തുരങ്ക പാതക്കുള്ള കൂറ്റൻ യന്ത്രങ്ങളെത്തിച്ചു തുടങ്ങി.
Автор: Mediawings Digital Solutions
Загружено: 2025-11-18
Просмотров: 277
വയനാട് തുരങ്കപ്പാത നിർമ്മാണത്തിന് കരുത്തേകി; സാൻഡ്‌വിക് റോക്ക് ഡ്രിൽ റിഗ്ഗ് എത്തി
കൽപ്പറ്റ: സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വയനാട് തുരങ്കപ്പാത നിർമ്മാണത്തിന് വേഗം കൂട്ടാനായി അത്യാധുനിക യന്ത്രസാമഗ്രികൾ എത്തിത്തുടങ്ങി. കടുപ്പമേറിയ പാറ തുരക്കാനുള്ള ശേഷിയുള്ള സാൻഡ്‌വിക് കമ്പനിയുടെ ഭീമാകാരമായ സർഫസ് ടോപ്പ് ഹാമർ ഡ്രിൽ റിഗ്ഗാണ് വയനാട്ടിലെത്തിയത്. തുരങ്കത്തിന്റെ നിർമ്മാണ സൈറ്റിലേക്ക് കൊണ്ടുപോകുന്നതിന്റെ കൽപ്പറ്റ ബൈപ്പാസിലെ ടൗൺഷിപ്പിന് സമീപമാണ് നിലവിൽ യന്ത്രങ്ങളുള്ളത്.
റോഡ്, ഖനനം, നിർമ്മാണം തുടങ്ങിയ മേഖലകളിൽ ലോകോത്തര നിലവാരമുള്ള യന്ത്രങ്ങൾ നിർമ്മിക്കുന്ന സാൻഡ്‌വിക്കിന്റെ ഈ ഡ്രില്ലിംഗ് റിഗ്ഗ്, പദ്ധതിയുടെ കരാറുകാരായ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ്
ആണ് എത്തിച്ചത്.
തുരങ്കപ്പാത നിർമ്മിക്കുമ്പോൾ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിക്കുന്നതിന് മുൻപായി, കൃത്യമായ അളവിലും ആഴത്തിലും ദ്വാരങ്ങൾ നിർമ്മിക്കുക എന്നതാണ് ഈ യന്ത്രത്തിന്റെ പ്രധാന ദൗത്യം.
വയനാട് തുരങ്കപ്പാത നിർമ്മാണത്തിന് ഇത് നിർണായകമാണ്. ഈ അത്യാധുനിക യന്ത്രത്തിന്റെ വരവോടെ, രാജ്യത്തെ പ്രധാന ഹൈവേകളിലൊന്നായ കോഴിക്കോട്-വയനാട് പാതയിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകുന്ന തുരങ്കപ്പാത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇനി കൂടുതൽ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: