നാരായണീയം ദശകം 20 ഋഷഭചരിതം ശ്ലോകം 9&10/ Narayaneeyam Dasaka 20 Sloka 9&/10 Supatha / Dr Syammalayil
Автор: Supatha-: The Righteous path to self realization
Загружено: 2020-11-26
Просмотров: 4987
Copyright Reserved**
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം🙏
മേൽപ്പത്തൂർ ഭട്ടപാദരാൽ വിരചിതമായ ശ്രീമന്നാരായണീയം സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ക്ലാസുകളുടെ മുഖ്യ ലക്ഷ്യം. ഒപ്പം സംസ്കൃത ഭാഷ തികച്ചും ലളിതവും അനായാസകരവുമായി പഠിക്കുവാനുള്ള സുവർണ്ണാവസരവും ഒരുക്കിയിട്ടുണ്ട്.
നാരായണീയം 1 മുതൽ 12 വരെ ദശകങ്ങളുടെ ക്ലാസുകൾ സുപഥയുടെ 30 ഓളം വരുന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ സജ്ജനങ്ങൾക്കായി പങ്കുവെച്ചു കഴിഞ്ഞു. ഈ ക്ലാസുകൾ ഉടനെ തന്നെ ഈ youtube ചാനലിലും Upload ചെയ്യുന്നതായിരിക്കും.
നാരായണീയം കൂടാതെ ഒട്ടേറെ സുഭാഷിതങ്ങളും ഭഗവത് സ്തുതികളും പുരാണേതിഹാസങ്ങളും ശുഭചിന്തകളും നിങ്ങളുമായി സുപഥയുടെ Youtube ചാനലിലൂടെ പങ്കുവെയ്ക്കുന്നതാണ്.
ജാതി-മത-രാഷ്ടീയ - വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായ മാനവികതയിലൂന്നിയാണ് നമ്മൾ മുന്നോട്ട് പോകുന്നത്.
PLEASE SUBSCRIBE THE CHANNEL,
LIKE THE VIDEO CLASSES,
SHARE WITH YOUR FAMILY& FRIENDS🙏
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
ഇന്നത്തെ പാഠഭാഗം:
ശ്രീമന്നാരായണീയം
ദശകം: 20 ഋഷഭചരിതം ശ്ലോകം : 9 & 10
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
20.9
പദച്ഛേദം
പരാത്മഭൂത: + അപി
മഹീം + അഹീനാത്മരസാഭിലീന:
അന്വയം
പരാത്മഭൂത: അപി പരോപദേശം കുർവൻ ഭവാൻ വികാരഹീന:
അഹീനാത്മരസാഭിലീന: മഹീം കൃത്സ്നാം വിചചാര.
വാക്കുകളുടെ അർത്ഥം
പരാത്മഭൂത: - പരമാത്മാവാണ് താനും പ്രപഞ്ചവും എന്ന ബോധം മറനീങ്ങിത്തെളിഞ്ഞവൻ
സർവനിരസ്യമാന: - എല്ലാവരാലും തള്ളപ്പെട്ടവൻ
വികാരഹീന: - രാഗദ്വേഷാദികളൊന്നും ഇത്തവൻ
അഹീനാത്മരസാഭിലീന: - പരിപൂർണാത്മാനന്ദരസത്തിൽ
മഹീം - ഭൂമിയെ
കൃത്സ്നാം - മുഴുവനും
വിചചാര - സഞ്ചരിച്ചു
20.10
പദച്ഛേദം
ചരൻ + ആപ്യ
മമ + അപാകുരു
അന്വയം
(ഹേ) വാതനാഥ! ശയുവ്രതം ഗോമൃഗകാകചര്യാം ചിരം ചരൻ പരം സ്വരൂപം ആപ്യ കുടകാചലേ ദവാഹൃതാംഗ: മമ താപാൻ അപാകുരു.
വാക്കുകളുടെ അർത്ഥം
ശയുവ്രതം - പെരുമ്പാമ്പിൻ്റെ വ്രതം ( പെരുമ്പാമ്പ് ഒരിടത്തു കിടന്നു കഴിയുന്ന രീതി )
ഗോമൃഗകാകചര്യാം - ഗോവിൻ്റെയും മൃഗത്തിൻ്റെയും കാക്കയുടെയും ജീവിത ചര്യയെ (നാട്ടിലും കാട്ടിലും രണ്ടിടത്തുമായിട്ടുള്ള ജീവിതചര്യയെ )
ചരൻ - അനുവർത്തിച്ച്
ദവാഹൃതാംഗ: - കാട്ടുതീയാൽ അപഹരിക്കപ്പെട്ട ശരീരത്തോടു കൂടിയവൻ
താപാൻ - ദു:ഖങ്ങളെ
അപാകുരു - മാറ്റിയാലും
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
**Copyright -:
All the content published in this channel is protected under copyright law and should not be used or reproduced in full or part , without creator's
( Dr. Syam Malayil alias Dr. Syam M S) prior permission.
The right and credit of photos and background music is reserved to its respective creators.
Special credits to Pinterest.com for pictures & No copyright song factory youtube channel for royalty free music.
For queries feel free to contact in our mail id - : [email protected] & [email protected]
Ph: 8089462210
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: