എങ്ങനെ കഥ/നോവൽ വേഗത്തിൽ എഴുതാം? How to write a story/novel faster
Автор: Writing Advice
Загружено: 2019-07-25
Просмотров: 108351
എങ്ങനെ ഒരു കഥ, നോവൽ വളരെ വേഗത്തിൽ എഴുതി തീർക്കാം?
മിക്ക ആളുകൾക്കും എഴുത്തെന്നത് ഒരു ബാലികേറാമല ആണ്. എഴുതിത്തുടങ്ങുന്നവർ ധാരാളം ഉണ്ട്. എന്നാൽ എഴുതിത്തീർക്കുന്നവർ വളരെ ചുരുക്കവും.
ഇതിന്റെ പ്രധാനപ്പെട്ട ഒരു കാരണം, മിക്കവരും ആദ്യം തൊട്ട് അവസാനം വരെ ക്രമമായി എഴുതാൻ ശ്രമിക്കുന്നു എന്നതാണ്. ഇങ്ങനെ ഭൂരിഭാഗം പേർക്കും ആദ്യത്തെ പേജ് തന്നെ എഴുതിത്തീർക്കാൻ സാധിക്കാറില്ല. ലോകത്തിലെ ഭൂരിഭാഗം കഥകളും, നോവലുകളും ഇപ്രകാരം ആദ്യത്തെ പേജിൽ തന്നെ നിന്നു പോയവയാണ്.
എഴുത്തിനെ അൽപം കൂടി ഗൗരവമായി കാണുന്നവർ ഔട്ട്ലൈൻ രീതിയാണ് ഉപയോഗിക്കുന്നത്. വളരെ ഫലപ്രദമായ ഈ രീതിയുടെ ഒന്നാമത്തെ കുഴപ്പം എഴുത്ത് ആസ്വദിക്കാൻ സാധിക്കില്ലായെന്നതാണ്. രണ്ടാമത്തെ പ്രശ്നം ഔട്ട്ലൈൻ ഇടാൻ ധാരാളം സമയം ചെലവഴിക്കേണ്ടി വരുമെന്നതാണ്.
ഇവിടെ പറയുന്ന രീതി ഇതൊന്നുമല്ല. അതിന്റെ പേരാണ് 'മഷിപടരൽ രീതി.'
ഡ്രോപ്പർ ഉപയോഗിച്ച് ഒരു വെള്ളക്കടലാസിൽ മുഴുവൻ നീലമഷി ആക്കണമെന്ന് വിചാരിക്കുക. അതിനു വേണ്ടി ആദ്യം കടലാസിന്റെ മധ്യഭാഗങ്ങളിലും, പരിസരങ്ങളിലും അവിടവിടെയായി മഷിത്തുള്ളികൾ ഇടാം. ഇപ്രകാരം പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം മഷിപടർന്ന് നീലനിറത്തിലായിക്കഴിയുമ്പോൾ അരികുകളും, മൂലകളും, മഷി പുരളാത്ത മറ്റ് ചെറിയ ഭാഗങ്ങളും കുഞ്ഞുകുഞ്ഞു തുള്ളികൾ കൊണ്ട് നിറം മാറ്റാം.
ഇതാണ് മഷി പടരൽ രീതിയുടെ പ്രത്യേകത. നന്നായി അറിയാവുന്ന പ്രധാനപ്പെട്ട ഭാഗങ്ങൾ ആദ്യം എഴുതുക. അപ്രസക്തവും, സംശയകരവും, വ്യക്തവുമല്ലാത്ത ഭാഗങ്ങൾ പിന്നീടും.
ഇനി ഒരുദാഹരണം നോക്കാം.
ആമയും, മുയലും ഓട്ടമത്സരം നടത്തിയ കഥ എഴുതണം. എവിടെ എഴുതിത്തുടങ്ങും? മിക്കവരും ആദ്യം തൊട്ട് എഴുതാൻ ശ്രമിക്കും.
ഒരിടത്തൊരിടത്തൊരു കാട്ടിൽ ഒരു ആമയും, മുയലും ഉണ്ടായിരുന്നു.
എന്നാൽ മഷിപടരൽ രീതി ഉപയോഗിക്കുമ്പോൾ ആദ്യമാദ്യം എഴുതുന്നത് നന്നായി അറിയാവുന്ന ഭാഗങ്ങളാണ്. അതായത് . . .
ആമ ജയിച്ചു, മുയൽ തോറ്റു.
ആമയും, മുയലും ഓട്ടമത്സരം നടത്താൻ തീരുമാനിച്ചു.
മുയൽ ഉറങ്ങിപ്പോയി.
മുയലിന്റെ അഹങ്കാരം തീർന്നു.
ഇപ്രകാരം പല പല ഭാഗങ്ങളായി എഴുത്ത് തുടരും. ഏറ്റവും ഒടുവിൽ വിട്ടുപോവുന്ന ചെറിയ ചെറിയ ഭാഗങ്ങളുണ്ടാവും. അവ കൂടി എഴുതിയാൽ കഥ പൂർത്തിയാവും.
എന്തെഴുതണമെന്ന് ആലോചിച്ച് സമയം കളയേണ്ടി വരില്ലായെന്നതാണ് ഈ രീതിയുടെ പ്രത്യേകത. ഒപ്പം വളരെ വേഗത്തിൽ എഴുത്ത് പുരോഗമിക്കുന്നതായും അനുഭവപ്പെടും. മഷിപടരൽ രീതി ഏറ്റവും ഫലപ്രദമായി ചെയ്യാവുന്നത് ഇലക്ട്രോണിക് ഉപകരണങ്ങളിലാണ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: