Vilayil Vilangum Vaishnava Durga l |വിളയിൽ വിളങ്ങും വൈഷ്‌ണവ ദുർഗ്ഗ I Madhu Balakrishnan
Автор: TWIN FRAMES MEDIA OFFICIAL
Загружено: 2025-07-24
Просмотров: 27605
Lyrics, DOP, Cuts & Direction : Anish Nair
Music : Sivadas Warrier
Vocal : Madhu Balakrishnan
Our proud Sponsor : Shibu Paulose, IDEAL LOANZ
Associate Director : Vijayan. P. Vilayil
Production : Twin Frames Media
Orchestration : Dileep Babu
Mixing & Mastering : Parthas Studio
Recording Studio : Metro Digital Media
Sound Engineer : Shiyas Shiju
Coordinator : Manoj. M
Poster : Twin Frames Media
* * * *
സൗമ്യ ഭാവാബ്ധി നീടും സുമവദനാംബുജം
ശംഖം, ചക്രമോടഭയമുദ്ര ചേരും ശുഭ കടീബന്ധം
കരുണാർദ്രം നീളും തവ പാണീ പങ്കജം
അനവരതമേകും കടാക്ഷങ്ങളീയാർദ്ര നേത്രം
കണ്ടു കൈക്കൊണ്ടു പ്രണമിപ്പു ജനതതി
വിളയിൽ വൈഷ്ണവ ദുർഗ്ഗേ നമോസ്തുതേ
* * * *
വിളയിൽ വിളങ്ങുമെന്നമ്മേ
വിളിപ്പുറത്തുള്ളൊരെന്നമ്മേ
ഇന്നെന്റെ ചിന്തയിലുണരുന്ന സുകൃതമായ്
കർമ്മത്തിലെല്ലാം വിളയുന്നൊരമൃതമായ് അന്നമേകുന്നൊരെന്നമ്മേ
പരബ്രഹ്മമൂട്ടുന്നോരൻപേ .... ( വിളയിൽ )
അഴലിന്നേഴാഴി നീന്തി
ദുരിതക്കൊടുങ്കാടും താണ്ടി
അരയാൽ വലം വെച്ച്
നിൻ നാമം ധ്യാനിച്ച്
തൃക്കഴൽ കുമ്പിടാനെത്തും
എന്നിലലിയണം നീയെന്ന പുണ്യം. ( വിളയിൽ )
ആപത്തിൽ ചാരത്തങ്ങെത്തി
മാറോടണക്കുന്ന ദേവി
അടിതെറ്റി വീണെന്നാൽ
ഓടി വന്നടുത്തെത്തി
എന്നെയുയർത്തുന്ന ശക്തി
എനിക്കേകണം സായൂജ്യ മുക്തി . ( വിളയിൽ )
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: