E37: ANKLE SPRAIN | ANKLE LIGAMENT INJURY| കാലുളുക്കിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ| DR VINIL PAUL MS
Автор: DR.VINIL'S ORTHO TIPS
Загружено: 2023-09-16
Просмотров: 22347
വളരെ ഇംപോർട്ടന്റ് ടോപ്പിക്കാണ് ഇന്നിവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്, ആങ്കിൾ സ്പ്രയിൻ അഥവാ കാലുളുക്കുക എന്ന് വെച്ചാൽ എന്താണെന്നും അതിന്റെ ചികിത്സാരീതിയും ആണ് നമ്മൾ ഡിസ്കസ് ചെയ്യുന്നത്. പലപ്പോഴും ഡോക്ടർമാരെ സംബന്ധിച്ച് ഒരു ഭീകരസ്വപ്നമാണ് ലിഗമന്റ് ഇഞ്ചുറി.
രണ്ടു കാരണങ്ങളാണ് അതിനുള്ളത്, ഒന്ന് എല്ലുപോലെ എക്സ്-റേ നോക്കിയാൽ ലിഗമെന്റ് കാണുവാൻ സാധിക്കില്ല, അതുകൊണ്ടുതന്നെ പലപ്പോഴും ഊഹിച്ചാണ് ലിഗമെന്റ് ഇഞ്ചുറി ഉണ്ടെന്ന് ഡോക്ടർ പറയുക.
രണ്ടാമതായി ഒരിക്കൽ നല്ല ഇഞ്ചുറി വന്നാൽ പിന്നീട് ഒരിക്കലും അത് പഴയ പോലെ ആകില്ല. കാരണം ഇലാസ്റ്റിക് ഫൈബർസിന്റെ സ്ഥാനത്ത് ഫൈബ്രസ് ടിഷ്യു മൂലമാണ് ലിഗ്മെന്റ് ഉണങ്ങുന്നത്
, ഈ ഫൈബ്രസ് ടിഷ്യൂവിനെയാണ് സ്‌കാർ എന്ന് വിളിക്കുന്നത്. ഇനി കാല് ഉളുക്കുന്നതിനെ പറ്റിയുള്ള ഒരു വീഡിയോ ആണ് കാണിക്കുന്നത്.
ഇനി ട്രീറ്റ്മെന്റ് പ്രിൻസിപ്പൽസിനെ പറ്റിയാണ് പറയാൻ പോകുന്നത്, എന്നുപറഞ്ഞാൽ ഇഞ്ചുറി ചികിത്സിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അല്ലെങ്കിൽ മനസ്സിലാക്കേണ്ട കാര്യങ്ങൾ.
ഒന്ന്, ലിഗമെന്റിനെ അതിന്റെ പൂർവസ്ഥിതിയിൽ പരമാവധി കൊണ്ടുവരാനും അത് ഏറ്റവും ലൂസ് ആയ രീതിയിൽ അനങ്ങാതെ ഇരുത്താനും ശ്രമിക്കണം, മുന്നത്തെ വീഡിയോയിൽ അതിനെപ്പറ്റി വിശദമായി പറഞ്ഞിട്ടുണ്ട്. എന്നാൽ മാത്രമാണ് അതിന്റെ അറ്റം വേണ്ടത്ര കൂട്ടിമുട്ടി ഇരിക്കുകയും അതിനുള്ളിൽ സ്കാർ അല്ലെങ്കിൽ ഫൈബ്രസ് ടിഷ്യു ഉണ്ടാവുകയും ചെയ്യുകയുള്ളൂ. ഇനി ലിഗ്മെന്റ് വളരെ നീളത്തിൽ ഇരുന്നതാണ് ഉണങ്ങുന്നതെങ്കിൽ അത് ലിഗമന്റ് ലാക്സിറ്റിക്ക് അതായത് ലിഗമെന്‍റ് വളരെ ലൂസ് ആയി പോകുന്നതിന് കാരണം ആകുകയും അങ്ങനെ ഇടയ്ക്കിടയ്ക്ക് കാലു ഉളുക്കുകയും കുറെ സ്ട്രെയിൻ ചെയ്തു കഴിഞ്ഞാൽ കാലിൽ നീരും വേദനയും വരുവാൻ സാധ്യത ഉണ്ടാക്കുന്നു
2. ലിഗമന്റ് ഇഞ്ചുറി ഉണ്ടെങ്കിൽ യാതൊരു കാരണവശാലും തിരുമാനോ വലിക്കാനോ പാടില്ല. പകരം RICE പ്രോട്ടോകോൾ എന്നാണ് പറയാറ്, റസ്റ്റ് ,ഐസ്, കംപ്രഷൻ എലിവേഷൻ എന്നിവ കൂടിയതാണ് റൈസ് പ്രോട്ടോകോൾ. എന്നുവച്ചാൽ കാലനക്കാതെ നടക്കാതെ കുറച്ച് ടൈറ്റ് ആയിട്ട് ബാൻഡെജ് കെട്ടി കാലു പൊക്കി ഇരിക്കുന്നതിനെയാണ് റൈസ് പ്രോട്ടോകോൾ എന്ന് പറയുന്നത്.
ചികിത്സാരീതി
പലതരം ചികിത്സാരീതികൾ നിലവിലുണ്ട്
1. ചികിത്സ ഒന്നും തന്നെ എടുത്തില്ലെങ്കിലും 20 മുതൽ 30 ശതമാനം രോഗികൾക്ക് തനിയെ ഉണങ്ങിക്കോളും, പ്രത്യേകിച്ച് ഗ്രേഡ് വൺ ലിഗമെന്റ് ഇഞ്ചുറി ആണെങ്കിൽ, അതായത് 80 ശതമാനത്തോളവും ട്രീറ്റ്മെന്റിന്റെ ആവശ്യമില്ല. പക്ഷേ ഗ്രേഡ് 2 ലിഗമന്റ് ഇഞ്ചുറിയിൽ ചികിത്സ എടുത്തില്ലെങ്കിൽ 10% വിജയസാധ്യതയെ ഉള്ളൂ. ഗ്രേഡ് ത്രീ കമന്റ് ഇഞ്ചുറിയൽ പൂർണ്ണ പരാജയം ആവാനാണ് സാധ്യത.
2. ഇലാസ്റ്റിക് ക്രെയിപ്പ് ബാൻഡേജ്, 60 മുതൽ 70% വരെ വിജയം ആണ് ഈ ചികിത്സാരീതിക്ക് ഉള്ളത്. എന്നുപറഞ്ഞാൽ 30 മുതൽ 40 ശതമാനം വരെ രോഗികൾക്ക് ഈ ചികിത്സ വിജയകരം ആവണമെന്നില്ല.
3. ബിലോ നീ പ്ലാസ്റ്റർ, എന്ന് പറഞ്ഞാൽ മുട്ടിന് താഴേക്ക് പ്ലാസ്റ്റർ ഓഫ് പാരീസ് ഇടുക. 90 മുതൽ 95 ശതമാനം വിജയസാധ്യതയാണ് ഈ ടെക്നിക്കിന് ഉള്ളത്, എന്നിരുന്നാലും ഗ്രേഡ് 3 ലിഗമന്റ് അതായത് കമ്പ്ലീറ്റ്ലി പൊട്ടി പോയിട്ടുണ്ടെങ്കിൽ അത് ഓപ്പറേഷൻ ചെയ്യുക തന്നെ വേണം.
സാധാരണഗതിയിൽ എംആർഐ ചെയ്യുന്നില്ലെങ്കിൽ ബിലോനീ പ്ലാസ്റ്റർ ആണ്, ഞാൻ ഇടുവാൻ പറയാറ്. കാരണം ഒരിക്കൽ ഉണങ്ങിയില്ലെങ്കിൽ ലിഗമൺ പിന്നീട് ഒരിക്കലും പഴയതുപോലെ ആകുകയില്ല. ആദ്യത്തെ മൂന്ന് ആഴ്ചയാണ് ഏറ്റവും പ്രാധാന്യം, ആ സമയത്താണ് ഉണങ്ങാനുള്ള സാധ്യത ഏറ്റവും കൂടുതൽ, അതുകൊണ്ടുതന്നെ ആദ്യത്തെ മൂന്നാഴ്ച റെസ്റ്റ് എടുക്കാതെ ലിഗ്മെന്റ് ഇഞ്ചുറി ഉണങ്ങുന്നതിനുള്ള സാധ്യത കുറവാണ്.
ബിലോനീ പ്ലാസ്റ്റർ ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്ക് എപ്പിസോഡ് 33 ബിലോ KNEE സ്ലാബ് എന്ന വീഡിയോ കാണുക.
കോംപ്ലിക്കേഷൻസ്
1. വേണ്ടവിധം അസുഖം കണ്ടുപിടിക്കാതെ റസ്റ്റ് എടുക്കാതിരുന്നാൽ ലിഗമന്റ് ഇഞ്ചുറിയോടൊപ്പം മുകളിലത്തെ വീഡിയോയിൽ പറഞ്ഞപോലെ എല്ലുകളിൽ അല്ലെങ്കിൽ മജ്ജയിൽ നീര് വരുവാനും അതുവഴി വേദന മാറാതിരിക്കാനും കാലങ്ങളോളം വേദന വിട്ടുമാറാതെ നിൽക്കാനും കാരണമാകുന്നു.
2. വേണ്ടവിധം റസ്റ്റ് എടുത്തില്ലെങ്കിൽ ലിഗമെന്റ് കൂടിച്ചേരാതിരിക്കാൻ കാരണമാകുന്നു
3. ലിഗമന്റ് കൂടിച്ചേരുമ്പോൾ അഴഞ്ഞാണ് കൂടിച്ചേരുന്നതെങ്കിൽ, ഭാവിയിൽ അങ്കിൾ ജോയിന്റ് ലൂസ് ആകുവാനും ആങ്കിൾ ഇൻസ്റ്റബിലിറ്റി, ആങ്കിൾ ലൂസ് ആകുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ്, ആ അസുഖത്തിനും കാരണമാകുന്നു.
4. ശരിയായ രീതിയിൽ ലിഗമെന്‍റ് ഉണങ്ങിയില്ലെങ്കിൽ ആൻഡ്രോ ലാറ്ററൽ ഇംബിന്‍ജ്‌മന്റ് സിൻഡ്രോം, ആർത്രൈറ്റിസ് എന്നിവയ്ക്ക് കാരണമാകുന്നു.
എന്റെ ചികിത്സാ രീതി
1. ആദ്യം കാണുമ്പോൾ രോഗിക്ക് വല്ലാതെ നീരില്ല വല്ലാതെ വേദന ഇല്ലെങ്കിൽ ഞാൻ ഇലാസ്റ്റിക് ക്രെപ്പ് ബാൻഡ് ഒരാഴ്ച കൊടുക്കും, അതോടൊപ്പം നീർക്കെട്ടിനുള്ള മരുന്നും കൊടുക്കും, ഒരാഴ്ചയ്ക്കുശേഷം വരുമ്പോഴും വേദനയും നീർക്കെട്ടും ഉണ്ടെങ്കിൽ അവരോട് ബിലോനി പ്ലാസ്റ്റർ ഇടുവാൻ പറയും.
2. ആദ്യം കാണുമ്പോൾ തന്നെ ശക്തമായിട്ടുള്ള നീരും വേദനയും ഉണ്ടെങ്കിൽ ആദ്യമേ തന്നെ ബിലോ KNEE പ്ലാസ്റ്റർ ഇടുവാനാണ് പറയാറ്, നാലാഴ്ച പ്ലാസ്റ്റർ ഇടണം, രണ്ടാഴ്ച കഴിയുമ്പോൾ വീണ്ടും വന്നു പ്ലാസ്റ്റർ ഒന്ന് ടൈറ്റ് ആക്കാൻ പറയും, നാല് ആഴ്ച കഴിയുമ്പോൾ പ്ലാസ്റ്റർ അഴിച്ച് വ്യായാമങ്ങൾ പഠിപ്പിക്കും, മുറിവെണ്ണ കർപ്പൂരാദി തൈലം ചൂടാക്കി തേച്ചുപിടിപ്പിച്ച്, 20 മിനിറ്റ് കഴിഞ്ഞ് എപ്പിസോഡ് 21 എല്ല് പൊട്ടലിലുള്ള വ്യായാമരീതി എന്ന വീഡിയോയിൽ പറയുന്നതുപോലെ പാദങ്ങളുടെ വ്യായാമങ്ങൾ ചെയ്യാൻ പറയും. അതോടൊപ്പം 10 ദിവസം നീർക്കെട്ടിനുള്ള മരുന്നുകളും കൊടുക്കും. ഇതോടൊപ്പം കാല് നിലത്ത് കുത്തി നടക്കാൻ പാടില്ല എന്ന് പറയും.
10 ദിവസം കഴിഞ്ഞ് രോഗി വീണ്ടും ഹോസ്പിറ്റലിൽ വരുമ്പോൾ പരിശോധിച്ചതിനുശേഷം വേദന ഇല്ലെങ്കിൽ ഓയിൻമെന്റ് വെച്ച് കെട്ടാനും വ്യായാമങ്ങൾ തുടരാനും പറയും, കാര്യമായി മരുന്നുകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല, എന്നാൽ വേദന ഉണ്ടെങ്കിൽ MRI എടുത്ത് എന്താണ് സംഭവിച്ചത് എന്ന് നോക്കുകയാണ് പതിവ്. ബാക്കി ചികിത്സ എംആർഐ റിപ്പോർട്ടിന് ആശ്രയിച്ച് ആയിരിക്കും തീരുമാനിക്കുക.
#ankleinjury #vinil #sprainedankle
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: