ആറന്മുള വഞ്ചിപ്പാട്ട് || വന്ദേമുകുന്ദം ഭാഗം 2 || ARANMULA VANCHIPPATTU || കുചേലവൃത്തം - SONG 4 ||
Автор: ARANMULA PALLIYODA SAMSKARIKA SAMITHI
Загружено: 2025-06-18
Просмотров: 976
ആറന്മുള പള്ളിയോട സാംസ്കാരിക സമിതി
വന്ദേ മുകുന്ദം - വഞ്ചിപ്പാട്ട് പരമ്പര : ഭാഗം രണ്ട്
കഥ: കുചേലവൃത്തം
ഭാഗം: പാരാവാരാ കല്പപരിവാരത്തോടു കൂടി...
ഭഗവാൻ കൃഷ്ണൻ തന്റെ സതീർത്യനായ കുചേലനെ സ്വീകരിക്കുന്നതാണ് സന്ദർഭം. വള്ളസദ്യ വഴിപാട് നടത്തുന്ന വേളയിൽ സ്വീകരണത്തിനായി പാടുന്ന പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണിത്. വഞ്ചിപ്പാട്ട് കലോത്സവങ്ങളിൽ ധാരാളമായി പാടി വരുന്ന ഭാഗം എന്ന നിലയിലും സവിശേഷമായ വരികളാണിവ.
മുൻപാട്ട് : വിനീത് വി നായർ, ചെന്നിത്തല
ചെന്നിത്തല കരയുടെ വഞ്ചിപ്പാട്ട് പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്ന പുതിയ തലമുറയിലെ വഞ്ചിപ്പാട്ട് കലാകാരൻ ആണ് വിനീത്. ചെന്നിത്തല കരയിലെ സജീവ പ്രവർത്തകനായ വിനീത് മുൻ വർഷത്തെ ക്യാപ്റ്റനായും പ്രവർത്തിച്ചിട്ടുണ്ട്.
കേരള സർക്കാർ യുവ കലാകാരന്മാർക്ക് വേണ്ടി ഏർപ്പെടുത്തിയ വജ്ര ജൂബിലി ഫെലോഷിപ്പ് കരസ്ഥമാക്കുകയും ധാരാളം പേർക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. സ്‌കൂൾ കോളേജ്
കലോത്സവ രംഗത്ത് പരിശീലകൻ എന്ന നിലയിൽ ദീർഘകാലം പ്രവർത്തിക്കുകയും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്.
ഓണാട്ടുകരയുടെ സ്വന്തം കലാരൂപവും ചെട്ടികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ടതുമായ കുത്തിയോട്ടം എന്ന അനുഷ്ഠാന കലയിൽ പാട്ടുകാരൻ എന്ന നിലയിൽ പ്രവർത്തിക്കുകയും ധാരാളം വേദികളിൽ അവതരിപ്പിക്കുകയും ചെയ്തുവരുന്നു.
ഭാവിയിലും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ വിനീതിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
കൂടെ പാടിയവർ
അരുൺ രാജ് എൻ, ഇടശ്ശേരിമല കിഴക്ക്
അരുൺ എസ് നായർ, ഇടശ്ശേരിമല
പ്രത്യുഷ് എസ്, ആറാട്ടുപുഴ
അഖിൽ പിള്ള, കോടിയാട്ടുകര
അഭിജിത്ത് ജയപ്രകാശ്, കീഴ്‌വൻമഴി
ശ്രീഹരി പി, മല്ലപ്പുഴശേരി
ശരത് എസ് നായർ, കീക്കൊഴൂർ വയലത്തല
വിശ്വനാഥ് എം പിള്ള, ഇടപ്പാവൂർ
എല്ലാവരുടെയും അനുഗ്രഹവും പ്രോത്സാഹനവും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.
ഹരിയോ ഹര...
തിരുവാറന്മുളയപ്പൻ നമ്മളെ നയിക്കട്ടെ 🙏🏻
#aranmulatemple #VANCHIPPATTU #VALLAPPATTU #VANDEMUKUNDAM #APSS #youthfestival2024 #youthfestival2025 #YUVAJANOTHSAVAM #aranmula
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: