ഏകാഹ നാരായണീയ യജ്ഞം ( സമ്പൂർണ്ണ നാരായണീയ പാരായണം )
Автор: Narayaneeyam TV
Загружено: 2021-11-12
Просмотров: 15876
12 - 11 - 21, വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 5 മണിവരെ
അഖിലഭാരത നാരായണീയ മഹോത്സവ സമിതിയുടെ മുഖ്യാചാര്യൻ ആചാര്യരത്നം , നാരായണീയ ഹംസം ,
ബ്രഹ്മശ്രീ കെ. ഹരിദാസ്ജിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് 12. 11. 21 വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ ഓൺലൈനിൽ ഏകാഹ നാരായണീയ യജ്ഞം ( സമ്പൂർണ്ണ നാരായണീയ പാരായണം) നടക്കുന്നു.
ഏകാഹ നാരായണീയ യജ്ഞം
Narayaneeyam face book പേജിലും, യൂട്യൂബ് നാരായണീയം ടിവിയിലും
തൽസമയ സംപ്രേഷണം ഉണ്ടായിരിക്കും.
ഗുരുനാഥൻ ചിട്ടപ്പെടുത്തിയ വിധം ലോകം മുഴുവൻ നാരായണീയ പാരായണം പ്രചരിപ്പിക്കാൻ വേണ്ടിയാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഈ യജ്ഞം സംഘടിപ്പിക്കുന്നത്.
ഓരോ ദശകവും അതിന് നിശ്ചയിക്കപ്പെട്ട രാഗത്തിലും , കൂടാതെ ഓരോ ദശകവും പാരായണം ചെയ്ത ശേഷം ചൊല്ലേണ്ട സ്തുതികളും ഉൾപ്പെടെ ഓൺലൈനിൽ എല്ലാ ഭക്തജനങ്ങൾക്കും കാണാം.
സമിതിയുടെ നാരായണീയ പഠന ഗ്രൂപ്പുകളിലെ മുഴുവൻ ഭക്തജനങ്ങളും നാരായണീയം ബുക്കുമായി
ലോകത്ത് എവിടെ ഇരുന്നും ഈ പാരായണ യജ്ഞത്തിൽ പങ്കെടുക്കാം.
ഭക്തജനങ്ങൾക്ക് ആചാര്യമാരുടെ കൂടെ പാരായണം ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ലൈവ് സംപ്രേഷണം ചെയ്യുന്നത്.
നാരായണീയ പഠനം ഒന്ന് മുതൽ 5 വരെ ഗ്രൂപ്പുകളിലെ ഭക്തജനങ്ങൾ നിർബന്ധമായും യജ്ഞം കാണണം. പാരായണം ചെയ്യണം കാരണം അടുത്ത വർഷം ഗുരുവായൂരപ്പന്റെ മുന്നിൽ ഈ ഗ്രൂപ്പുകളിലെ ഭക്തജനങ്ങൾ നൂറു ദശകവും പഠിച്ച് സമർപ്പിക്കേണ്ടതാണ്.
നാരായണീയ വന്ദനശ്ലോകങ്ങൾ , സ്തുതികൾ
താഴെ കാണുന്ന ലിങ്കിലൂടെ യൂട്യൂബ് നാരായണീയം ടിവിയിൽ കേട്ട് പഠിക്കണം വരികൾ അതിൽ ടൈപ്പ് ചെയ്ത് കാണിക്കുന്നുണ്ട്.
• നാരായണീയ വന്ദനശ്ലോകങ്ങൾ
ഈ ലിങ്കിലൂടെ മുഴുവൻ സ്തുതികളും പഠിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
എല്ലാ ഭക്തജനങ്ങളുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
നന്ദി
നമസ്കാരം
എസ്. സനൽകുമാർ
അഡ്മിൻ & ജനറൽ കൺവീനർ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: