ഒന്നും ഒന്നും രണ്ടല്ല!! | Myth and Reality of Health | Nipah virus | Dr. Raman Kutty | Ep - 1
Автор: Thou Newz
Загружено: 2023-09-16
Просмотров: 1675
നമ്മുടെ സാമൂഹിക ജീവിതത്തിൽ വലിയ പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് പൊതുജനാരോഗ്യം അഥവാ പബ്ലിക് ഹെൽത്ത്. ഒരു സമൂഹത്തിന്റെ ആരോഗ്യം എന്നത് കേവലം ആശുപത്രികളുമായും ഡോക്ടർമാരുമായും ഔഷധ മേഖലയുമായും ചികിത്സാരീതികളുമായി മാത്രം ബന്ധപ്പെട്ട് നിൽക്കുന്ന ഒന്നല്ല. സമ്പദ്ഘടനയും രാഷ്ട്രീയ നയങ്ങളും പരിസ്ഥിതിയും ജീവിത പരിസരവും വിദ്യാഭ്യാസവും തുല്യതയും ലിംഗ നീതിയുമായും ബന്ധപ്പെട്ട സമഗ്രമായ ആരോഗ്യ സമീപനമാണ് ഒരു സമൂഹത്തിന്റെ
പൊതുജനാരോഗ്യത്തെ നിർണയിക്കുന്നത്. ദൗ ന്യൂസ് ഈ വിഷയത്തെക്കുറിച്ച് ഒരു പരമ്പര ആരംഭിക്കുകയാണ്. 'ഒന്നും ഒന്നും രണ്ടല്ല' എന്നാണ് പരമ്പരയുടെ പേര്. പ്രശസ്ത പൊതുജനാരോഗ്യ വിദഗ്ധനും ഹെൽത്ത് എക്കണോമിസ്റ്റും എപ്പിഡമിയോളജിസ്റ്റും മെഡിക്കൽ അധ്യാപകനുമായ ഡോ. വി. രാമൻ കുട്ടി പബ്ലിക് ഹെൽത്തിലെ വിവിധ വിഷയങ്ങൾ ഈ പരമ്പരയിൽ അവതരിപ്പിക്കുന്നു.
#publichealth #medicalhealth
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: