ശംബൂകവധവും ജാതി ചോദിക്കുന്ന രാമനും | T S Syam Kumar
Автор: Kerala Freethinkers Forum - kftf
Загружено: 2019-08-01
Просмотров: 16447
ശംബൂകവധവും ജാതി ചോദിക്കുന്ന രാമനും | T S Syam Kumar . #kftf (സംസ്കൃത അധ്യാപകൻ, വിദ്യാഭ്യാസ വകുപ്പ്, കോട്ടയം.)രാമായണം പല നിലകളിൽ പഠിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്തിട്ടുള്ള കൃതിയാണ്. ഇതിഹാസങ്ങൾ വിശേഷിച്ച് രാമായണപാഠങ്ങൾ (അതിൽ തന്നെ വാല്മീകി രാമായണം ) ബ്രാഹ്മണ്യ പ്രത്യയശാസ്ത്രങ്ങൾ നിലനിർത്തുന്നതിനും ഊട്ടിയുറപ്പിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഒരുവേള ഹിന്ദുത്വ ശക്തികൾക്ക് കരുത്തു പകരുന്ന ആശയങ്ങളുടെ അടിത്തറയായി രാമായണ പാഠങ്ങൾ ഉപയോഗിക്കപ്പെട്ടു. ഹിന്ദുത്വ ബ്രാഹ്മണ്യ ശക്തികളുടെ പ്രത്യയശാസ്ത്ര അജണ്ടകളെ മറികടക്കാൻ സാംസ്കാരിക ചിന്തകർ പലപ്പോഴും സമാന്തരമായ രാമായണ വായനകൾ നടത്തിയോ, രാമായണത്തിലെ കീഴാള ദളിത് പ്രാതിനിധ്യങ്ങൾ കണ്ടെടുത്തോ ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തെ മറികടക്കാനാണ് പരിശ്രമിച്ച് പോന്നത്. ഇതിലൂടെ കരുണയുടെ മൂർത്തിയായ ഒരു രാമനെയും അതിന്റെ എതിർവശത്ത് കയ്യൊഴിയേണ്ട ഒരു രാമബിംബത്തെയും അവതരിപ്പിച്ചു കൊണ്ട് ഹിന്ദുത്വ ശക്തികളെ നേരിടാനാണ് ശ്രമിച്ചത്. ഫലത്തിൽ ബ്രാഹ്മണ്യ ആശയങ്ങൾ യാതൊരു കേടുപാടും കൂടാതെ നിലകൊള്ളുന്നതിന് അത് ഇടയാക്കി. മൂലഗ്രന്ഥങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെന്നുള്ള പഠനത്തിന്റെ അഭാവ മോ അല്ലെങ്കിൽ അതിലുള്ള താൽപ്പര്യമില്ലായ്മയോ ഉപരിപ്ലവമായ വായനകൾ സൃഷ്ടിച്ചു. ഡോ ബി ആർ അംബേദ്കർ പിന്തുടർന്ന പാഠ വിശകലനത്തിന്റെ രീതിശാസ്ത്രവും സാമൂഹ്യനീതി സങ്കല്പങ്ങളുടെയും ആധുനിക ജ്ഞാനോദയയുക്തിയുടെയും അടിസ്ഥാനത്തിൽ രാമായണ ഗ്രന്ഥങ്ങളെ പാo വിശകലനം നടത്തുന്ന സാമൂഹ്യ രാഷ്ട്രീയവിമർശം തീർത്തും അത്യന്താപേക്ഷിതമായിത്തീർന്നിരിക്കുന്നു. ഇത്തരമൊരു കാഴ്ചപ്പാട് നില നിർത്തിക്കൊണ്ടാണ് രാമായണ വായന നിർവഹിയ്ക്കാൻ ശ്രമിയ്ക്കുന്നത്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: