്ട്...
അവിടുന്ന് ഇറങ്ങി
നേരെ ഇന്ത്യയുടെ മിസൈൽമാന്റെ വീട്ടിലേക്ക്...
തെരുവിന്റെ അങ്ങേ അറ്റത്ത്;
പുതുക്കി പണിത വീട്ടിൽ അദ്ദേഹത്തിന്റെ മെഡലുകളും പുസ്തകങ്ങളും
കാഴ്ചക്ക് വെച്ചിരിക്കുന്നു...
അവിടുന്ന് നേരെ
അദ്ദേഹത്തിന്റെ ഭൗതിക ശരീരം സൂക്ഷിച്ച മെമ്മോറിയലിലേക്ക്...
മനോഹരമായ
മാർബിൾ നിർമ്മിതി....
അകത്ത് വിശാലമായ ഹാളിൽ ആ മനുഷ്യസ്നേഹി നിതാന്തവിശ്രമം കൊള്ളുന്നു...
മധുരൈ
രുചികൾക്ക് പ്രസിദ്ധമാണ്...
തിരിച്ചു വരുമ്പോൾ പ്രശസ്തമായ മുരുഗൻ ഇഡ്ഡലികടയിൽ നിന്ന് ഇഡ്ഡലി തിന്നാൻ കയറി..
പരന്ന ഇഡ്ഡലിക്കൊപ്പം അഞ്ചോ ആറോ തരം ചമ്മന്തിയും...
എല്ലാം ഒന്നിനൊന്ന് മെച്ചം...
ഒടുക്കം;
ഒരു ജിഗർതണ്ട കുടിച്ച്
മനസ്സും ശരീരവും
തണുപ്പിച്ച് നേരെ കൊടൈക്കനാലിലേക്ക്....
അപ്പൊ
മറക്കാതെ
സബ്സ്ക്രൈബ് ചെയ്യും എന്ന വിശ്വാസത്തോടെ...
നിയാസ്.പി.മുരളി ..
Wandering birds ..
Malappuram-palakkad-
pollachi-dharapuram-
dindigal-madurai-
rameswaram-dhanushkodi
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: