WLF 2024 | സന്ദിഗ്ധതയുടെ സർഗാത്മകത - ഒ. വി. വിജയനോർമ്മ | എൻ. എസ്. മാധവൻ | NS Madhavan on OV Vijayan
Автор: WLF | Wayanad Literature Festival
Загружено: 2025-04-11
Просмотров: 967
#wayanadliteraturefestival #wlf2024 #wlf #kerala #malayalam #malayalamliterature #malayalamwriter #nsmadhavan #ovvijayan #khasakkinteithihaasam
പ്രഭാഷണം: സന്ദിഗ്ധതയുടെ സർഗാത്മകത - ഒ. വി. വിജയനോർമ്മ | എൻ. എസ്. മാധവൻ
Keynote: N. S. Madhavan | The Role of Ambiguity in O.V. Vijayan's Creativity
'ഖസാക്കിന്റെ ഇതിഹാസം' എന്ന കൃതിയിലൂടെ മലയാളിയുടെ സെൻസിബിലിറ്റിയെ മാറ്റി മറിച്ച ഒ. വി. വിജയൻ എന്ന പ്രവാചക തുല്യനായ എഴുത്തുകാരനെ ഓർക്കുകയാണ് ഈ അനുസ്മരണ പ്രഭാഷണത്തിൽ എൻ. എസ്. മാധവൻ
ഒ. വി. വിജയൻ :
മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു ഒ. വി. വിജയൻ. 1975-ൽ ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ തന്റെ എഴുത്തിലൂടെയും കാർട്ടൂണുകളിലൂടെയും വിമർശനമുയർത്തിയ ഇന്ത്യൻ എഴുത്തുകാരിൽ ഒരാൾ ഒ. വി. വിജയനാണ്. ഈ കാലഘട്ടത്തെ പ്രവാചകതുല്യമായ ഉൾക്കാഴ്ചയോടെ ദീർഘദർശനം ചെയ്ത 'ധർമ്മപുരാണം' എന്ന നോവൽ വിജയനെ മലയാളത്തിലെ എഴുത്തുകാരിൽ അനന്വയനാക്കി.
എൻ. എസ്. മാധവൻ :
'ശിശു' മുതൽ 'ഭീമച്ചൻ' വരെയുള്ള കഥകളിലൂടെ മലയാളിയെ വേറിട്ട വായനാലോകങ്ങളിലേക്ക് നയിച്ച എഴുത്തുകാരനാണ് എൻ. എസ്. മാധവൻ. 'ലന്തൻബത്തേരിയിലെ ലുത്തിയിനകൾ' എന്ന നോവലിലൂടെ ചരിത്രവും ഭാവനയും ഇടകലർന്ന ലോകത്തിലൂടെ അദ്ദേഹം ഭാഷാ സഞ്ചാരം നടത്തി. രാഷ്ട്രീയവും ചരിത്രവും എങ്ങനെ മുദ്രാവാക്യമായല്ലാതെ സാഹിത്യമാക്കാം എന്ന് അദ്ദേഹം മലയാളിയെ പഠിപ്പിച്ചു.
ഹിഗ്വിറ്റ, തിരുത്ത്, മുംബെ, വൻമരങ്ങൾ വീഴുമ്പോൾ, നാലാം ലോകം തുടങ്ങിയ കഥകളിലൂടെ ബിംബ സമ്പന്നമായ രാഷ്ട്രീയ വായനകൾ അദ്ദേഹം തന്റെ രചനകളിൽ സാധ്യമാക്കി.
Support us: www.wlfwayanad.com/donation/
To engage with us, Like and Subscribe :
www.instagram.com/wlfwayanad
www.facebook.com/WLFwayanad
www.x.com/WLFwayanad
www.youtube/@WLFwayanad
0:45 മാര്‍ക്കേസ് ചെയ്തത് തന്നെ ആണ് ഒ.വി. വിജയനും ചെയ്തത്
0:50 മാജിക് റിയലിസം എന്ന പുതിയ ശൈലിയുടെ രൂപവത്കരണം
3:48 കേരളവും സോഷ്യൽ റീയലിസവും
8:33 ഒ.വി. വിജയന്റെ സാഹിത്യത്തിലേക്കുള്ള വരവ്
10:52 ഖസാക്കിന്റെ ഇതിഹാസവും മിത്തുകളും
17:18 ഫെമിനിസവും ഖസാക്കിന്റെ ഇതിഹാസവും (പോസ്റ്റ് ഫെമിനിസം )
19:20 ഖസാഖിന്റെ അവസാന ഭാഗം - ഒരു അവലോകനം
25:58 ഗുരുസാഗരം
26:30 കടൽ തീരത്തു - നിസ്സഹായനായ ദളിതന്റെ സവർണ രൂപ ലോകം
28:14 ബ്രുണം, ധർമപുരാണം - എമെർജൻസിക് എതിരെ
29:44 വിജയന്റെ കാർട്ടൂൺ
30:18 വിജയന്റെ മരണശേഷം എന്ത് കൊണ്ട് ഒരു വലിയ നിശബ്ദത?
32:57 ലോക സാഹിത്യവും ഒ.വി. വിജയനും
35:20 ആവോ എന്ന ആശയം
38:52 എന്താണ് പൊളിറ്റിക്കൽ കറക്ട്നെസ്?
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: