കോട്ടയം കഴിഞ്ഞു, കേരളത്തില്‍ ഇനിയും രണ്ടിടത്ത് പുത്തന്‍ ലുലു | Lulu Group | M. A. Yusuff Ali
Автор: Keralakaumudi News
Загружено: 2024-12-15
Просмотров: 47564
എംഎ യൂസഫലിയെന്ന തൃശൂര്‍ നാട്ടികക്കാരന്‍ 1995 ല്‍ അബുദാബി കേന്ദ്രീകരിച്ച് വളരെ ചെറിയ രീതിയില്‍ ആരംഭിച്ച സംരഭമാണ് ഇന്ന് ലോകം അറിയുന്ന ലുലു ഗ്രൂപ്പായി മാറിയിരിക്കുന്നത്. 25 ലേറെ രാജ്യങ്ങളിലായി പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്ന ലുലു ഇന്ന് ഏഷ്യയിലെ മുന്‍ നിര റീടെയില്‍ വ്യാപാര ഗ്രൂപ്പാണ്. അടുത്തിടെ ഓഹരി വിപണിയിലേക്ക് കൂടി ഇറങ്ങിയ ഗ്രൂപ്പ് തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ നഗരങ്ങളിലേക്കും രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനുമുള്ള നീക്കത്തിലുമാണ്. കേരളത്തിലെ അഞ്ചാമത്തെ ലുലു മാള്‍ കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എംഎ യൂസഫലിയുടെ സാന്നിധ്യത്തില്‍ സഹകരണ തുറുമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസനാണ് മാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ജില്ലയിലെ ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വിവിധ മതപുരോഹിതര്‍ തുടങ്ങി ക്ഷണിക്കപ്പെട്ട അഥിതളുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം വൈകീട്ട് നാല് മണി മുതല്‍ പൊതുജനങ്ങള്‍ക്ക് മാളിലേക്ക് പ്രവേശം അനുവദിച്ചു തുടങ്ങി. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നീ നഗരങ്ങള്‍ക്ക് ശേഷമാണ് കോട്ടയത്ത് ലുലു മാള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിന് പുറമെ യൂസഫലിയുടെ സ്വന്തം നാടായ തൃപ്രയാറില്‍ വൈമാളും പ്രവര്‍ത്തിക്കുന്നു. രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ എംസി റോഡിന് സമീപം മണിപ്പുഴയിലാണ് മാള്‍ പണിതിരിക്കുന്നത്. പാലക്കാട്, കോഴിക്കോടു മാളുകള്‍ക്ക് സമാനമായി മിനിമാള്‍ സങ്കല്‍പ്പത്തിലാണ് കോട്ടയം മാളും പണി കഴിപ്പിച്ചിരിക്കുന്നത്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍, ലുലു കണക്ട് എന്നിവ മുഖ്യ ആകര്‍ഷണങ്ങളായ മാളില്‍ ആയിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനവും 500 പേര്‍ക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഫുഡ്‌കോര്‍ട്ടും മാളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#lulugroup #lulu #mayusufali
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: