വാഹനത്തിനു ചുറ്റും രക്തം. ഓച്ചിറയിലെ പ്രിന്‍സ് ജ്വല്ലറി ഉടമയ്ക്കും കുടുംബത്തിനും സംഭവിച്ചത് l Ochira
Автор: Malayali Life
Загружено: 2025-09-04
Просмотров: 164216
ഓച്ചിറയിലെ പ്രിന്‍സ് ജ്വല്ലറി ഉടമയായ പ്രിന്‍സിനെ അറിയാത്തവരായി ആ നാട്ടില്‍ ആരുമില്ല. പ്രിന്‍സിനൊപ്പം ഭാര്യ വിന്ദ്യയും പലപ്പോഴും ഓച്ചിറയിലെ സ്വര്‍ണക്കടയിലേക്ക് എത്തിയിരുന്നു. എപ്പോഴും ഡ്രൈവറിനെ വച്ചാണ് പ്രിന്‍സ് വാഹനം ഓടിച്ചിരുന്നത്. എന്നാല്‍ ഇന്നലെ വിന്ദ്യയുടെ സഹോദരന്റെ മകനെ വിമാനത്താവളത്തിലേക്ക് ആക്കുവാന്‍ പ്രിന്‍സ് തന്നെ വണ്ടിയെടുക്കുകയായിരുന്നു. ഉറക്കമിളച്ചോ, രാത്രി വാഹനമോടിച്ചോ അധികം പരിചയമില്ലാത്ത പ്രിന്‍സ് ഭാര്യയുടേയും മൂന്നു മക്കളുടേയും പ്രാണന്‍ കയ്യില്‍പ്പിടിച്ചുള്ള യാത്രയായിരുന്നു പുലര്‍ച്ചെ നടത്തിയത്. നെടുമ്പാശ്ശേരിയില്‍ നിന്നും ഓച്ചിറയിലേക്കുള്ള ദൂരം ഉറക്കമിളച്ച് ഓടിച്ച പ്രിന്‍സ് വീടെത്താന്‍ വെറും പത്തുമിനിറ്റ് മാത്രം ബാക്കിനില്‍ക്കെയാണ് അറിയാതെ ഉറക്കത്തിലേക്ക് പോയതും വാഹനത്തിന്റെ ആക്‌സിലേറ്ററില്‍ കാലമര്‍ന്നതും. പിന്നാലെ നിയന്ത്രണം വിട്ട് പാഞ്ഞ വണ്ടി എതിരെ വന്ന കെഎസ്ആര്‍ടിസി ബസിലേക്ക് അതീവശക്തിയില്‍ ഇടിച്ചു കയറുകയായിരുന്നു.
#Ochira #KeralaNews #Kollam #BreakingNewa #mm012 #me005
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: