തമിഴ്‌നാട്ടിലെ ദുരഭിമാനക്കൊലയും സിപിഐഎമ്മിന്റെ പരിഹാരവും | CPIM |GAYATHRI SATHYADEV |THE NOCAP
Автор: Nocap News
Загружено: 2025-08-26
Просмотров: 393
'നീങ്ക നീങ്കളാ ഇറുക്കറ വറേയ്ക്കും നാങ്ക നായാ താ ഇറുക്കണമെന്ന് നീങ്ക എതിർപാക്കുറ വറേയ്ക്കും ഇങ്കെ എതുവും മാറാത്'- എന്ന് പറഞ്ഞ ദുരഭിമാനക്കൊലകളുടെയും ജാതിഭീകരതയുടെയും പശ്ചാത്തലവും ക്രൂരതയും വരച്ചിട്ട പരിയേറും പെരുമാൾ എന്ന തമിഴ്ച്ചിത്രം സമകാലിക ഇന്ത്യൻ യാഥാർത്ഥ്യങ്ങളുടെ നേരടയാളം തന്നെയായിരുന്നു. രണ്ട് ചായഗ്ലാസുകളിൽ സിനിമയിലെ അവസാന ഫ്രെയിം ബാക്കിവച്ച ആ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള പോരാട്ടത്തിലാണ് തമിഴ്നാട് സിപിഐഎം. അവർ തെരുവുകളിലും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലും പ്രണയത്തിന് പ്രണയം മാത്രം മാനദണ്ഡമാക്കാനുള്ള നടപടികൾ പൂർവ്വാധികം ഇച്ഛാശക്തിയോടെ കൈക്കൊള്ളുകയാണ്. ജാതിമത രഹിത വിവാഹങ്ങൾക്ക് സിപിഐഎമ്മിന്റെ പാർട്ടി ഓഫീസുകൾ തുറന്നു കൊടുക്കുമെന്നും സംരക്ഷണമൊരുക്കുമെന്നുമുള്ള വാർത്ത അതിനോട് ചേർന്ന് വരുന്നതാണ്.
പ്രണയത്തിന് ജാതി തടസമല്ല. ജാതിയ്ക്കാണ് പ്രണയം തടസമാകുന്നത്. മനുഷ്യർക്ക് മേൽ അവകാശവും ആധിപത്യവും നൽകുമെന്ന് ’ഉന്നതകുലജാതർ’ വിശ്വസിക്കുന്ന ജാതി വരമ്പുകൾ പ്രണയത്തിലൂടെ ഇല്ലാതായാൽ, അവ നൽകുന്ന ഉന്മാദം ഇല്ലാതാകുമെന്ന് ഭയപ്പെടുന്നവരാണ് ജാതിയെ പെറ്റതും പോറ്റിവളർത്തുന്നതും. അവർ മൃഗീയാധിപത്യം നടത്തുന്ന സമൂഹത്തിലായതുകൊണ്ടാണ് സിപിഐഎം നടത്തുന്ന പോരാട്ടം കനപ്പെട്ടതാകുന്നത്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: