മതപ്രബോധനത്തെ എതിർത്ത എൻ്റെ മുസ്‌ലിം സുഹൃത്തുക്കൾ അറിയാൻ :- By Arshad Tanur
Автор: Merciful Allah
Загружено: 2020-03-22
Просмотров: 9197
മതപ്രബോധനത്തെ എതിർത്ത എൻ്റെ മുസ്‌ലിം സുഹൃത്തുക്കൾ അറിയാൻ...!!
ഇത് എൻ്റെ ഒരു അനുഭവമാണ്...!!
നമ്മുടെ ചാനലിൽ ഇറങ്ങുന്ന ഓരോ വീഡിയോകളും കൂടാതെ മറ്റു ഇസ്‌ലാമിക പോസ്റ്റുകളും ഞാൻ എപ്പോഴും എൻ്റെ സുഹൃത്തുക്കൾക്കും മറ്റും അയച്ചു കൊടുക്കാറുണ്ടായിരുന്നു...!!
കുറേ കാലമായി ഞാൻ Whatsapp'ലെ പല ഗ്രൂപ്പുകളിലേക്കും ഇസ്‌ലാമികമായ പല പോസ്റ്റുകളും അയക്കാറുണ്ട്, കാരണം ദീനി ദഅവത്തിൻ്റെ ഭാഗമായി അത്രയെങ്കിലും എന്നാൽ ചെയ്യാമെങ്കിൽ ചെയ്യാൻ വേണ്ടി...!!
എല്ലാ പ്രബോധകരേയും പോലെ തന്നെ പലപ്പോഴായി എനിക്ക് ഒരുപാട് എതിർപ്പുകളും മറ്റും പലരിൽ നിന്നും ലഭിക്കുകയുണ്ടായി, അതിൽ അമുസ്‌ലിമീങ്ങളായ സുഹൃത്തുക്കളുടെ എതിർപ്പുകൾ ഒരിക്കലും എന്നെ വിഷമിപ്പിച്ചിട്ടില്ല...!!
കാരണം അവർ എന്തുകൊണ്ട് അതിനെ എതിർക്കുന്നു എന്ന് ഏതൊരു മുസ്‌ലിമിനും മനസ്സിലാകും, പക്ഷെ ഈ അടുത്തിടെയായി ഒരുപാട് മുസ്‌ലിം സുഹൃത്തുക്കളും എൻ്റെ ദഅവത്തിനെ എതിർക്കാൻ തുടങ്ങി, അവർ അമുസ്‌ലിം സുഹൃത്തുക്കൾക്ക് വേണ്ടി വാദിച്ചു എന്ന് മാത്രമല്ല,
ഈ ചെയ്യുന്നത് തെറ്റാണെന്ന് മാത്രമല്ല, ഇത് മതത്തിൻ്റെ ഭാഗമല്ല എന്നും അവർ പറഞ്ഞു. മാത്രമല്ല ഇങ്ങനെ ചെയ്യുന്നതിലൂടെ മനുഷ്യർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുകയാണ് ഞാൻ എന്നും പറഞ്ഞു...!!
അവരെ ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു, ഒരു മനുഷ്യന് ആദ്യത്തെ കടമ അവൻ്റെ സൃഷ്ടാവിനോട് ആണെന്നും, അതുപോലെ അമുസ്‌ലിമീങ്ങൾ ആണെങ്കിലും നമ്മുടെ സുഹൃത്തുക്കളോട് നമുക്കുള്ള കടമയുടെ ഭാഗമാണ് ദീനി ദഅവത്ത് എന്നും...!!
പക്ഷെ അവർ പറഞ്ഞത് ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യണമെങ്കിൽ അതിന് ഒരു ഇസ്‌ലാമികമായ Whatsapp ഗ്രൂപ്പ് ഉണ്ടാക്കി അതിൽ മുസ്‌ലിമീങ്ങളായ സുഹൃത്തുക്കൾക്ക് മാത്രമായി ഈ പോസ്റ്റുകൾ അയക്കുകയാണ് ചെയ്യേണ്ടത് അല്ലാതെ മറ്റുള്ളവർക്ക് അയച്ചിട്ട് അവരെ വെറുപ്പിക്കൽ അല്ല എന്നുമാണ്...!!
എനിക്ക് എൻ്റെ നല്ലവരായ മുസ്‌ലിം സുഹൃത്തുക്കളോട് ചോദിക്കാനുള്ളത്:- മുസ്‌ലിമീങ്ങൾക്ക് വേണ്ടി ഉള്ളതാണോ മതപ്രബോധനം അതോ അതിനെക്കുറിച്ചു അറിയാത്തവരിലേക്ക് അത് എത്തിച്ചു കൊടുക്കലാണോ..??
ഒരു കാര്യം മനസ്സിലാക്കുക, നമ്മൾ മുസ്‌ലിമീങ്ങൾക്ക് 5 വക്ത് നമസ്ക്കാരം എങ്ങനെ നിർബന്ധമാണോ അതുപോലെ തന്നെ നിർബന്ധമാക്കപ്പെട്ട കാര്യമാണ് മതപ്രബോധനവും, പക്ഷെ മതപ്രബോധനം എല്ലാവർക്കും വേണ്ടി ഒരാൾ ചെയ്‌താലും മറ്റുള്ളവർ തെറ്റിൽ നിന്ന് ഒഴിവാകും...!!
അപ്പൊ എൻ്റെ നല്ലവരായ സുഹൃത്തുക്കൾ അത് ചെയ്യുന്നില്ല എന്ന് മാത്രമല്ല, അത് ചെയ്യാൻ ഇറങ്ങുന്നവരെ ആക്ഷേപിച്ചും കുറ്റപ്പെടുത്തിയും ചീത്തപറഞ്ഞും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് എത്ര വലിയ തെറ്റാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..??
മതപ്രബോധനത്തിൽ വിഷമങ്ങൾ അനുഭവിച്ചവരും അനുഭവിക്കുന്നവരുമായ എല്ലാ സഹോദരങ്ങൾക്കുമായി ഈ വീഡിയോ പങ്കുവെക്കുന്നു...!!
Speech By: Mohamed Arshad Tanur
/ mercifulallah
/ mercifulallah1
/ merciful_allah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ YouTube Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: